BREAKING NEWS

“അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരാ”, ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്, എല്ലാ പാർട്ടികളിൽനിന്നും പ്രവർത്തകരെ പ്രതീക്ഷിക്കുന്നു, പി പി ദിവ്യയുടെ പോസ്റ്റിനു പിന്നാലെ പി കെ കൃഷ്ണദാസ്

· · 1 min read
Share: Copied!

കണ്ണൂർ: എല്ലാ പാർട്ടികളിൽനിന്നും പ്രവർത്തകരെയും നേതാക്കളെയും പ്രതീക്ഷിക്കുന്നുണ്ടെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി.ദിവ്യ പാർട്ടിയുമായി അകൽച്ച പ്രകടമാക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് പി.കെ.കൃഷ്ണദാസിന്റെ പ്രതികരണം.വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും നിലപാടുകൾ വ്യക്തമാക്കുന്നതിനനുസരിച്ച് തങ്ങളും നിലപാട് വ്യക്തമാക്കുമെന്ന് കൃഷ്ണദാസ് പറഞ്ഞു.

പി.പി.ദിവ്യയുമായി ചർച്ച നടത്തുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇരുപാർട്ടികളിൽനിന്നുള്ള നേതാക്കൾക്കും പ്രവർത്തകർക്കുംവേണ്ടി ഞങ്ങൾ വാതിലുകൾ തുറന്നിട്ടിട്ടുണ്ട്. ആളുകൾ നിലപാട് വ്യക്തമാക്കട്ടെ. അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരാ’ കൃഷ്ണദാസ് പറഞ്ഞു. ‘ഒരിക്കൽ ശരിയെന്നു തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെ’ന്നുള്ള ദിവ്യയുടെ പോസ്റ്റാണ് ചർച്ചകൾക്ക് വഴിവെച്ചത്.

കണ്ണൂർ എ.ഡി.എം. ആയിരുന്ന കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള പി.പി. ദിവ്യയുടെ രാജിയിൽ കലാശിച്ചിരുന്നു. തുടർന്ന് പാർട്ടിയിൽനിന്ന് അവരെ തരംതാഴ്ത്തുകയും ചെയ്തിരുന്നു. അടുത്തിടെ പൂർത്തിയായ സി.പി.എം കണ്ണൂർ വിശാല ജില്ലാ കമ്മിറ്റി യോഗത്തിലും ദിവ്യയ്ക്ക് പരിഗണനയൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ചില സൂചനകളോടെയുള്ള പോസ്റ്റ്.

 

BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026
BREAKING NEWS
ലൂവ്രിനെയും ബ്രിട്ടീഷ് മ്യൂസിയത്തെയും മറികടക്കും; ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ; ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയിൽ ’യു​ഗ് യു​ഗീൻ ഭാരത്’ 3,230 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
11 Nov 2026
BREAKING NEWS
കപ്പൽനിർമാണ രംഗത്ത് വൻ കുതിപ്പ്; ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഹൈബ്രിഡ് ലേസർ ആർക്ക് വെൽഡിങ് സാങ്കേതികവിദ്യ അവതരിപ്പിച്ച് എസ്.എഫ്.ഒ ടെക്നോളജീസും കൊച്ചി കപ്പൽശാലയും
11 Nov 2026