BREAKING NEWS

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റിയത് ഇന്നലെയല്ല, നീരസം പ്രകടിപ്പിക്കാൻ നേരത്തെ അവസരങ്ങൾ ഉണ്ടായിരുന്നു, അച്ചടക്കലംഘനം നടത്തിയവർക്കെതിരെ നടപടിയില്ലെങ്കിൽ തങ്ങളും പരസ്യമായി പ്രതികരിക്കും- രാജ്മോഹന്‍ ഉണ്ണിത്താന്‍

· · 1 min read
Share: Copied!

കാസർകോട്: കെപിസിസി അധ്യക്ഷൻ്റെ വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയ കെ.സുധാകരനും ജെബി മേത്തറിനും എതിരെ കാസർകോട് എംപിയും കോൺഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താൻ. കെ.സുധാകരനും ജെബി മേത്തറിനും പാർട്ടിയിൽ പ്രത്യേക അധികാരമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്റെ വിലക്ക് ലംഘിച്ച് പരസ്യപ്രസ്താവന നടത്തിയവർക്കെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുവരുടെയും പരസ്യ പ്രസ്താവനകളോട് രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റിയത് ഇന്നലെയല്ലെന്നും, നീരസം പ്രകടിപ്പിക്കാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ഇപ്പോൾ എല്ലാം എഴുതി തയ്യാറാക്കി വായിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.

മുൻപും മഹിളാ കോൺഗ്രസിന് പ്രസിഡൻ്റുമാർ ഉണ്ടായിട്ടുണ്ടെന്നും, അവരാരും പാർട്ടി കാര്യങ്ങളിൽ പരസ്യമായി അഭിപ്രായം പറയാറില്ലെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജെബി മേത്തർക്ക് ഇതിനായി എന്തെങ്കിലും പ്രത്യേക അധികാരം ഉണ്ടോയെന്ന് അറിയില്ലെന്നും പരിഹസിച്ചു. പാർട്ടി വിലക്ക് ലംഘിച്ച് പ്രസ്താവന നടത്തിയവർക്കെതിരെ നേതൃത്വം എന്ത് നടപടിയെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും തങ്ങൾ പാർട്ടിയുടെ വിലക്ക് മാനിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും ഉണ്ണിത്താൻ വ്യക്തമാക്കി.

അച്ചടക്കലംഘനം നടത്തിയവർക്കെതിരെ നടപടിയില്ലെങ്കിൽ തങ്ങളും പരസ്യമായി പ്രതികരിക്കും. അവരെ വിലക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ലെങ്കിൽ ശക്തമായ പല കാര്യങ്ങളും തങ്ങൾക്കും തുറന്നുപറയാനുണ്ടെന്നും, അതിന് എന്തു വില കൊടുക്കേണ്ടി വന്നാലും പറയുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

BREAKING NEWS
'ആ കവർച്ച ബിജെപിയുടെ തലയിൽ കെട്ടിവെക്കണ്ട'... ജോലിക്ക് വിമാനം കയറിയത് കഴിഞ്ഞ വർഷം, പിന്നാലെ ഖത്തറിലെ കെഎംസിസി ഓഫിസ് സ്ട്രോങ് റൂമിന്റെ പൂട്ട് തകർത്ത് 31 ലക്ഷം റിയാൽ (8 കോടി) കവർന്ന് നാട്ടിലെത്തി, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു, പ്രതിയായ പ്രാദേശിക നേതാവ് പോലീസിനു കീഴടങ്ങി, തന...
22 Oct 2026
BREAKING NEWS
"അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരാ", ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്, എല്ലാ പാർട്ടികളിൽനിന്നും പ്രവർത്തകരെ പ്രതീക്ഷിക്കുന്നു, പി പി ദിവ്യയുടെ പോസ്റ്റിനു പിന്നാലെ പി കെ കൃഷ്ണദാസ്
22 Oct 2026
BREAKING NEWS
കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല, രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്, കോണ്‍ഗ്രസിന് ബിജെപിയുടെ വിജയത്തിൽ വേദനയെന്ന് അമിത് ഷാ
22 Oct 2026
BREAKING NEWS
കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ജയിലിലടക്കാം, അല്ലെങ്കില്‍ ദേശവിരുദ്ധരോ വിദേശ ഏജന്റുമാരായോ മുദ്രകുത്താം, വിമര്‍ശനവുമായി അണ്ണാമലൈ
22 Oct 2026