BREAKING NEWS

’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു

· · 1 min read
Share: Copied!

പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡിസിആർബി) സർക്കിൾ ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണയെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഐജിയാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്ന സമയത്ത് സിഐ യുവതിക്ക് വിവാഹവാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ചെന്നാണ് പരാതി. യുവതി ഗർഭിണിയായതോടെ വിവാഹത്തിൽനിന്ന് പിന്മാറിയെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം, വിനോദ് കൃഷ്ണയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് പരാതിക്കാരിയായ യുവതി ആവശ്യപ്പെട്ടതായും വിവരമുണ്ട്. സംഭവത്തിൽ അച്ചടക്കനടപടിയുടെ ഭാഗമായി ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം

BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026