പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദപരാമർശവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിഹാറിൽ ഡോ. കൃഷ്ണ സിങ്ങിന്റെ 139-ാമത് ജന്മദിനാഘോഷച്ചടങ്ങിൽ സംസാരിക്കവേയാണ് ഖാർഗെയുടെ പരാമർശം വിവാദമായത്. പ്രസംഗത്തിനിടെ സദസ്സിലുണ്ടായിരുന്ന ഒരാൾ മോദിയെ അനുകൂലിച്ച് സംസാരിച്ചതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ‘മോദി എവിടെയും പോകില്ല’ എന്ന് ഇയാൾ പറഞ്ഞപ്പോൾ, ‘മോദിയുടെ അച്ഛന് വരെ പോകേണ്ടിവരും’ എന്നായിരുന്നു ഖാർഗെയുടെ മറുപടി. തുടർന്ന് മോദിയെ അനുകൂലിച്ച് സംസാരിച്ചയാളെ വേദിയിൽനിന്ന് നീക്കംചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർഎസ്എസിനെയും ഖാർഗെ രൂക്ഷമായി വിമർശിച്ചു. മോദിക്ക് കള്ളം പറയുന്ന ശീലമുണ്ടെന്ന് ആരോപിച്ച ഖാർഗെ, അധികാരത്തിലെത്തിയ ആദ്യ നൂറുദിവസത്തിള്ളന്മാരും സാമൂഹികവിരുദ്ധരും ഉപയോഗിച്ചിരുന്ന ഭാഷനുള്ളിൽ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തതിനെക്കുറിച്ചും ചോദ്യം ഉന്നയിച്ചു. ‘എവിടെയാണ് ആ പണം?’ എന്നായിരുന്നു ഖാർഗെയുടെ ചോദ്യം. രാജ്യത്ത് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം നിലനിൽക്കുന്നിടത്തോളം സമാധാനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖാർഗെയുടെ പരാമർശത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം. ഒരുകാലത്ത് കയാണ് കോൺഗ്രസ് അധ്യക്ഷൻ പ്രയോഗിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസ് നേതാക്കളുടെ പെരുമാറ്റത്തെ വിമർശിച്ച പാർട്ടി, അവരുടെ പ്രവർത്തനശൈലി മാഫിയയുടേതിന് സമാനമായി മാറിയെന്നും പരിഹസിച്ചു.
മോദിയെ അധികാരത്തിൽനിന്ന് മാറ്റാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെക്കുറിച്ചും ബിജെപി പ്രതികരിച്ചു. ഖാർഗെ പറയുന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മുൻ കോൺഗ്രസ് അധ്യക്ഷൻ പത്തുവർഷക്കാലം എല്ലാ തന്ത്രങ്ങളും പയറ്റിയിട്ടും പാർട്ടിക്ക് അധികാരം നഷ്ടമായെന്ന് ബിജെപി അവകാശപ്പെട്ടു. ഇപ്പോൾ അതേ ലക്ഷ്യത്തിനായി കോൺഗ്രസിന്റെ മറ്റൊരു നേതാവ് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയാണെന്നും വിയറ്റ്‌നാമും കൊളംബിയയും പരാമർശിച്ച് പരിഹസിച്ചു. കോൺഗ്രസിന്റെ ഈ ലക്ഷ്യം യാഥാർഥ്യമാകാൻ രാജ്യത്തെ ജനങ്ങൾ അനുവദിക്കില്ലെന്നും ബിജെപി പ്രതികരിച്ചു.
#WATCH | A ruckus broke out during Congress national president Mallikarjun Kharge’s address at the 139th birth anniversary celebration of Dr. Shri Krishna Singh in Patna, Bihar
A person present at the event said that PM Modi would not go anywhere, Kharge responded, “Modi ka baap bhi jayega.”
— ANI (@ANI) October 25, 2026