BREAKING NEWS

‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം

· · 1 min read
Share: Copied!

ലഖ്നൗ: ഉത്തർപ്രദേശിൽ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്.ഐ.ആർ.) ജാഗ്രത പാലിക്കണമെന്ന് ബിജെപി പ്രവർത്തകർക്ക് നിർദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നാണ് യോഗിയുടെ ആരോപണം. അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്താൻ പ്രവർത്തകർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ചേർന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലായിരുന്നു പരാമർശം.

നിലവിൽ ഉത്തർപ്രദേശിൽ ഏകദേശം 13 കോടി വോട്ടർമാരാണുള്ളതെന്നും ജനസംഖ്യാ കണക്കുകൾ പ്രകാരം 16 കോടിയിലധികം വോട്ടർമാർ ഉണ്ടാകേണ്ടതാണെന്നും യോഗി പറഞ്ഞു. 18-19 പ്രായപരിധിയിലുള്ള ഏകദേശം 4.5 ലക്ഷം യുവാക്കളും വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

പഞ്ചായത്ത് വോട്ടർപട്ടികയിൽ പേരുള്ള 66 ലക്ഷം പേരുടെ പേരുകൾ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിൽ ഇല്ലെന്നും സർക്കാർ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം പേർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും യോഗി ചൂണ്ടിക്കാട്ടി. നഗര തദ്ദേശ സ്വയംഭരണ മേഖലകളിൽ ബിജെപിയുടെ സ്വാധീനത്തെ ഇത് ബാധിക്കാമെന്നും അദ്ദേഹം പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി.

എസ്.ഐ.ആറിലൂടെ സംസ്ഥാനത്തെ വോട്ടർപട്ടികയിൽ പുതുതായി ചേർത്തത് നാല് ലക്ഷം പേരെ മാത്രമാണെന്നും യോഗി ആരോപിച്ചു. അർഹരായവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാരുമായി ചേർന്ന് പ്രവർത്തിക്കാനും നടപടികൾ കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യാനും ബിജെപി പ്രവർത്തകർക്ക് നിർദേശം നൽകി. എംപിമാർ, എംഎൽഎമാർ, മറ്റ് പാർട്ടി ഭാരവാഹികൾ എന്നിവർക്കും ഇതുസംബന്ധിച്ച ചുമതലകൾ നൽകിയിട്ടുണ്ട്. ഹിന്ദു വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നതായി യോഗി മുൻപും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം എസ്.ഐ.ആറിനുശേഷം ഉത്തർപ്രദേശിലെ ആകെ വോട്ടർമാരുടെ എണ്ണം 13,39,84,792 ആണ്. പരിഷ്കരണത്തിന്റെ ഭാഗമായി 2.04 കോടിയിലധികം പേരുകളാണ് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, 84 ലക്ഷത്തിലധികം പുതിയ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തവരുടെ മതം തിരിച്ചുള്ള കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ കണക്കുകളിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്നത് യോഗിയുടെ ആരോപണമായി മാത്രമാണ് പരിഗണിക്കേണ്ടത്.

വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ

 

BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
ഒമർ അബ്ദുള്ളയും മാധ്യമപ്രവർത്തക നിധി റസ്ദാനും വിവാഹിതരായി; ‘പുതിയൊരു യാത്ര ഇന്നലെ ആരംഭിച്ചു’ എന്ന് കുറിപ്പ്
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026
BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026