BREAKING NEWS

ക്ഷേമപെന്‍ഷന്‍ ആവശ്യപ്പെട്ട് നിരന്തരം ഭീഷണി, ഒടുവില്‍ മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കില്‍ കെട്ടി ഡാമില്‍ തള്ളി, മകനും കൊച്ചുമകനും അറസ്റ്റില്‍

· · 1 min read
Share: Copied!

ബംഗളൂരു: കര്‍ണാടകയില്‍ ക്ഷേമപെന്‍ഷന്‍ തട്ടിയെടുക്കാന്‍ കൊച്ചുമകന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി. 78കാരിയായ ഹമ്മവ്വ സനാദിയാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡാമില്‍ ഉപേക്ഷിക്കുകായിരുന്നു. 20കാരനായ കൊച്ചുമകന്‍ ഭീമപ്പ സനാദിയെയും പിതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പണം ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുറ്റം മറച്ചുവയ്ക്കാന്‍ കൂട്ടുനിന്നതിനാണ് പിതാവിനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. കര്‍ണാടക സര്‍ക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ ലഭിച്ച പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ 78കാരിയെ കൊച്ചുമകന്‍ കൊലപ്പെടുത്തിയത്.

പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പെന്‍ഷന്‍ തുക ആവശ്യപ്പെട്ട് ഭീമപ്പ മുത്തശ്ശിയെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. നവംബര്‍ 15-നാണ് ഹമ്മവ്വയുടെ മൃതദേഹം ഹിഡ്കല്‍ ഡാമില്‍ നിന്ന് കണ്ടെത്തിയത്. കല്ല് നിറച്ച ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. നവംബര്‍ പത്തിന് വയോധികയെ കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളി ആഭരണങ്ങള്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞു പ്രതി മുത്തശ്ശിയെ മോട്ടോര്‍ ബൈക്കില്‍ കൊണ്ടുപോകുകയായിരുന്നു. അവരെ കൊണ്ട് പണം പിന്‍വലിപ്പിച്ച ശേഷം സമീപത്തെ കുന്നിന്‍പുറത്തേക്ക് കൊണ്ടുപോകുകയും അവിടെ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊലപാതകത്തിന് ശേഷം ഇവരുടെ കൈവശമുണ്ടായിരുന്ന 2,300 രൂപയും സ്വര്‍ണ്ണമാലയും ഇയാള്‍ കവര്‍ന്നു. തുടര്‍ന്ന് മൃതദേഹം ചാക്കിലാക്കി കല്ല് നിറച്ച ശേഷം മോട്ടോര്‍ സൈക്കിളില്‍ ഏകദേശം 15 കിലോമീറ്ററോളം സഞ്ചരിച്ച് ഹിഡ്കല്‍ അണക്കെട്ടിലെ ജലാശയത്തില്‍ തള്ളുകയായിരുന്നു. കാണാതായ മുത്തശ്ശിയെ തിരയുന്നതില്‍ ഭീമപ്പയും സജീവമായി രംഗത്തുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം രാമപ്പയും മകനും ചേര്‍ന്ന് ജലാശയത്തിലെത്തി മൃതദേഹം പുറത്തെടുക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. 2023 ഓഗസ്റ്റില്‍ കര്‍ണാടക സര്‍ക്കാര്‍ ആരംഭിച്ച ക്ഷേമപദ്ധതിയാണ് ഗൃഹലക്ഷ്മി. അര്‍ഹരായ കുടുംബനാഥകളായ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിമാസം 2,000 രൂപ വീതം നേരിട്ട് നല്‍കുന്നതാണ് ഈ പദ്ധതി.

BREAKING NEWS
അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ ഒന്നൊന്നായി അടച്ചുമാറ്റി, പകരം അതേ മോഡൽ മുക്കുപണ്ടം കൊണ്ടുവച്ചു; മണിക്കടവിൽ വീട്ടുജോലിയ്ക്ക് നിന്ന വീട്ടിൽ നിന്നും 31 പവൻ കവർന്ന സ്ത്രീ അറസ്റ്റിൽ; നിർണ്ണായകമായത് ഫോണിലെ ചിത്രങ്ങൾ
20 Nov 2026
BREAKING NEWS
എനിക്കെന്നും പ്രിയപ്പെട്ടത് രാജീവ് ഗാന്ധിയുമായുള്ള വിവാഹത്തിന് ധരിച്ച പിങ്ക് നിറത്തിലുള്ള ഖാദി സാരി...സ്വാതന്ത്ര്യസമരകാലത്ത് ജയിലിൽ കഴിയുമ്പോൾ നെഹ്‌റു നൂൽ നൂറ്റെടുത്താണ് ഈ സാരിക്കാവശ്യമായ നൂൽ തയ്യാറാക്കിയത്... ആദ്യം സാരി ധരിക്കാൻ മടിയായിരുന്നു, പിന്നീട് അത് ഏറെ പ്രിയപ്പെട്ട വസ്ത്രമായി മാറി... സാര...
20 Nov 2026
BREAKING NEWS
സ്വത്ത് വിറ്റുകിട്ടിയ പണം നല്‍കിയില്ല, അമ്മയെ ചപ്പാത്തിക്കോലുകൊണ്ട് തലയ്ക്കടിച്ച് മകന്‍
20 Nov 2026
BREAKING NEWS
പത്മജയെ പോലെ നാണവും നേരും നിലപാടും നെറിയും ഇല്ലാത്ത ജന്മങ്ങളെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു, പിന്നെ എന്തുകൊണ്ട് രാഹുല്‍ മങ്കൂട്ടത്തിലിന് അവസരം കൊടുക്കുന്നില്ല?? സ്വന്തം നേതാക്കള്‍ തള്ളി പറഞ്ഞപ്പോഴും പാര്‍ട്ടിയ്‌ക്കെതിരെ ഒരക്ഷരം പോലും അയാള്‍ പറഞ്ഞിട്ടില്ല, പത്മജയോ?? അവരെ തിരിച്ചെടുക്കുന്ന...
20 Nov 2026