BREAKING NEWS

മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ, 10 വർഷം മുമ്പ് കണ്ണൂരിനെ നടുക്കിയ ധനരാജ് വധക്കേസിൽ നിർണായക വിധി! മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു

· · 1 min read
Share: Copied!

തളിപ്പറമ്പ്: മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ. പത്തുവർഷംമുമ്പ് കണ്ണൂർ ജില്ലയിലെ ഇടതുകോട്ടയായ പയ്യന്നൂരിൽനിന്നെത്തിയ ആ ഇരട്ടക്കൊലപാതക വാർത്ത കേരളത്തിന്റെ രാഷ്ട്രീയ കൊലപാതക പരമ്പരയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ടി.പി. ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. സഹോദരങ്ങളായ എം. വിപിനും എം. വൈശാഖും കേസിലെ പ്രതികളാണ്. നാലുമുതൽ 20 വരെ പ്രതികളെ കോടതി വെറുതെവിട്ടു.

തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രസ്താവിച്ചത്. കേസിൽ 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരായിരുന്നു പ്രതികൾ. 12-ാം പ്രതിയായ സി. ബിജു (ചൂരക്കാട്ട് ബിജു) പിന്നീട് കൊല്ലപ്പെട്ടിരുന്നു. ആകെ 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. കൊലപാതകം നടന്ന് പത്തുവർഷത്തിനുശേഷമാണ് കേസിൽ വിധി വരുന്നത്.

2016 ജൂലായ് 11-ന് രാത്രി പത്തുമണിയോടെ ധനരാജിനെ ഒരുസംഘം വീടിനുമുന്നിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ധനരാജിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നെന്ന സി.പി.എം. ജില്ലാ കമ്മിറ്റിയംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന്റെ ആരോപണത്തോടെയാണ് ധനരാജ് വധക്കേസ് വീണ്ടും ചർച്ചയായത്. പിന്നീട് പാർട്ടി വിട്ട കുഞ്ഞികൃഷ്ണൻ പയ്യന്നൂരിൽ സി.പി.എമ്മിനെ പരാജയപ്പെടുത്തി നിയമസഭാംഗമാകുകയും ചെയ്തു.

അന്ന് പയ്യന്നൂർ സി.ഐ.യായിരുന്ന വി. രമേശനാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ചുമതലയേറ്റ സി.ഐ. എം.പി. ആസാദ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിൽ 43 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 177 രേഖകളും 33 ഭൗതിക തെളിവുകളും ഹാജരാക്കി. 2025 സെപ്റ്റംബർ 25-നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ചത്.

കേസിലെ പ്രതികൾ രാമന്തളി മൊട്ടക്കുന്നിലെ ടി.പി. ബിജു (34), കക്കംപാറയിലെ എം. വിപിൻ (34), കക്കംപാറയിലെ എം. വൈശാഖ് (31), ചിറ്റടിയിലെ സി. സുകേഷ് (31), കക്കംപാറയിലെ കെ.വി. പ്രജിത്ത് ലാൽ (31), കെ. അനൂപ് (31), കക്കംപാറയിലെ പണ്ടാരവളപ്പിൽ രാജേഷ് (39), കാങ്കോൽ ആലക്കാട്ടെ കെ.എം. ബിജു (44), പയ്യന്നൂർ കാരയിലെ പി. രാജേഷ് കുമാർ (53), രാമന്തളി കക്കംപാറയിലെ കെ. മനൂപ് (32), മൊട്ടക്കുന്നിലെ സി. ഷൈജു (31), കക്കംപാറയിലെ കെ. ധനേഷ് (39), മൊട്ടക്കുന്നിലെ പി.പി. രാജീവൻ (34), കക്കംപാറയിലെ കെ. മധു (42), തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ എസ്.ആർ. അജീഷ് (കണ്ണൻ-38), ചെറുവത്തൂർ കുട്ടമത്തെ തമ്പാൻ മണിയേരി (58), പയ്യന്നൂർ കാരയിലെ രമേശൻ കാര (50), കാങ്കോൽ വടശ്ശേരിയിലെ എ.പി. നിജേഷ് (കുട്ടൻ-38), മൊട്ടക്കുന്നിലെ മാട്ടൂക്കാരൻ ലിജിൻ (31) എന്നിവരാണ്.

പിള്ളേർക്ക് തിരിച്ചുകയറാം; വിസിക്ക് കനത്ത തിരിച്ചടി; കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പുതിയ അന്വേഷണത്തിന് ഉത്തരവ്; ’അടുത്ത അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമായി ഉപയോഗിക്കരുത്’

BREAKING NEWS
‘വിധിയിൽ ആശ്വാസം, വിവിധ ചേരികളിൽ നിൽക്കുന്നവരെ കൊലപ്പെടുത്തുക എന്നത് കണ്ണൂരിൽ നടന്നുകൊണ്ടിരുന്ന കാര്യം’; വി. കുഞ്ഞികൃഷ്ണൻ എംഎൽഎ; ’ഗൂഢാലോചന തെളിയിക്കാൻ സാധിച്ചില്ല എന്നതുകൊണ്ട് മാത്രം ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയാൻ കഴിയില്ല’
23 Nov 2026
BREAKING NEWS
പിള്ളേർക്ക് തിരിച്ചുകയറാം; വിസിക്ക് കനത്ത തിരിച്ചടി; കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പുതിയ അന്വേഷണത്തിന് ഉത്തരവ്; ’അടുത്ത അന്വേഷണം പരീക്ഷയ്ക്ക് ഇരുത്താതിരിക്കാനുള്ള അവസരമായി ഉപയോഗിക്കരുത്’
23 Nov 2026
BREAKING NEWS
സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു: എഐസിസിക്ക് പരാതി നൽകിയ എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; ’സർക്കാരിന് പ്രശ്നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം’
23 Nov 2026
BREAKING NEWS
’കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുത്’; കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസ വസ്തുക്കൾ; ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ
23 Nov 2026