BREAKING NEWS

ഹോം നഴ്‌സിന് 15,000 മുതൽ 30,000 രൂപ വരെ ശമ്പളം നൽകാമെന്ന് പറഞ്ഞ് വിവിധ വീടുകളിൽ ജോലിക്ക് നിയോഗിച്ചു, വീട്ടുകാരിൽനിന്ന് ശമ്പളം കൈപ്പറ്റി തട്ടിപ്പ്; 22കാരി പിടിയിൽ

· · 1 min read
Share: Copied!

കായംകുളം: ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കീരിക്കാട് വില്ലേജിൽ കീരിക്കാട് തെക്ക് മുറിയിൽ ആലുംമൂട്ടിൽ പുതുവൽ വീട്ടിൽ അമൃതയെയാണ് (22) കായംകുളം പൊലീസ് പിടികൂടിയത്. ‘കൃഷ്ണ ഹോം നഴ്‌സിങ്’ എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്.

ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിലൂടെ ഹോം നഴ്‌സായി ജോലി ചെയ്താൽ പ്രതിമാസം 15,000 മുതൽ 30,000 രൂപ വരെ ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സ്ത്രീകളെ വിവിധ വീടുകളിൽ ജോലിക്ക് നിയോഗിച്ചിരുന്നത്. തുടർന്ന് ഇവർക്ക് നൽകേണ്ട ശമ്പളം വീട്ടുകാരിൽനിന്ന് കൈപ്പറ്റിയശേഷം ജോലി ചെയ്ത സ്ത്രീകൾക്ക് നൽകാതെ തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ രീതി.

ഇത്തരത്തിൽ നിരവധി പേരെ കബളിപ്പിച്ചതായി പരാതി ഉയർന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കായംകുളം എസ്.ഐ. സജിത് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അമൃതയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

‘തിരിച്ചുവരുന്നത് വെറുമൊരു പത്മജ, തുറന്നിട്ട വാതിൽപ്പടിയിലേക്ക് കാലെടുത്തുവയ്ക്കും മുൻപേ തിരുത്തി പറയേണ്ട ചില രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്, അതെല്ലാം തിരുത്തിപറഞ്ഞു തന്നെ വേണം പ്രവേശനോത്സവം!! ആങ്ങളയും പെങ്ങളും വീട്ടിലാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രാർത്ഥിക്കാൻ അസുഖം വന്ന് കിടപ്പല്ലല്ലോയെന്നും പറഞ്ഞാണ് കെ മുരളീധരനെ തള്ളിപ്പറഞ്ഞ് BJPക്ക് എംപിയെ കൊടുക്കാൻ തൃശ്ശൂരിലേക്ക് ഓടിയത്’…

BREAKING NEWS
‘കണ്ണുതുറക്കാനാവാത്തത്ര പൂസ്, വണ്ടി നിറയെ കുപ്പികൾ‘; മദ്യലഹരിയിൽ പൊലീസുകാരന്റെ കാർ പാഞ്ഞുകയറി; 12-കാരി കാറിനടിയിൽ, ഗുരുതര പരുക്ക്; നാട്ടുകാർ പിടികൂടി
20 Nov 2026
BREAKING NEWS
'തിരിച്ചുവരുന്നത് വെറുമൊരു പത്മജ, തുറന്നിട്ട വാതിൽപ്പടിയിലേക്ക് കാലെടുത്തുവയ്ക്കും മുൻപേ തിരുത്തി പറയേണ്ട ചില രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്, അതെല്ലാം തിരുത്തിപറഞ്ഞു തന്നെ വേണം പ്രവേശനോത്സവം!! ആങ്ങളയും പെങ്ങളും വീട്ടിലാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രാർത്ഥിക്കാൻ അസുഖം വന്ന് കിടപ്പല്ലല്ലോയെന്നും പറഞ്ഞ...
20 Nov 2026
BREAKING NEWS
അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ഒന്നൊന്നായി അടച്ചുമാറ്റി, പകരം അതേ മോഡൽ മുക്കുപണ്ടം കൊണ്ടുവച്ചു; മണിക്കടവിൽ വീട്ടുജോലിയ്ക്ക് നിന്ന വീട്ടിൽ നിന്നും 31 പവൻ കവർന്ന സ്ത്രീ അറസ്റ്റിൽ; നിർണ്ണായകമായത് ഫോണിലെ ചിത്രങ്ങൾ
20 Nov 2026
BREAKING NEWS
ക്ഷേമപെന്‍ഷന്‍ ആവശ്യപ്പെട്ട് നിരന്തരം ഭീഷണി, ഒടുവില്‍ മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കില്‍ കെട്ടി ഡാമില്‍ തള്ളി, മകനും കൊച്ചുമകനും അറസ്റ്റില്‍
20 Nov 2026