BREAKING NEWS

കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല, രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്, കോണ്‍ഗ്രസിന് ബിജെപിയുടെ വിജയത്തിൽ വേദനയെന്ന് അമിത് ഷാ

· · 1 min read
Share: Copied!

ഡൽഹി: വോട്ടുകൊള്ള ആരോപണത്തിലും വിദേശയാത്രയിലും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. വിദേശത്തുള്ള രാഹുൽ ഗാന്ധിക്ക് താൻ സംസാരിക്കുന്നത് കേൾക്കാൻ സാധിക്കുന്നുണ്ടാകില്ലെന്നും അമിത് ഷാ പരിഹസിച്ചു.

കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ബിജെപിയുടെ വിജയത്തിൽ വേദനയാണെന്ന് അമിത് ഷാ പറഞ്ഞു. ബിജെപിയെ ജനങ്ങൾ തിരഞ്ഞെടുക്കുന്നത് അല്ലെന്ന് രാഹുൽ ആരോപിച്ചു. വോട്ട് കൊള്ള നടത്തുന്നുവെന്ന് ആരോപിച്ചു. വോട്ട് കൊള്ള ആരോപിച്ച് കോൺഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുന്നുവെന്നും ബിജെപിയെ ജനങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. അതേസമയം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരായ തുടർ സമരനീക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന് നടക്കും.

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം. നവംബർ ഒന്നിലെ ‘ഇന്ത്യ’ സഖ്യ റാലിയുടെ ഒരുക്കങ്ങളും വിലയിരുത്തും. നവംബർ ഒന്നിലെ റാലിയിൽ സി.ജെ.പി നേതാക്കളെയും ക്ഷണിക്കണമെന്ന ആവശ്യവും മുന്നണിയിലെ പല നേതാക്കൾക്കും ഉണ്ട്. ഇത് അടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

BREAKING NEWS
മോത്തി മസ്ജിദുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പരാമർശം, കമെന്റിട്ട വ്യക്തിയുടെ വീടിന് നേരെ കല്ലേറ്, 9 മുസ്‌ലിം യുവാക്കളെ കയറുകൊണ്ട് ബന്ധിച്ച് തെരുവിലൂടെ പരേഡ് നടത്തി പോലീസ്- Video
22 Oct 2026
BREAKING NEWS
'ആ കവർച്ച ബിജെപിയുടെ തലയിൽ കെട്ടിവെക്കണ്ട'... ജോലിക്ക് വിമാനം കയറിയത് കഴിഞ്ഞ വർഷം, പിന്നാലെ ഖത്തറിലെ കെഎംസിസി ഓഫിസ് സ്ട്രോങ് റൂമിന്റെ പൂട്ട് തകർത്ത് 31 ലക്ഷം റിയാൽ (8 കോടി) കവർന്ന് നാട്ടിലെത്തി, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു, പ്രതിയായ പ്രാദേശിക നേതാവ് പോലീസിനു കീഴടങ്ങി, തന...
22 Oct 2026
BREAKING NEWS
"അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരാ", ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്, എല്ലാ പാർട്ടികളിൽനിന്നും പ്രവർത്തകരെ പ്രതീക്ഷിക്കുന്നു, പി പി ദിവ്യയുടെ പോസ്റ്റിനു പിന്നാലെ പി കെ കൃഷ്ണദാസ്
22 Oct 2026
BREAKING NEWS
കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ജയിലിലടക്കാം, അല്ലെങ്കില്‍ ദേശവിരുദ്ധരോ വിദേശ ഏജന്റുമാരായോ മുദ്രകുത്താം, വിമര്‍ശനവുമായി അണ്ണാമലൈ
22 Oct 2026