BREAKING NEWS

കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ജയിലിലടക്കാം, അല്ലെങ്കില്‍ ദേശവിരുദ്ധരോ വിദേശ ഏജന്റുമാരായോ മുദ്രകുത്താം, വിമര്‍ശനവുമായി അണ്ണാമലൈ

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: മുന്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് എതിരെ ‘ഇരട്ടത്താപ്പ്’ ആരോപണവുമായി ബിജെപി രംഗത്ത്. ബിജെപിയില്‍ ആയിരുന്നപ്പോള്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തെ അനുകൂലിച്ച് സംസാരിച്ച അണ്ണാമലൈ പാര്‍ട്ടി മാറിയപ്പോള്‍ തീരുമാനം മാറ്റിയെന്നും ഇത് ഇരട്ടാത്താപ്പാണെന്നും ബിജെപി വക്താവ് നാരായണന്‍ തിരുപ്പതി.

കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമായി 2026 മേയില്‍ നടന്ന സംവാദത്തിലും അണ്ണാമലൈ എസ്‌ഐആറിനെ ന്യായീകരിച്ചിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ ബിജെപി വിട്ട അണ്ണാമലൈ ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുകയാണെന്നും നാരായണന്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ ക്രോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെയും ദില്ലി പോലീസിനെയും അണ്ണാമലൈ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയത്. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ അനിശ്ചിതകാലത്തേയ്ക്ക് ജയിലിലടക്കാം അല്ലെങ്കില്‍ ദേശവിരുദ്ധരെന്നോ വിദേശ ഏജന്റുമാരെന്നോ മുദ്രകുത്താം എന്ന് ബുധനാഴ്ച്ച എക്‌സില്‍  പങ്കുവെച്ച കുറിപ്പില്‍ അണ്ണാമലൈ ആരോപിച്ചു. സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവര്‍ ഏഴ് ദിവസത്തെ കസ്റ്റഡിക്കു ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സിജെപി സമരരീതികളോട് തനിക്ക് യോജിപ്പില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രകിയയുമായി ബന്ധപ്പെട്ട് അവര്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങളെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്ന് അണ്ണാമലൈ വ്യക്തമാക്കി. എന്നാല്‍, ഒരു മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ക്രമസമാധാനം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത അണ്ണാമലൈ മനസ്സിലാക്കണമെന്നും ഡല്‍ഹി പോലീസിനെതിരെയുള്ള അദ്ദേഹത്തിന്റെ ചോദ്യങ്ങളെ അപലപിച്ചുകൊണ്ട് നാരായണന്‍ തിരുപ്പതി മറുപടി നല്‍കി. അണ്ണാമലൈയുടെ നിലപാടുകളില്‍ സ്ഥിരതയില്ലെന്നും നിയമലംഘനങ്ങളെ അദ്ദേഹം അവഗണിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

 

BREAKING NEWS
'ആ കവർച്ച ബിജെപിയുടെ തലയിൽ കെട്ടിവെക്കണ്ട'... ജോലിക്ക് വിമാനം കയറിയത് കഴിഞ്ഞ വർഷം, പിന്നാലെ ഖത്തറിലെ കെഎംസിസി ഓഫിസ് സ്ട്രോങ് റൂമിന്റെ പൂട്ട് തകർത്ത് 31 ലക്ഷം റിയാൽ (8 കോടി) കവർന്ന് നാട്ടിലെത്തി, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു, പ്രതിയായ പ്രാദേശിക നേതാവ് പോലീസിനു കീഴടങ്ങി, തന...
22 Oct 2026
BREAKING NEWS
"അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരാ", ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്, എല്ലാ പാർട്ടികളിൽനിന്നും പ്രവർത്തകരെ പ്രതീക്ഷിക്കുന്നു, പി പി ദിവ്യയുടെ പോസ്റ്റിനു പിന്നാലെ പി കെ കൃഷ്ണദാസ്
22 Oct 2026
BREAKING NEWS
കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല, രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്, കോണ്‍ഗ്രസിന് ബിജെപിയുടെ വിജയത്തിൽ വേദനയെന്ന് അമിത് ഷാ
22 Oct 2026
BREAKING NEWS
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റിയത് ഇന്നലെയല്ല, നീരസം പ്രകടിപ്പിക്കാൻ നേരത്തെ അവസരങ്ങൾ ഉണ്ടായിരുന്നു, അച്ചടക്കലംഘനം നടത്തിയവർക്കെതിരെ നടപടിയില്ലെങ്കിൽ തങ്ങളും പരസ്യമായി പ്രതികരിക്കും- രാജ്മോഹന്‍ ഉണ്ണിത്താന്‍
22 Oct 2026