BREAKING NEWS

യുഡിഎഫിൽ മുറുമുറുപ്പ്; സംസ്ഥാനത്ത് ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്ന വിമർശനവുമായി ആർഎസ്പി നേതാവ് എ.എ. അസീസ് ; ’മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ കാര്യം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്’

· · 1 min read
Share: Copied!

കൊല്ലം: ബോർഡ്, കോർപ്പറേഷൻ പദവികൾ പങ്കുവെക്കുന്നതിലെ കാലതാമസത്തിലും യുഡിഎഫിലെ അവഗണനയിലും കടുത്ത അതൃപ്തി പരസ്യമാക്കി ആർഎസ്പി. സംസ്ഥാനത്ത് ഭരണചക്രം ചില കാര്യങ്ങളിൽ മാത്രമാണ് ചലിക്കുന്നതെന്ന് മുതിർന്ന ആർഎസ്പി നേതാവ് എ.എ. അസീസ് വിമർശിച്ചു. അടിസ്ഥാനവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാത്തത് അപകടകരമാണ്. ബോർഡുകൾക്കും കോർപ്പറേഷനുകൾക്കും നാഥനില്ലാത്ത അവസ്ഥയാണുള്ളത്. ചെയർമാൻ സ്ഥാനങ്ങൾ സംബന്ധിച്ച് യുഡിഎഫ് ചർച്ചകൾ പൂർത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനങ്ങൾ നീട്ടിക്കൊണ്ടുപോകുന്നത് ആശാവഹമല്ല. സർക്കാർ അധികാരത്തിലെത്തി ആറുമാസം കഴിഞ്ഞിട്ടും ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, പ്രഖ്യാപനങ്ങൾ പ്രാവർത്തികമാകുന്നില്ല. മുസ്ലിം ലീഗിന് ചില സ്ഥാനങ്ങൾ നൽകിയ കാര്യം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും എ.എ. അസീസ് പറഞ്ഞു.

അതിനിടെ, യുഡിഎഫ് സർക്കാരിൽ മുസ്ലിം ലീഗിന് മാത്രമാണ് പരിഗണന ലഭിക്കുന്നതെന്ന വിമർശനം കെപിസിസി ഭാരവാഹി യോഗത്തിലും ഉയർന്നിരുന്നു. ബോർഡ്, കോർപ്പറേഷൻ പദവികൾ വിഭജിക്കുന്നതിലെ കാലതാമസത്തിലും യോഗത്തിൽ അതൃപ്തിയുണ്ടായി. കോൺഗ്രസിന്റെ പദവികൾ സംബന്ധിച്ച വിവരങ്ങൾ പോലും ലീഗിൽനിന്നാണ് അറിയുന്നതെന്നായിരുന്നു വിമർശനം. ആറുമാസമായിട്ടും കോൺഗ്രസ് നേതാക്കൾക്ക് അർഹമായ പദവികൾ ലഭിച്ചിട്ടില്ലെന്നും ഭരണമാറ്റമുണ്ടായിട്ടും ചില സ്ഥാനങ്ങളിൽ സിപിഎം നേതാക്കൾ തുടരുകയാണെന്നും പരാതിയുയർന്നു. സർക്കാരിന്റെ പ്രവർത്തനത്തിൽ ഭരണമാറ്റത്തിന്റെ പ്രതിഫലനമില്ലെന്നും ചില മന്ത്രിമാരുടെ ജില്ലാതല സന്ദർശനങ്ങൾ പോലും പ്രാദേശിക നേതാക്കളെ അറിയിക്കുന്നില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

പദവി വിഭജനത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. അവഗണന ഇനിയും സഹിക്കേണ്ടതില്ലെന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം. ഗ്രൂപ്പിനെ കൂടുതൽ സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മുന്നണിയിലെ പദവി വിഭജനം ഉൾപ്പെടെയുള്ള ചർച്ചകളിൽ ഗ്രൂപ്പ് പ്രതിനിധിക്കും പങ്കാളിത്തം വേണമെന്ന ആവശ്യം ശക്തമാക്കാനാണ് നീക്കം.

BREAKING NEWS
ഇടിച്ച് വീഴ്ത്തിയിട്ടും നിർത്തിയില്ല; വയോധികൻ കാറിനടിയിൽ കുരുങ്ങി, വലിച്ചിഴച്ച് കൊണ്ടുപോയത് രണ്ടുകിലോമീറ്ററോളം ദൂരം ; സിസിടിവിയിൽ കുടുങ്ങി ഷാജഹാൻ; നരഹത്യയ്ക്ക് കേസ്; വയോധികന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല
15 Nov 2026
BREAKING NEWS
മുസ്‌ലിം ലീഗിനും ഫോര്‍വേഡ് ബ്ലോക്കിനും പദവി കൊടുത്തപ്പോള്‍ എന്നെ മറന്നു, യുഡിഎഫിന് മുതല്‍ക്കൂട്ടായ വിജയമായിരുന്നു എന്റേത്, എന്നാല്‍ വേണ്ട പരിഗണന ലഭിച്ചില്ല, അതൃപ്തി അറിയിച്ച് മാണി സി കാപ്പന്‍
15 Nov 2026
BREAKING NEWS
കൊള്ളയടിച്ചത് കാമുകിക്ക് വീട് പണിയാൻ; തനിഷ്ക് ജ്വല്ലറി കവർച്ചയിൽ കൂടുതൽ കണ്ടെത്തലുകൾ, നിഷാന്തിനായി തിരച്ചിൽ വ്യാപകമാക്കി പൊലീസ്
15 Nov 2026
BREAKING NEWS
നിർമല സീതാരാമന്റെ വ്യാജ എ.ഐ. വീഡിയോയിൽ കുടുങ്ങി; നടുവണ്ണൂർ സ്വദേശിക്ക് 1.45 കോടിയുടെ നഷ്ടം
15 Nov 2026