BREAKING NEWS

‘പേര് സഫ്ന, ജോലി വിദേശത്ത് സിവിൽ എൻജിനീയർ, ‘; വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ; ; ചികിത്സാ സഹായത്തിനെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം, 45-കാരൻ പിടിയിൽ

· · 1 min read
Share: Copied!

കൽപ്പറ്റ: ഫെയ്സ്ബുക്കിൽ സ്ത്രീയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് സൗഹൃദം സ്ഥാപിച്ചശേഷം ചികിത്സാസഹായമെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. മേപ്പയൂർ ആവള മണമ്മൽ വീട്ടിൽ ലത്തീഫിനെയാണ് (45) കൽപ്പറ്റ പൊലീസ് പിടികൂടിയത്.

2025 നവംബർ 12-നാണ് തട്ടിപ്പിന് തുടക്കമായത്. ‘സഫ്ന’ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജിൽ കുട്ടിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർഥിച്ചുള്ള പോസ്റ്റ് കണ്ട പിണങ്ങോട് സ്വദേശി ആദ്യം 1,000 രൂപ ഗൂഗിൾ പേ വഴി അയച്ചു. വിദേശത്ത് സിവിൽ എൻജിനീയറാണെന്ന് പരിചയപ്പെടുത്തിയ സഫ്ന, നാട്ടിലുള്ള സുഹൃത്തായ ലത്തീഫിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാനാണ് നിർദേശിച്ചത്.

തുടർന്ന് സഫ്ന എന്ന വ്യാജപേരിലും സുഹൃത്തായ ലത്തീഫെന്ന സ്വന്തം പേരിലും വ്യത്യസ്ത മൊബൈൽ നമ്പറുകളിൽനിന്ന് പ്രതി പരാതിക്കാരനുമായി നിരന്തരം ചാറ്റ് ചെയ്തു. സഫ്ന യഥാർഥത്തിൽ ഉള്ള വ്യക്തിയാണെന്ന് വിശ്വസിപ്പിച്ച് അടുപ്പം സ്ഥാപിച്ച പ്രതി, ചികിത്സാച്ചെലവിനെന്ന പേരിൽ പണം കടമായി വാങ്ങുകയായിരുന്നു. തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും പലതവണയായി 15,07,850 രൂപ കൈക്കലാക്കി.

വീണ്ടും 50,000 രൂപ ആവശ്യപ്പെട്ടതോടെ പരാതിക്കാരന് സംശയം തോന്നി. പണം തിരികെ ചോദിച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. തുടർന്ന് 2026 സെപ്റ്റംബർ 19-ന് കൽപ്പറ്റ പൊലീസിൽ പരാതി നൽകി.

അന്വേഷണത്തിൽ സഫ്നയുടെ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലും ലത്തീഫിന്റെ അക്കൗണ്ടും ഒരേ മൊബൈൽ ഫോണിൽനിന്നാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. സിം കാർഡുകളും ലത്തീഫിന്റെ പേരിലുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നവംബർ 14-ന് ആവളയിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമാനമായ തട്ടിപ്പുകേസുകളിൽ ഇയാൾ നേരത്തെയും പ്രതിയായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 2023-ൽ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ പരിധിയിൽ ‘നദീറഷാൻ’ എന്ന വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ വഴി കാൻസർ ചികിത്സയ്ക്കെന്ന പേരിൽ 21.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ റിമാൻഡിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. മേപ്പയൂർ പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ മറ്റു കേസുകൾ നിലവിലുണ്ട്.

BREAKING NEWS
‘മർദ്ദിച്ച് അവശയാക്കി; പിന്നാലെ പിറ്റ്ബുൾ നായയെക്കൊണ്ട് കടിപ്പിച്ചു; മുഖത്തേറ്റ അടിയിൽ മൂക്കിന്റെ എല്ലിന് പൊട്ടൽ; സഹിച്ച് മടുത്തു, സ്ഥിരം മദ്യപാനം, ഉപ​ദ്രവം പതിവ്‘; പരാതി നല്കി ഭാര്യ; ഭർത്താവിനെ അറസ്റ്റ് ചെയ്തു
17 Nov 2026
BREAKING NEWS
‘ഡേർട്ടി ബോംബ്’, രാസായുധം; വാഷിങ്ടണിൽ റേഡിയോ ആക്ടീവ് ബോംബ് ആക്രമണത്തിന് ഇറാൻ നീക്കമിടുന്നതായി റിപ്പോർട്ട്; ലക്ഷ്യം യുഎസ് ഉന്നതർ
17 Nov 2026
BREAKING NEWS
ചാല സ്വർണക്കവർച്ച: നഷ്ടപ്പെട്ടത് 15 പവനെന്ന് മൊഴി, കണ്ടെടുത്തത് 202 പവൻ!! ; 146 പവൻ കുഴിച്ചിട്ട നിലയിൽ, 56 പവൻ വാഹനത്തിൽ; ഏഴുപേരെ ചോദ്യം ചെയ്യുന്നു
17 Nov 2026
BREAKING NEWS
ജപ്തിക്കിടെ ജീവനൊടുക്കിയ വീട്ടമ്മയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധം; 400 പേർക്കെതിരെ കേസ്; ജില്ലയ്ക്ക് പുറത്തുനിന്ന് ആളുകൾ പങ്കെടുത്തിട്ടുണ്ടോയെന്നതിലും അന്വേഷണം; ഉദ്യോഗസ്ഥർക്കെതിരെ ആർബിഐക്കും പരാതി
17 Nov 2026