BREAKING NEWS

‘മർദ്ദിച്ച് അവശയാക്കി; പിന്നാലെ പിറ്റ്ബുൾ നായയെക്കൊണ്ട് കടിപ്പിച്ചു; മുഖത്തേറ്റ അടിയിൽ മൂക്കിന്റെ എല്ലിന് പൊട്ടൽ; സഹിച്ച് മടുത്തു, സ്ഥിരം മദ്യപാനം, ഉപ​ദ്രവം പതിവ്‘; പരാതി നല്കി ഭാര്യ; ഭർത്താവിനെ അറസ്റ്റ് ചെയ്തു

· · 1 min read
Share: Copied!

വരാപ്പുഴ: ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടിൽ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. ആലങ്ങാട് കരിങ്ങാംതുരുത്തിൽ മാളോത്ത് പള്ളിക്ക് സമീപം അറയ്ക്കപ്പാട്ട് വീട്ടിൽ സുനിലിനെയാണ് (58) വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ ഷൈനി (55) നൽകിയ പരാതിയിലാണ് നടപടി.

മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഭർത്താവ് തന്നെ പതിവായി മർദിക്കാറുണ്ടെന്നാണ് ഷൈനിയുടെ പരാതി. രണ്ടുദിവസം മുമ്പ് മുഖത്തടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പിന്നാലെ വീട്ടിൽ വളർത്തുന്ന പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെക്കൊണ്ട് കടിപ്പിച്ചെന്നും ഷൈനി പൊലീസിന് മൊഴി നൽകി.

നായയുടെ കടിയേറ്റതിനെത്തുടർന്ന് പറവൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടിയ ഷൈനിക്ക് പ്രതിരോധ കുത്തിവെപ്പും എടുക്കേണ്ടിവന്നു. മുഖത്തേറ്റ അടിയിൽ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതായും പരാതിയിലുണ്ട്. ഷൈനിയുടെ മൊബൈൽ ഫോൺ സുനിൽ എറിഞ്ഞുതകർത്തതായും പരാതിയിൽ പറയുന്നു.

ഫോൺ തകർത്ത വിവരം സുനിലിന്റെ സുഹൃത്തുക്കളോട് പറഞ്ഞതാണ് മർദനത്തിന് കാരണമായതെന്നാണ് ഷൈനിയുടെ ആരോപണം. ചേന്നൂർ സ്വദേശിനിയായ ഷൈനിയുടെ രണ്ടാം വിവാഹമാണ് സുനിലുമായുള്ളത്. പരാതിയിൽ കേസെടുത്ത വരാപ്പുഴ പൊലീസ് സുനിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

‘ഡേർട്ടി ബോംബ്’, രാസായുധം; വാഷിങ്ടണിൽ റേഡിയോ ആക്ടീവ് ബോംബ് ആക്രമണത്തിന് ഇറാൻ നീക്കമിടുന്നതായി റിപ്പോർട്ട്; ലക്ഷ്യം യുഎസ് ഉന്നതർ

BREAKING NEWS
'പേര് സഫ്ന, ജോലി വിദേശത്ത് സിവിൽ എൻജിനീയർ, '; വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ; ; ചികിത്സാ സഹായത്തിനെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം, 45-കാരൻ പിടിയിൽ
17 Nov 2026
BREAKING NEWS
‘ഡേർട്ടി ബോംബ്’, രാസായുധം; വാഷിങ്ടണിൽ റേഡിയോ ആക്ടീവ് ബോംബ് ആക്രമണത്തിന് ഇറാൻ നീക്കമിടുന്നതായി റിപ്പോർട്ട്; ലക്ഷ്യം യുഎസ് ഉന്നതർ
17 Nov 2026
BREAKING NEWS
ചാല സ്വർണക്കവർച്ച: നഷ്ടപ്പെട്ടത് 15 പവനെന്ന് മൊഴി, കണ്ടെടുത്തത് 202 പവൻ!! ; 146 പവൻ കുഴിച്ചിട്ട നിലയിൽ, 56 പവൻ വാഹനത്തിൽ; ഏഴുപേരെ ചോദ്യം ചെയ്യുന്നു
17 Nov 2026
BREAKING NEWS
ജപ്തിക്കിടെ ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം; 400 പേർക്കെതിരെ കേസ്; ജില്ലയ്ക്ക് പുറത്തുനിന്ന് ആളുകൾ പങ്കെടുത്തിട്ടുണ്ടോയെന്നതിലും അന്വേഷണം; ഉദ്യോഗസ്ഥർക്കെതിരെ ആർബിഐക്കും പരാതി
17 Nov 2026