BREAKING NEWS

മുസ്ലിം വിദ്വേഷ പരാമർശവും വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണവും; യുപി യൂട്യൂബർക്കെതിരെ കേസ്; സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ’കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമില്ല’- മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഉത്തർപ്രദേശ് സ്വദേശിയും യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അമൃത് സിങ് ഡാരനെതിരെ പോലീസ് കേസെടുത്തു. ഫോർട്ട് കൊച്ചി പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കേരളത്തിലെ പ്രദേശങ്ങളെക്കുറിച്ച് വ്യാജപ്രചാരണം നടത്തി സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യം സമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താനുള്ള ഉപാധിയാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അമൃത് സിങ് ഡാരൻ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദിയ കൃഷ്ണ ‘സങ്കടകരമായ യാഥാർഥ്യം’ (Sad reality) എന്ന കമന്റ് രേഖപ്പെടുത്തിയതും വിവാദമായിരുന്നു. ഫോർട്ട് കൊച്ചിയിലെ മുസ്ലിം ജനവിഭാഗത്തെയും വർക്കലയിലെ ഒരു കഫേയെയും ലക്ഷ്യമിട്ടുള്ള പരാമർശങ്ങൾ വീഡിയോയിലുണ്ടായിരുന്നുവെന്നാണ് ആരോപണം. ദിയയുടെ കമന്റിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ചയും വിമർശനവും ഉയർന്നു.

പാകിസ്താൻ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ ചിത്രം കേരളത്തിലെ ഒരു കഫേയിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് താൻ കമന്റിട്ടതെന്ന് പിന്നീട് ദിയ കൃഷ്ണ വിശദീകരിച്ചു. ഒരു മതത്തെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും വീഡിയോ മുഴുവനായി കാണാതെ കമന്റിട്ടത് തെറ്റായിപ്പോയെന്നും അവർ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

ഇതിനിടെ, കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ എക്സിൽ കുറിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഒരു വ്ലോഗർ ഫോർട്ട് കൊച്ചിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് കേരളത്തെ മോശമായി ചിത്രീകരിക്കാനും സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026