BREAKING NEWS

കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അമ്മയും കുഞ്ഞും ടെറസിൽനിന്ന് താഴേക്ക് വീണു; ഒന്നരവയസുകാരന് ദാരുണാന്ത്യം, അമ്മ ​ഗുരുതരാവസ്ഥയിൽ

· · 1 min read
Share: Copied!

കൗശാംബി: കുരങ്ങുകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീടിന്റെ ടെറസിൽനിന്ന് താഴേക്ക് വീണ കുഞ്ഞിന് ദാരുണാന്ത്യം. അപക‌ടത്തിൽ അമ്മയ്ക്കും കുഞ്ഞിനും ​ഗുരുതര പരിക്കുകളുണ്ടായിരുന്നു. ഉടനെ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലായിരുന്ന ഒന്നരവയസുകാരൻ മരണത്തിനു കീഴടങ്ങി. ഉത്തർപ്രദേശിലെ കൗശാംബിയിൽ തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

മഹേവ ഘട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ അധൗലി ഗ്രാമത്തിൽ താമസിക്കുന്ന പവൻ കുമാർ ജയ്‌സ്വാളിന്റെ ഭാര്യ കോമൾ ദേവിയും മകൻ ശൗര്യയുമാണ് അപകടത്തിൽപ്പെട്ടത്. വീടിന്റെ ടെറസിൽ കുഞ്ഞിനോടൊപ്പം ഇരിക്കുകയായിരുന്നു കോമൾ ദേവി. ഇതിനിടെ ഒരു കൂട്ടം കുരങ്ങുകൾ പെട്ടെന്ന് ഇരുവർക്കും നേരെ ആക്രമണം നടത്തുകയായിരുന്നു.

കുരങ്ങുകൾ അടുത്തേക്ക് പാഞ്ഞെത്തിയതോടെ പരിഭ്രാന്തയായ കോമൾ ദേവി കുഞ്ഞിനെ കൈയിലെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കുഞ്ഞുമായി താഴെയുള്ള ടെറസിൽ നിന്നു വീഴുകയായിരുന്നുവെന്ന് കൗശാംബി സർക്കിൾ ഓഫീസർ അരുൺ കുമാർ ശുക്ല പറഞ്ഞു.

വീഴ്ചയിൽ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് കുടുംബാംഗങ്ങൾ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ചികിത്സയ്ക്കിടെ കുഞ്ഞ് ശൗര്യ മരണത്തിന് കീഴടങ്ങി. കോമൾ ദേവിക്ക് ആവശ്യമായ ചികിത്സ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

BREAKING NEWS
അതിർത്തിയിൽ പട്രോളിങ്ങിനിടെ വഴിതെറ്റി ബംഗ്ലാദേശിലെത്തി; ഇന്ത്യൻ ജവാനെ കസ്റ്റഡിയിലെടുത്ത് ബി.ജി.ബി; കൈമാറാൻ ‘ഫ്ലാഗ് മീറ്റിങ്’
18 Nov 2026
BREAKING NEWS
‘പപ്പയുടെ മടിയിലിരിക്കുന്ന മമ്മ’; രാജീവ്–സോണിയ ബന്ധത്തെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുലിനെ ട്രോളി ബിജെപി, ശിവ–പാർവതി ചിത്രം പങ്കുവെച്ച് മറുപടി നൽകി രാഹുൽ; ’മനുഷ്യരെ ദൈവങ്ങളോട് ഉപമിക്കുന്നത് അഹങ്കാരം’: വിമർശിച്ച് അസം മുഖ്യമന്ത്രി
18 Nov 2026
BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026