BREAKING NEWS

“ഞാൻ ട്രാവൽ ഏജന്റല്ല, എന്നോട് ചോദിക്കേണ്ട”, രാഹുൽ ഗാന്ധിയുടെ വിദേശയാത്രയില്‍ ശശിതരൂര്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്ര നടത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസരൂപേണയുള്ള മറുപടിയുമായി കോൺഗ്രസ് എം.പി. ശശി തരൂർ. രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ച് തന്നോട് ചോദിക്കേണ്ടതില്ലെന്നും താൻ ട്രാവൽ ഏജന്റല്ലെന്നും തരൂർ പറഞ്ഞു. കേരളത്തിലെത്തിയ തരൂരിനോട് മാധ്യമപ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം.

‘ഞാൻ ഒരു ട്രാവൽ ഏജന്റല്ല. ഈ ചോദ്യം എന്നോട് ചോദിച്ചതുകൊണ്ട് കാര്യമില്ല. ഞാൻ ഇപ്പോൾ എന്തിനാണ് ഡൽഹിവിട്ട് ഇവിടെവന്നത്? ഓരോ വ്യക്തിക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. അതിനാൽ ഇക്കാര്യത്തിൽ പ്രതികരിക്കാനാകില്ല,’ തരൂർ പറഞ്ഞു. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് രാഹുൽ നാലുദിവസത്തെ വിയറ്റ്നാം സന്ദർശനത്തിന് പോയത്.

ഇതിനെതിരേ ബി.ജെ.പി. രൂക്ഷവിമർശനവുമായി രംഗത്തെത്തി. രാഹുൽ വിമാനത്തിൽ യാത്രചെയ്യുന്നതായി അവകാശപ്പെടുന്ന വിഡിയോയും ബി.ജെ.പി. എക്സിൽ പങ്കുവച്ചു.

BREAKING NEWS
കഞ്ചാവും വലിക്കാനുള്ള ഫുൾസെറ്റപ്പുമായി വനിതാ ഡോക്ടർക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തു, നട്ടപ്പാതിരായ്ക്ക് റൂമിൽക്കിടന്ന് അടിപിടി, വനിതാ ഡോക്ടറുടെ നിലവിളി കേട്ട് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനുനേരെ അസഭ്യ വർഷം, പിന്നാലെ മർദനം!! യുവ ഡോക്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, വനിതാ ഡോക്ടറെ അറസ്റ്റ് ...
22 Oct 2026
BREAKING NEWS
' ഈ കേസിലല്ലാ, ഏതുകേസിലായാലും ഇഡി പറഞ്ഞാലുടൻ ഞങ്ങൾ നടപടി സ്വീകരിക്കില്ല... ചാടിക്കേറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥയുണ്ടായേനെ... രാഷ്ട്രീയം വേറെ ഗവൺമെന്റ് നടപടികൾ വേറെ...  ഹൈക്കോടതി പറഞ്ഞു, കേസെടുത്തു'-  കെ മുരളീധരൻ
22 Oct 2026
BREAKING NEWS
ഒരു കരയിൽനിന്ന് മറുകരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ല, അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ല, നീതി വൈകും, പക്ഷെ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ല, സിപിഎമ്മുമായി അകന്ന് പി പി ദിവ്യ??
22 Oct 2026
BREAKING NEWS
കനത്ത മൂടൽ മഞ്ഞിൽ റോഡ് കാണാനായില്ല, സിദ്ധാപുരിൽ കാർ തടാകത്തിലേക്കു മറിഞ്ഞ് 4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം, മരണവിവരം നാട്ടുകാർ അറിഞ്ഞത് കാർ തടാകത്തിൽ കണ്ടെത്തിയത് പിറ്റേദിവസം, അപകടം ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
22 Oct 2026