BREAKING NEWS

വിമാനത്താവളത്തിനു പുറത്തുകടക്കും മുൻപ്തന്നെ ദീപ്‌കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്… പ്രതിഷേധം അടിച്ചമർത്താൻ ഒന്നിനു പിറകേ ഒന്നായി ആയിരക്കണക്കിന് പേരെ കസ്റ്റഡിയിലെത്തുള്ള നാടകീയ നീക്കം

· · 1 min read
Share: Copied!

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭീജിത്ത് ദീപ്‌കെയെ പ്രതിഷേധ സ്ഥലത്തേക്ക് അടുക്കും മുൻപ് കസ്റ്റഡ‍ിയിലെടുത്ത് പോലീസ്. പ്രതിഷേധത്തിനായി മുംബൈയിൽനിന്ന് വിമാനമാർഗം ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിനു പിന്നാലെ വിമാനത്തിനുള്ളിൽവെച്ചാണ് ദീപ്‌കെയെ കസ്റ്റഡിയിലെടുത്തത്.

അതേസമയം നേരത്തേ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽനിന്ന് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടാ‌തെ കേരള ഹൗസിന് മുന്നിൽ മാർച്ചിനൊരുങ്ങുന്നതിനിടെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, ബൃന്ദ കാരാട്ട്, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ളവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള ഹൗസിലേക്ക് തിരികെ കയറണമെന്നാണ് സിപിഎം നേതാക്കൾക്ക് പോലീസ് നൽകുന്ന നിർദേശം. ഡൽഹിയിൽ പലയിടങ്ങളിലായി ആയിരക്കണക്കിന് പേരെ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തു.

അതുപോലെ സമരത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ഭരണകൂടവും ഡൽഹി പോലീസും നഗരത്തെ പൂർണമായി സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. തലസ്ഥാനനഗരിയെ 20 മേഖലകളായി തിരിക്കുകയും പ്രതിഷേധക്കാരെ തടവിലിടാനായി ഡൽഹിയിലെ സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റൻഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

“തെറ്റുകളെ ചോദ്യം ചെയ്യുന്ന യുവത്വങ്ങളെ ഏകാധിപതി ഭയന്നിരിക്കുന്നു”, ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും, മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിജെപി

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026