BREAKING NEWS

മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു… ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത്തേറ്റു കിടക്കുന്ന ​ഗൃഹനാഥനെ- കൊലപാതകത്തിൽ ജ്യേഷ്ഠൻ അറസ്റ്റിൽ

· · 1 min read
Share: Copied!

അടിമാലി: മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. വെള്ളത്തൂവൽ പഞ്ചായത്തിലെ തെക്കേ ശല്യംപാറ പൈതപ്ലായ്ക്കൽ അനിൽ (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജേഷ്ഠൻ പ്രസാദ് (46) നെ വെള്ളത്തുവൽ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. വെള്ളത്തൂവൽ ഗവൺമെൻറ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന ജ്യേഷ്ഠൻ പ്രസാദ് വൈകിട്ടോടെയാണ് നെല്ലിയാമ്പറയിലെ തറവാട്ട് വീട്ടിലെത്തിയത്. പ്രസാദ് അമ്മയെ കാണുവാനാണ് ഇവിടെ എത്തിയതെന്നാണ് പോലീസ് പറയുന്നത്.

മോഷണക്കേസിൽപ്പെട്ട് ജയിലിലായിരുന്ന പ്രസാദ് കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. പ്രസാദ് മദ്യപിച്ചാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയതിനു ശേഷം അനിയനോടൊപ്പം വീണ്ടും മദ്യപിച്ചു. ഇതിനിടെ വാക്കേറ്റം ഉണ്ടായി. പ്രകോപിതനായ പ്രസാദ് അനിലിനെ വീട്ടിൽ വച്ച് കുത്തി.സംഭവം നടക്കുമ്പോൾ തറവാട്ടുവീട്ടിൽ അമ്മയും ഉണ്ടായിരുന്നു. മക്കൾ തമ്മിൽ വാക്ക് തർക്കം ഉണ്ടായതോടെ ഭയപ്പെട്ട അമ്മ മുറിയിൽ കയറി വാതിൽ അടച്ചു.

ഇതിനിടെ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് പ്രസാദ് അനിലിനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. കൃത്യം നടത്തിയശേഷം ചോരയിൽ കുളിച്ചുകിടക്കുന്ന സഹോദരനെ അവഗണിച്ച് പ്രസാദ് വീട്ടിനുള്ളിലിരുന്ന് ടിവി കാണുകയായിരുന്നു. ഇയാൾ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാർ പറയുന്നു

ഈ സമയം അനിലിന്റെ ഭാര്യയും കുട്ടിയും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ഭാര്യ തിരിച്ചെത്തിയപ്പോൾ ഭർത്താവ് അനിൽ കുത്തേറ്റ് വീടിനുള്ളിൽ കിടക്കുന്നതാണ് കണ്ടത്.ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു. ഉടൻ തന്നെ അയൽവാസികളും മറ്റു ബന്ധുക്കളും ചേർന്ന് അനിലിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രി എത്തുന്നതിനു മുൻപേ അനിൽ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

BREAKING NEWS
“ഞങ്ങൾക്ക് വോട്ട് ചെയ്യൂ, നിങ്ങളുടെ അവിവാഹിതരായ ആൺമക്കളെ ഞങ്ങൾ വിവാഹം കഴിപ്പിക്കും”; കോൺ​ഗ്രസ് എംഎൽഎയുടെ തിരഞ്ഞെടുപ്പ് വാ​ഗ്ദാനം വിവാദത്തിൽ
27 Oct 2026
BREAKING NEWS
കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ
27 Oct 2026
BREAKING NEWS
കൈയിൽ സിറിഞ്ച് കുത്തിയിറക്കിയ നിലയിൽ 32കാരന്റെ മൃതദേഹം; അമിതമായി ലഹരി ഉള്ളിൽച്ചെന്നിട്ടുള്ള മരണമെന്ന് സംശയം!! 'രമേശിന്റെ അമ്മ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഭാര്യയുടെ തകർന്നുപോയ സ്വപ്നങ്ങളെക്കുറിച്ചും ഓർക്കൂ, ഒരു സാധാരണ പഞ്ചാബി കുടുംബം എന്നെന്നേക്കുമായി തകർന്നിരിക്കുന്നു'... പഞ്...
27 Oct 2026
BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026