BREAKING NEWS

‘കണ്ണുതുറക്കാനാവാത്തത്ര പൂസ്, വണ്ടി നിറയെ കുപ്പികൾ‘; മദ്യലഹരിയിൽ പൊലീസുകാരന്റെ കാർ പാഞ്ഞുകയറി; 12-കാരി കാറിനടിയിൽ, ഗുരുതര പരുക്ക്; നാട്ടുകാർ പിടികൂടി

· · 1 min read
Share: Copied!

അമൃത്‌സർ: മദ്യലഹരിയിൽ അമിതവേഗത്തിൽ പൊലീസുകാരൻ ഓടിച്ച കാറിടിച്ച് 12 വയസ്സുകാരിക്ക് ഗുരുതര പരുക്ക്. പഞ്ചാബിലെ അമൃത്‌സറിൽ സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന വിദ്യാർഥിനിയാണ് അപകടത്തിൽപ്പെട്ടത്. കുട്ടി കാറിനടിയിൽ കുടുങ്ങിയെന്നും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തതെന്നും പ്രദേശവാസികൾ പറഞ്ഞു. അപകടത്തിനു പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ വാഹനമോടിച്ചയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അമൃത്‌പാൽ സിങ് എന്ന സിപിഒയാണ് കാറോടിച്ചതെന്ന് ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു.

‘അയാൾ ആടിയാടിയാണ് നിന്നത്. കണ്ണുകൾ പോലും പ്രയാസപ്പെട്ടാണ് തുറന്നത്. ഛർദിക്കുകയും ചെയ്തു. കാറിനുള്ളിൽ മദ്യക്കുപ്പികളും സിഗരറ്റും ലൈറ്ററുമുണ്ടായിരുന്നു’– അപകടത്തിനു പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാരിലൊരാൾ പറഞ്ഞു.

അപകടത്തിൽപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെന്ന് ബന്ധുവായ പ്രീതി അറിയിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടി വാടകവീട്ടിലാണ് താമസിക്കുന്നത്. കുടുംബത്തിലെ നിരവധി പേർക്ക് ശാരീരിക വൈകല്യങ്ങളുള്ളതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അവർ പറഞ്ഞു. കുട്ടിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്നും അപകടമുണ്ടാക്കിയ പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിച്ച് നീതി ലഭ്യമാക്കണമെന്നും പ്രീതി ആവശ്യപ്പെട്ടു.

BREAKING NEWS
'തിരിച്ചുവരുന്നത് വെറുമൊരു പത്മജ, തുറന്നിട്ട വാതിൽപ്പടിയിലേക്ക് കാലെടുത്തുവയ്ക്കും മുൻപേ തിരുത്തി പറയേണ്ട ചില രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്, അതെല്ലാം തിരുത്തിപറഞ്ഞു തന്നെ വേണം പ്രവേശനോത്സവം!! ആങ്ങളയും പെങ്ങളും വീട്ടിലാണെന്നും തെരഞ്ഞെടുപ്പ് സമയത്ത് പ്രാർത്ഥിക്കാൻ അസുഖം വന്ന് കിടപ്പല്ലല്ലോയെന്നും പറഞ്ഞ...
20 Nov 2026
BREAKING NEWS
ഹോം നഴ്‌സിന് 15,000 മുതൽ 30,000 രൂപ വരെ ശമ്പളം നൽകാമെന്ന് പറഞ്ഞ് വിവിധ വീടുകളിൽ ജോലിക്ക് നിയോഗിച്ചു, വീട്ടുകാരിൽനിന്ന് ശമ്പളം കൈപ്പറ്റി തട്ടിപ്പ്; 22കാരി പിടിയിൽ
20 Nov 2026
BREAKING NEWS
അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ഒന്നൊന്നായി അടച്ചുമാറ്റി, പകരം അതേ മോഡൽ മുക്കുപണ്ടം കൊണ്ടുവച്ചു; മണിക്കടവിൽ വീട്ടുജോലിയ്ക്ക് നിന്ന വീട്ടിൽ നിന്നും 31 പവൻ കവർന്ന സ്ത്രീ അറസ്റ്റിൽ; നിർണ്ണായകമായത് ഫോണിലെ ചിത്രങ്ങൾ
20 Nov 2026
BREAKING NEWS
ക്ഷേമപെന്‍ഷന്‍ ആവശ്യപ്പെട്ട് നിരന്തരം ഭീഷണി, ഒടുവില്‍ മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കില്‍ കെട്ടി ഡാമില്‍ തള്ളി, മകനും കൊച്ചുമകനും അറസ്റ്റില്‍
20 Nov 2026