BREAKING NEWS

‘ആ കവർച്ച ബിജെപിയുടെ തലയിൽ കെട്ടിവെക്കണ്ട’… ജോലിക്ക് വിമാനം കയറിയത് കഴിഞ്ഞ വർഷം, പിന്നാലെ ഖത്തറിലെ കെഎംസിസി ഓഫിസ് സ്ട്രോങ് റൂമിന്റെ പൂട്ട് തകർത്ത് 31 ലക്ഷം റിയാൽ (8 കോടി) കവർന്ന് നാട്ടിലെത്തി, തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചു, പ്രതിയായ പ്രാദേശിക നേതാവ് പോലീസിനു കീഴടങ്ങി, തന്നെ ഭീഷണിപ്പെടുത്തി ചെയ്യിച്ചതെന്ന് നേതാവ്

· · 1 min read
Share: Copied!

കോഴിക്കോട്: ഖത്തർ കെഎംസിസി (കേരള മുസ്‌ലിം കൾച്ചറൽ സെന്റർ) ഓഫിസിൽനിന്ന് 8 കോടിയോളം രൂപ (31 ലക്ഷം റിയാൽ) കവർന്നതുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ നാലാമതായി പ്രതി ചേർത്ത കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവ് നെല്ല്യാടി പരപ്പിൻകുനിയിൽ ബാലകൃഷ്ണൻ (60) പോലീസിൽ കീഴടങ്ങി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി നഗരസഭ മൂന്നാം വാർഡിൽ ബിജെപി സ്ഥാനാർഥിയായിരുന്ന ബാലകൃഷ്ണൻ ബിജെപിയുടെ വിയ്യൂർ ബൂത്ത് പ്രസിഡന്റായി പ്രവർത്തിച്ചു വരികയായിരുന്നു.

അതേസമയം ഇൻഡസ്ട്രിയൽ വർക്കറായ ബാലകൃഷ്ണൻ കഴിഞ്ഞ വർഷമാണ് ജോലി തേടി ഖത്തറിലേക്കു പോയത്. തുടർന്ന് മാസങ്ങൾക്കുള്ളിൽ 2025 സെപ്റ്റംബർ 18 ന് ഖത്തറിലെ അൽ തുമാമയിലെ കെഎംസിസി ഓഫിസിലെ സ്ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്തശേഷം 31 ലക്ഷം റിയാൽ കവർന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ബാലകൃഷ്ണൻ കൊയിലാണ്ടി പോലീസിനു മുൻപാകെ ബുധനാഴ്ച കീഴടങ്ങിയത്. ഖത്തർ കെഎംസിസി ഓഫിസിലെ കവർച്ചയുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി നൽകിയ കേസിലാണ് ബാലകൃഷ്ണൻ കീഴടങ്ങിയത്. കൊയിലാണ്ടി സ്വദേശികളായ പ്രതികൾ ഉൾപ്പെടുന്നതിനാലാണ് കണ്ണൂർ സ്വദേശി കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിരുന്നതെന്നാണ് അറിയുന്നത്.

ഇൻഡസ്ട്രിയൽ ജോലി നൽകാമെന്നു പറഞ്ഞ് വീസയും ജോലിയും വാഗ്ദാനം ചെയ്ത് ഖത്തറിൽ എത്തിച്ച തന്നെ മറ്റു പ്രതികൾ തെറ്റിദ്ധരിപ്പിച്ച് സ്ട്രോങ് റൂമിലെ ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറക്കാൻ പ്രേരിപ്പിച്ച് കുറ്റകൃത്യത്തിന്റെ ഭാഗമാക്കുകയായിരുന്നു എന്നാണ് ബാലകൃഷ്ണൻ പോലീസിന് മൊഴി നൽകിയത്. കെഎംസിസിയുടെ ചില ഭാരവാഹികൾ തന്നെയാണു തന്നെ ഖത്തറിലേക്ക് വീസയും മറ്റും നൽകി കൊണ്ടുപോയതെന്നും അവിടെ വച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ചയിൽ ഉൾപ്പെടുത്തിയതെന്നും ബാലകൃഷ്ണൻ പറയുന്ന വീഡിയോയും ഇതിനിടെ പുറത്തുവന്നു.

തന്നോട് വെൽഡിങ് പണി എടുത്തുവന്ന ഒരു പണിക്കു വേണ്ടി ഖത്തറിലേക്കു പോകണമെന്നു പറഞ്ഞ് ചിലർ സമീപിക്കുകയായിരുന്നു. യാത്രയ്ക്കാവശ്യമായ ടിക്കറ്റും വീസയും മറ്റും നൽകാമെന്നു പറഞ്ഞപ്പോൾ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനുള്ള ആഗ്രഹം കാരണമാണ് പോകാമെന്നു കരുതിയത്. ഖത്തറിൽ എത്തിയശേഷം ഒരു ദിവസം പുലർച്ചെ ഒരു സ്ഥലത്ത് ജോലിക്കു പോകേണ്ടതുണ്ടെന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. അവിടെ എത്തിയപ്പോഴാണ് ഒരു സംഘടനയുടെ ഓഫിസാണെന്നു മനസിലായത്. തുടർന്ന് ഭീഷണിപ്പെടുത്തി ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കുകൾ തുറക്കാൻ ആവശ്യപ്പെട്ടു.

