BREAKING NEWS

മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ ജീവനക്കാരില്ല, ഡ്യൂട്ടിയിലുണ്ടായിരുന്നത് രണ്ട് പേര്‍ മാത്രം, അഞ്ച് പേര്‍ക്ക് സസ്പെന്‍ഷന്‍

· · 1 min read
Share: Copied!

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് മന്ത്രി എത്തിയപ്പോള്‍ റിസപ്ഷനില്‍ ജീവനക്കാരെ കാണാത്തതില്‍ നടപടി. ആലപ്പുഴ ബീച്ചിന് സമീപത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് മന്ത്രി പികെ ബഷീറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പരിശോധനയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരില്‍ മൂന്നുപേര്‍ ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി. റെസ്റ്റ് ഹൗസ് മാനേജര്‍ വിവി വിപിനന്‍, എസ്എല്‍ആര്‍ വര്‍ക്കര്‍ കെ കമര്‍, കുക്ക് എംആര്‍ രാമാനുജന്‍, മേട്ടി ശ്രീകല നന്ദനന്‍, ബട്‌ലര്‍ ബിനു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോള്‍ റിസപ്ഷനില്‍ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. ഇതോടെ ജീവനക്കാരുടെ ഹാജര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. തുടര്‍ന്ന് കെട്ടിട വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരില്‍ രണ്ടുപേര്‍ മാത്രമാണ് ഹാജര്‍ രേഖപ്പെടുത്തിയിരുന്നതെന്ന് കണ്ടെത്തി.

മൂന്ന് പേര്‍ ഹാജര്‍ രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. മന്ത്രി എത്തിയ സമയത്ത് ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പുറത്തുപോയതാണെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാല്‍, റെസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനത്തില്‍ ജീവനക്കാരുടെ സാന്നിധ്യവും സേവനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് നടപടിയിലേക്ക് കടന്നത്. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് മന്ത്രി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെയും പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അഞ്ച് ജീവനക്കാര്‍ക്കെതിരെയും സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്.

BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
15 Nov 2026
BREAKING NEWS
യുഡിഎഫിൽ മുറുമുറുപ്പ്; സംസ്ഥാനത്ത് ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്ന വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ് ; ’മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ കാര്യം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’
15 Nov 2026
BREAKING NEWS
മുസ്‌ലിം ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും പദവി കൊടുത്തപ്പോള്‍ എന്നെ മറന്നു, യുഡിഎഫിന് മുതല്‍ക്കൂട്ടായ വിജയമായിരുന്നു എന്റേത്, എന്നാല്‍ വേണ്ട പരിഗണന ലഭിച്ചില്ല, അതൃപ്തി അറിയിച്ച് മാണി സി കാപ്പന്‍
15 Nov 2026
BREAKING NEWS
കൊള്ളയടിച്ചത് കാമുകിക്ക് വീട് പണിയാൻ; തനിഷ്ക് ജ്വല്ലറി കവർച്ചയിൽ കൂടുതൽ കണ്ടെത്തലുകൾ, നിഷാന്തിനായി തിരച്ചിൽ വ്യാപകമാക്കി പൊലീസ്
15 Nov 2026