BREAKING NEWS

ശ്രീനാദേവി കുഞ്ഞമ്മയും കോൺഗ്രസ് പ്രവർത്തകരും പോലീസ് ജീപ്പ് തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചു; അടൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി; ദൃശ്യങ്ങൾ പുറത്ത്

· · 1 min read
Share: Copied!

പത്തനംതിട്ട: അടൂർ പോലീസ് സ്റ്റേഷനിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജൂലായിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവെച്ച യൂട്യൂബർ രാജൻ ജോസഫിനെ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത് അടൂർ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം.

പോലീസ് ജീപ്പ് തടഞ്ഞുനിർത്തി രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കൊപ്പം കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ ഉൾപ്പെടെയുള്ള പ്രവർത്തകരും ദൃശ്യങ്ങളിൽ കാണാം. സ്റ്റേഷനിലെ സെല്ലിന് മുന്നിൽവെച്ച് രാജൻ ജോസഫുമായി കോൺഗ്രസ് പ്രവർത്തകർ തർക്കിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

സംഭവദിവസം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെ മാത്രമാണ് എഫ്.ഐ.ആർ തയ്യാറാക്കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെയോ ഫെന്നി നൈനാന്റെയോ പേരുകൾ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിരുന്നില്ല.

എന്നെയും എന്റെ സുഹൃത്തുക്കളെയും പോലുള്ള വിദ്യാർഥികൾക്കെതിരെ നിങ്ങൾ പടച്ചുവിടുന്ന നുണകളെയും വിദ്വേഷത്തെയും കുറിച്ച് എന്താണ് പറയാനുള്ളത്?? നിങ്ങളുടെ ഈ യുഡിഎസ്എഫ്-എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് നാടകങ്ങൾ എനിക്ക് വിഷയമേയല്ല, നിങ്ങൾക്ക് ഒരേസമയം മർദകനും മർദിതനും ആകാൻ കഴിയില്ല, പി എസ് സഞ്ജീവിനെതിരെ അലൻ ഷുഹൈബ്

BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
BREAKING NEWS
ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ല ; ചങ്ങനാശ്ശേരിയിൽ മാതാപിതാക്കളെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
31 Oct 2026
BREAKING NEWS
മഹാരാജാസിലെ ബിരുദദാനച്ചടങ്ങ് അലങ്കോലമായി, മന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തി നേരിട്ട് കണ്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഒന്നാം റാങ്കുകാരി, റോജി എം. ജോണിനെ തിരിച്ചയച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്, വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്- എം.വി ഗോവിന്ദൻ
31 Oct 2026
BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക പരിപാടി
31 Oct 2026