BREAKING NEWS

എന്നെയും എന്റെ സുഹൃത്തുക്കളെയും പോലുള്ള വിദ്യാർഥികൾക്കെതിരെ നിങ്ങൾ പടച്ചുവിടുന്ന നുണകളെയും വിദ്വേഷത്തെയും കുറിച്ച് എന്താണ് പറയാനുള്ളത്?? നിങ്ങളുടെ ഈ യുഡിഎസ്എഫ്-എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് നാടകങ്ങൾ എനിക്ക് വിഷയമേയല്ല, നിങ്ങൾക്ക് ഒരേസമയം മർദകനും മർദിതനും ആകാൻ കഴിയില്ല, പി എസ് സഞ്ജീവിനെതിരെ അലൻ ഷുഹൈബ്

· · 1 min read
Share: Copied!

കോഴിക്കോട്: എംഎസ്എഫ് പ്രവർത്തകർക്ക് എതിരായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവിന്റെ മുന്നറിയിപ്പിൽ പ്രതികരിച്ച് അലൻ ഷുഹൈബ്. എസ്എഫ്‌ഐ തീരുമാനിച്ചാൽ കേരളത്തിലെ ഒരു കാമ്പസിലും എംഎസ്എഫ് പ്രവർത്തകർ കയറില്ലെന്ന് സഞ്ജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനോടാണ് അലന്റെ പ്രതികരണം. ”നിങ്ങൾക്ക് ഒരേസമയം മർദകനും മർദിതനും ആകാൻ കഴിയില്ല! ആളുകൾ നിങ്ങളുടെ സഖാക്കളെ മർദിക്കുന്നതിനെക്കുറിച്ചും നുണകൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുമൊക്കെ നിങ്ങൾ സംസാരിക്കുന്നു.

എന്നാൽ എന്നെയും എന്റെ സുഹൃത്തുക്കളെയുംപോലുള്ള വിദ്യാർഥികൾക്കെതിരെ നിങ്ങൾ പടച്ചുവിടുന്ന നുണകളെയും വിദ്വേഷത്തെയും കുറിച്ച് എന്താണ് പറയാനുള്ളത്? ഒറ്റപ്പെടുത്തൽ, കള്ളക്കേസുകൾ, ശാരീരികവും മാനസികവുമായ പീഡനം, സ്ലട്ട് ഷെയ്മിങ്, അക്കാദമിക് വിവേചനം?… നിങ്ങളുടെ ഈ യുഡിഎസ്എഫ്-എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് നാടകങ്ങൾ എനിക്ക് വിഷയമേയല്ല”- ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അലൻ കുറിച്ചു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ-എംഎസ്എഫ് സംഘർഷവുമായി ബന്ധപ്പെട്ടായിരുന്നു സഞ്ജീവിന്റെ പ്രതികരണം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ക്യാമ്പസുകളിൽ എംഎസ്എഫ് പ്രവർത്തകർ കയറേണ്ടെന്ന് എസ്എഫ്‌ഐ തീരുമാനിച്ചാൽ എന്താവും സ്ഥിതി എന്നായിരുന്നു സഞ്ജീവ് ചോദിച്ചത്. അത്തരം സാഹചര്യത്തിലേക്ക് പോകാതിരിക്കലാണ് എല്ലാവർക്കും നല്ലതെന്നും സഞ്ജീവ് മുന്നറിയിപ്പ് നൽകിയിരുന്നു.

BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സിയുടെ പ്രത്യേക പരിപാടി
31 Oct 2026
BREAKING NEWS
ബൈക്ക് കാറിലിടിച്ചു, ചോദ്യം ചെയ്ത കുടുംബത്തെ മദ്യ ലഹരിയില്‍ ആക്രമിച്ച് പൊലീസുകാരന്‍, ഒരാള്‍ക്ക് പരിക്ക്
31 Oct 2026
BREAKING NEWS
പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു; 10 വയസ്സുകാരിയായ കൊച്ചുമകളെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 65 കാരന് മകളുടെ മകന്റെ കുത്തേറ്റത്
31 Oct 2026
BREAKING NEWS
ഗാർഹീക പീഡന കേസിൽ വക്കാലത്ത് എടുത്തു, അഭിഭാഷക സഹോദരങ്ങളുടെ പിതാവിനെ കുത്തിക്കൊന്ന കേസിൽ സിപിഐ ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പ്രതികൾക്കൊപ്പം ​ഗൂഢാലോചനയിൽ പങ്കാളി, ഒളിവിൽ പോകാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു- ക്രൈംബ്രാഞ്ച് കണ്ടെത്തൽ
31 Oct 2026