BREAKING NEWS

16കാരിയെ സ്പായിൽനിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിലും എസ്.ഐ.ടി പരിശോധന; മൊബൈൽ ഫോൺ നശിപ്പിച്ചതായി കണ്ടെത്തി; കുട്ടിയുടെ പേരിലുള്ള 16, 20 വയസ്സുകൾ രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകളും കിട്ടി

· · 1 min read
Share: Copied!

കോവളം: പതിനാറുകാരിയെ സ്പായിൽനിന്ന് കൂട്ടിക്കൊണ്ടുപോയ യുവാവിന്റെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) പരിശോധന നടത്തി. സ്പാ നടത്തിപ്പുകാരൻ സജിത്ത്കുമാറിന്റെ ജീവനക്കാരനും കാട്ടാക്കട കള്ളിക്കാട് സ്വദേശിയുമായ അരവിന്ദന്റെ (24) വീട്ടിലാണ് പരിശോധന നടത്തിയത്. ഇയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നശിപ്പിച്ചതായും അന്വേഷണസംഘം കണ്ടെത്തി.

കുട്ടിയുടെ പേരിലുള്ള 16, 20 വയസ്സുകൾ രേഖപ്പെടുത്തിയ രണ്ട് ആധാർ കാർഡുകളും വീട്ടിൽനിന്ന് കണ്ടെടുത്തു. അരവിന്ദിന്റെ അലമാരകളിൽനിന്ന് ലഭിച്ച ബാങ്ക് പാസ്‌ബുക്കുകൾ പരിശോധിച്ചപ്പോൾ പ്രതിയുടെ അക്കൗണ്ടുകളിൽ ഓരോ മാസവും രണ്ടുലക്ഷം രൂപ വീതമുള്ള ഇടപാടുകൾ നടന്നിരുന്നതായും കണ്ടെത്തി. സെർച്ച് വാറന്റ് അനുവദിച്ചതിനെത്തുടർന്നായിരുന്നു ശനിയാഴ്ച പരിശോധന നടത്തിയത്.

സജിത്തിന്റെ സ്പായിലെ ജീവനക്കാരനായിരുന്നു അരവിന്ദ്. ഇവിടെനിന്ന് കുട്ടിയെ മറ്റ് സ്പാകളിലേക്ക് കൊണ്ടുപോയിരുന്നത് ഇയാളായിരുന്നു. ഈ പരിചയത്തിലൂടെയാണ് കുട്ടിയുമായി കൂടുതൽ അടുപ്പത്തിലായത്. ഇതിനിടെ സജിത്തുമായി തർക്കത്തിലായ അരവിന്ദ് കുട്ടിയെ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപിന്റെ സ്പായിലും എത്തിച്ചിരുന്നു. ഇവിടെനിന്നാണ് സംരക്ഷിക്കാമെന്ന് വാഗ്ദാനം നൽകി സെപ്റ്റംബർ 19-ഓടെ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്.

കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതൃസഹോദരിയും ഭർത്താവും കോവളം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സെപ്റ്റംബർ 22-ന് കുട്ടിയെ കണ്ടെത്തിയ പോലീസ് കോടതിയിൽ ഹാജരാക്കി. 20 വയസ്സ് രേഖപ്പെടുത്തിയ ആധാർ കാർഡായിരുന്നു കോടതിയിൽ മാതൃസഹോദരി സമർപ്പിച്ചിരുന്നത്. തുടർന്ന് കുട്ടിയെ സർക്കാർ മന്ദിരത്തിലേക്ക് മാറ്റാൻ കോടതി നിർദേശിച്ചു. ഇവിടെ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനമുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നത്. പിന്നാലെ കുട്ടിയുടെ മാതൃസഹോദരിയും ഭർത്താവും സ്പാ നടത്തിപ്പുകാരും അറസ്റ്റിലായി.

തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അരവിന്ദിന്റെ വീട്ടിൽ പരിശോധന നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥനും കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണറുമായ എസ്. ചന്ദ്രകുമാർ പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ച കൂടുതൽ ആളുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെയും അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

 

BREAKING NEWS
കൈക്കുഞ്ഞുണ്ട്, ശബ്ദം കുറയ്ക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല, വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വീടിന് മുന്നിൽ ഉച്ചത്തിൽ ഡിജെ സംഗീതം, ശബ്ദം കേട്ട് കുഞ്ഞ് പേടിച്ച് കരയാൻ തുടങ്ങി, ആശുപത്രിയിലെത്തിച്ചിട്ടും രക്ഷയുണ്ടായില്ല,20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
15 Nov 2026
BREAKING NEWS
26/11 മുംബൈ ഭീകരാക്രമണത്തിൽ ഭീകരർ ലക്ഷ്യമിട്ട ജൂതകേന്ദ്രത്തിൽ ഭീകരാക്രമണത്തിന് മുന്നോടിയായുള്ള നിരീക്ഷണം; കേരളാ അന്വേഷണ സംഘം മുംബൈയിലെത്തി ഐറോളി സ്വദേശിയായ 20 കാരനെ അറസ്റ്റ് ചെയ്തു, നടപടി തൃശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട്
15 Nov 2026
BREAKING NEWS
മധുര തനിഷ്ക് ജ്വല്ലറി കവർച്ച കേസിൽ നിർണ്ണായക നീക്കം; മുഖ്യപ്രതിയുടെ അച്ഛനും ഇൻഫ്ലുവൻസറും അറസ്റ്റിൽ; യൂട്യൂബർ നിശാന്തിനായി വലവിരിച്ച് പോലീസ്
15 Nov 2026
BREAKING NEWS
പ്രണയവിവാഹത്തിന്റെ വൈരാഗ്യം; വരനെ തിരഞ്ഞെത്തി വധുവിന്റെ ബന്ധുവടങ്ങുന്ന സംഘം, കണ്ടെത്തിയില്ല; പകരം അച്ഛനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു, നാലുപേർ പിടിയിൽ
15 Nov 2026