BREAKING NEWS

മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! ‘താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു…വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധേശിച്ചിട്ടില്ല’- യൂട്യൂബിൽ പോസ്റ്റ് ചെയ്ത് വിശദീകരണ വീഡിയോ

· · 1 min read
Share: Copied!

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയ്‌ക്കെതിരെയുള്ള വ്യാജ പ്രചരണത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ ഷാജൻ സ്‌കറിയ. മാപ്പ് പറഞ്ഞതിനോടൊപ്പം വ്യാജ പ്രജാരണങ്ങൾ പിൻവലിക്കുകയും ചെയ്തു. താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കിയെന്നും പിൻവലിക്കുകയാണെന്നും യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിശദീകരണ വീഡിയോയിൽ ഷാജൻ സ്കറിയ പറയുന്നു.

അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വീഡിയോയിലെ പരാമർശത്തിൽ യൂസഫലി നിയമനടപടി സ്വീകരിച്ചതോടെയാണ് ക്ഷമാണവുമായി ഷാജൻ സ്‌കറിയ രംഗത്തെത്തിയത്. 10 കോടി നഷ്ടപരിഹാര ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ് കേസ് കൊടുത്തിരിക്കുന്നത്. മാപ്പ് പറയണം എന്നും ആവശ്യമുണ്ടായിരുന്നു. യൂസഫ് അലിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ധേശിച്ചിട്ടില്ലെന്നാണ് പുറത്തുവന്ന വീഡിയോയിൽ ഷാജൻ സ്‌കറിയ പറയുന്നു.

2020 നവംബറിലാണ് കേസിനാസ്പദമായ വീഡിയോ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ സാജൻ സ്കറിയ പ്രസിദ്ധീകരിച്ചത്. ഇതിൽ യൂസഫലിയ്‌ക്കെതിരെ സ്വർണ്ണക്കടത്തടക്കമുള്ള നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. യൂസഫലിയ്ക്ക് പുറമെ ഫഹാസ് അഷ്‌റഫിനെതിരെയും ഈ വീഡിയോയിൽ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് വ്യാജ പ്രചരണങ്ങളിൽ ലുലു ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചത്.

അതേസമയം എംഎ യൂസഫലി മൂന്ന് സംസ്ഥാനങ്ങളിലായി മറുനാടനെതിരെ ആറോളം കേസുകൾ നൽകിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് ഡൽഹി ഹൈക്കോടതിയിലെ കേസാണ്, അതിൻ്റെ വിധി പ്രകാരമാണ് യൂസഫലിയുമായി ബന്ധപ്പെട്ട വാർത്തകൾ നീക്കം ചെയ്തത്.

BREAKING NEWS
അമ്മയുടേയും സഹോദരിയുടേയും നിരന്തരമുള്ള വഴക്ക് മാനസികമായി തളർത്തി- കുറിപ്പ്!! സംഭവ ദിവസം പുറത്തുപോയി വന്നപ്പോഴും കണ്ടത് ഇരുവരും തമ്മിലുള്ള വഴക്ക്, സഹികെട്ട യുവാവ് ആദ്യം ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തി, പിന്നാലെ സഹോദരിയേയും... ഒടുവിൽ യുവാവും ജീവനൊടുക്കി, മൂവരും ഓട്ടിസം സ്പെക...
27 Nov 2026
BREAKING NEWS
പാർലമെന്റിൽ ആവശ്യമായ അംഗബലം ഉണ്ടെങ്കിലും ഇല്ലെങ്കിലും മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കണം, ബിജെപി ബിൽ കൊണ്ടുവരുന്നത് സ്വന്തം രാഷ്ട്രീയ നേട്ടത്തിനുവേണ്ടി- രാഹുൽ‍ ​ഗാന്ധി, ഏപ്രിലിലെ ശ്രമം പരാജയപ്പെട്ടെങ്കിലും ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗവും നിലപാട് മാറ്റിയിരിക്കാമെന്...
27 Nov 2026
BREAKING NEWS
നാലുവർഷമായി പ്രണയത്തിൽ, ജോലി തേടി ബെംഗളൂരുവിലെത്തി, ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിൽ വഴക്ക്, പന്തളം സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി യുവാവ്, അറസ്റ്റിലായത് കൊല്ലം സ്വദേശി
27 Nov 2026
BREAKING NEWS
ലൈംഗിക ചുവയുള്ള വാട്സാപ്പ് സന്ദേശങ്ങൾ അയച്ചു, അനുചിതമായ രീതിയിൽ പെരുമാറി, മദ്യലഹരിയിൽ അവരുടെ ഔദ്യോഗിക വസതിയിലെത്തി, വനിതാ ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ 116 ദിവസങ്ങൾക്കു ശേഷം നടപടിയെടുത്ത് സർക്കാർ, ടിവികെ എംഎൽഎ അറസ്റ്റിൽ
27 Nov 2026