BREAKING NEWS

“തെറ്റുകളെ ചോദ്യം ചെയ്യുന്ന യുവത്വങ്ങളെ ഏകാധിപതി ഭയന്നിരിക്കുന്നു”, ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തും, മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിജെപി

· · 1 min read
Share: Copied!

ദില്ലി: ചീഫ് ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി യൂട്യൂബർ ധ്രുവ് റാഠിയെയും കണ്ടന്റ് ക്രിയേറ്റർ കാവ്യ കർണാടകയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുഗ്രാം സെക്ടർ-56-ലെ കേന്ദ്രീയ വിഹാർ സൊസൈറ്റിയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയ ഗുരുഗ്രാം പൊലീസ്, ഡൽഹിയിലേക്ക് യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഇതിന് തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്. “തെറ്റുകളെ ചോദ്യം ചെയ്യുകയും മൗനം പാലിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന യുവത്വങ്ങളെ ഏകാധിപതി ഭയന്നിരിക്കുന്നു,” എന്ന് കൊക്രോച്ച് ജനതാ പാർട്ടി എക്സിൽ കുറിച്ചു. സമരത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ ജർമനിയിൽ നിന്ന് ഇന്ത്യയിലെത്തിയ ധ്രുവ് റാഠി ഉൾപ്പെടെയുള്ളവരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.

വിയോജിപ്പുകളെ അടിച്ചമർത്താൻ സർക്കാർ നടത്തുന്ന ഇത്തരം ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് സി.ജെ.പി വ്യക്തമാക്കി. ജാതി-രാഷ്ട്രീയ ഭേദമന്യേ വിയോജിപ്പുകളെ അടിച്ചമർത്താനാണ് സർക്കാർ ഇത്തരത്തിലുള്ള വേട്ടയാടലുകൾ നടത്തുന്നതെന്ന് സിജെപി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത യൂട്യൂബർ ധ്രുവ് റാഠി ഉൾപ്പെടെയുള്ളവരെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. സമരവേദിയായ ജന്തർ മന്തറിലും പരിസരങ്ങളിലും വൻ പൊലീസ് സന്നാഹത്തെയാണ് വിന്യേചിച്ചിരിക്കുന്നത്. തലസ്ഥാനത്ത് കർശന ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026