ലോക്കർ തുറക്കാനായാൽ പത്തു ലക്ഷം തരുമെന്നും പറഞ്ഞു. എന്നാൽ ലോക്കർ തുറന്ന് പണം കിട്ടിയതോടെ മറ്റുള്ളവർ അതുമായി പോയി. ബോംബെ ഷാജി, റാഷിദ്, സാലിഹ് എന്നിവരാണ് അന്ന് ഒപ്പം ഉണ്ടായിരുന്നത്. മോഷണത്തിനുശേഷം 50,000 രൂപയും നാട്ടിൽ മടങ്ങിയെത്തിയശേഷം 1.50 ലക്ഷം രൂപയും നൽകിയെന്നും ബാലകൃഷ്ണൻ പറഞ്ഞു. കീഴടങ്ങുന്നതിനു മുൻപ് ചിലരോട് ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.

കൊയിലാണ്ടി സ്വദേശി ബോംബെ ഷാജി, പയ്യോളി സ്വദേശികളായ റാഷി, ബാവ(സാലിഹ്), മമ്മളി(ഹസൻ), നിസാർ എന്നിങ്ങനെ ബാലകൃഷ്ണൻ ഉൾപ്പെടെ കോഴിക്കോട് സ്വദേശികളായ ആറു പ്രതികളാണു കേസിൽ ഉൾപ്പെട്ടത്. പുലർച്ചെ റൂം ബോയിയുടെ കൈകാലുകൾ കെട്ടിയിട്ടശേഷം ഓഫിസ് മുറിയിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്ത് പണം കവരുകയായിരുന്നു എന്നാണ് ബാലകൃഷ്ണനും സം​ഘത്തിനുമെതിരായ കേസ്. ഇതിൽ പിടിയിലാകാനുള്ള മറ്റ് അ‍ഞ്ചു പേർക്കായി പൈലീസ് തിരച്ചിൽ തുടരുകയാണ്. നാദാപുരം കോടതിയിൽ ഹാജരാക്കിയ ബാലകൃഷ്ണനെ റിമാൻഡ് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലാക്കി. അതേസമയം, ഖത്തറിലെ കവർച്ചയിൽ കെഎംസിസിയുടെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തണമെന്നും ഇതിൽ സമഗ്ര അന്വേഷണം വേണമെന്നും ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

പാർട്ടിയിൽ ആരോടും ഇക്കാര്യം ബാലകൃഷ്ണൻ വെളിപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ഇത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കേണ്ടതില്ല. ഈ കവർച്ചയുടെ പശ്ചാത്തലമോ, അതേക്കുറിച്ചോ ബിജെപിയുടെ പ്രാദേശിക നേതൃത്വത്തിന് അറിവില്ലായിരുന്നു. അതിനാലാണ് ബാലകൃഷ്ണനെ തദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയത്. ഇത്രയും വലിയൊരു കവർച്ച ബാലകൃഷ്ണനെ കൊണ്ട് നടത്താൻ ആകുമെന്നു കരുതാനാകില്ല. ബാലകൃഷ്ണന്റെ മൊഴി പ്രകാരം അദ്ദേഹത്തെ കരുവാക്കുകയായിരുന്നു എന്നാണു വെളിപ്പെടുന്നത്. ഇതിൽ കെഎംസിസി നേതൃത്വം പുലർത്തുന്ന മൗനവും പരാതി നൽകാത്തതും ദുരൂഹമാണ്. സംഭവത്തിൽ പങ്കുണ്ടെന്നു കരുതുന്ന കെഎംസിസി പ്രവർത്തകർ ഉൾപ്പെടെ എല്ലാവരെയും പിടികൂടി ഉചിതമായ അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.

അതേസമയം ജിസിസി രാജ്യങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് അനുഭാവികളുടെയും മലയാളി പ്രവാസികളുടെയും ജീവകാരുണ്യ-സാംസ്കാരിക കൂട്ടായ്മയാണ് കെഎംസിസി. ഇതിൽ ഖത്തറിലെ പ്രവർത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച സ്നേഹനിധിയിലെ 31 ലക്ഷം ഖത്തർ റിയാലാണ് കവർന്നതെന്നാണ് പുറത്തുവരുന്ന വിവരം.

“അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരാ”, ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്, എല്ലാ പാർട്ടികളിൽനിന്നും പ്രവർത്തകരെ പ്രതീക്ഷിക്കുന്നു, പി പി ദിവ്യയുടെ പോസ്റ്റിനു പിന്നാലെ പി കെ കൃഷ്ണദാസ്

 

BREAKING NEWS
മോത്തി മസ്ജിദുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പരാമർശം, കമെന്റിട്ട വ്യക്തിയുടെ വീടിന് നേരെ കല്ലേറ്, 9 മുസ്‌ലിം യുവാക്കളെ കയറുകൊണ്ട് ബന്ധിച്ച് തെരുവിലൂടെ പരേഡ് നടത്തി പോലീസ്- Video
22 Oct 2026
BREAKING NEWS
"അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം പോരാ", ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്, എല്ലാ പാർട്ടികളിൽനിന്നും പ്രവർത്തകരെ പ്രതീക്ഷിക്കുന്നു, പി പി ദിവ്യയുടെ പോസ്റ്റിനു പിന്നാലെ പി കെ കൃഷ്ണദാസ്
22 Oct 2026
BREAKING NEWS
കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല, രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്, കോണ്‍ഗ്രസിന് ബിജെപിയുടെ വിജയത്തിൽ വേദനയെന്ന് അമിത് ഷാ
22 Oct 2026
BREAKING NEWS
കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ജയിലിലടക്കാം, അല്ലെങ്കില്‍ ദേശവിരുദ്ധരോ വിദേശ ഏജന്റുമാരായോ മുദ്രകുത്താം, വിമര്‍ശനവുമായി അണ്ണാമലൈ
22 Oct 2026