തിരുവനന്തപുരം: ഡ്രൈഡേ വേണ്ടെന്ന ധനകാര്യ സബ്ജറ്റ് കമ്മിറ്റിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതികരണവുമായി എക്സൈസ് മന്ത്രി എം. ലിജു. ഡ്രൈഡേയിൽ മാറ്റം വേണമോയെന്ന് പുതിയ മദ്യനയം പ്രഖ്യാപിച്ചതിനുശേഷം തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. അതിനാൽ ഡ്രൈഡേ സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബേക്കറികളിൽ 15 ശതമാനം വീര്യമുള്ള മദ്യം വിതരണം ചെയ്യാൻ അനുമതി നൽകിയ വ്യക്തിയാണ് എം.ബി. രാജേഷെന്നും അദ്ദേഹത്തോട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും ലിജു പരിഹസിച്ചു. സബ്ജറ്റ് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്ന് അറിയണമെങ്കിൽ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളോട് എം.ബി. രാജേഷ് ചോദിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.