BREAKING NEWS

കോവളം സ്പായിൽ മനുഷ്യമൃ​ഗങ്ങളിൽ നിന്ന് 16 കാരി നേരിട്ടത് ഒരു പെൺകുട്ടിക്ക് താങ്ങാനാകുന്നതിലും അപ്പുറം പീഡനം, ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി!! കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെടർ അനുരൂപ് അറസ്റ്റിൽ, ഇയാൾക്ക് മറ്റു സ്പാകളുമായി ബന്ധങ്ങളുണ്ടോ എന്നതിലും അന്വേഷണം, സസ്പെൻഷൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ. ഇന്നു രാവിലെ പത്ത് മണിയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്ത ശേഷം വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ഇയാളെ നഗരസഭ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

അതേസമയം സ്പാ കേസിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ആളുകളെല്ലാം ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. കൂടാതെ സ്പായുടെ പ്രധാന നടത്തിപ്പുകാരനായ നിഷാന്തും അനുരൂപും തമ്മിൽ നിരന്തരമായി സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നതായി പോലീസ് കണ്ടെത്തി. പണം കൈമാറിയതിന്റെ തെളിവുകളും രേഖകളും അന്വേഷണസംഘത്തിന് ലഭിച്ചു. ഇരുവർക്കും തമ്മിൽ മറ്റു തരത്തിലുള്ള ബിസിനസ് ബന്ധങ്ങളൊന്നുമില്ലാത്തതിനാൽ, ഈ സ്ഥാപനം അനുരൂപിന്റെ ബിനാമി ഇടപാടായിരുന്നോ എന്നാണ് സംശയിക്കുന്നത്.

കൂടാതെ അനുരൂപിന് മറ്റു സ്പാകളുമായി സമാന രീതിയിലുള്ള ബന്ധങ്ങളുണ്ടോ എന്നതിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഒരു ദിവസം പതിനഞ്ചോളം ആളുകൾ വരെ പെൺകുട്ടിയെ പീഡിപ്പിച്ച ദിവസങ്ങൾ ഉണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സമാനതകളില്ലാത്ത ക്രൂരതയ്ക്കാണ് പെൺകുട്ടി ഇരയായത്. തിരുവനന്തപുരത്തെ മൂന്ന് സ്പാകളിലും തമിഴ്‌നാട്ടിലെ വിവിധ സ്പാകളിലും വെച്ച് പെൺകുട്ടിയെ ഉപദ്രവിച്ച ആളുകളുടെ പട്ടിക പോലീസ് തയ്യാറാക്കിയതായാണ് അറിയുന്നത്.

’മണിപ്പൂർ കത്തിയെരിയുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദി; ഇത് അങ്ങനെയല്ല; ബിജെപിയുടെ പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ’; രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് എം.എ. ബേബി

BREAKING NEWS
ഇടുക്കിയിൽ കനത്ത മഴ, കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു, ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണം- കളക്ടർ!! അടിമാലി-മൂന്നാർ റൂട്ടിൽ ഗതാഗതം നിരോധിച്ചു
20 Oct 2026
BREAKING NEWS
"ആർഎസ്എസ് പുരുഷന്മാർക്ക് മാത്രം പ്രാധാന്യം നൽകുന്ന ഭരണഘടനാവിരുദ്ധ സംഘടന, സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് അവർ വിശ്വസിക്കുന്നു!! അവരുടെ സ്വന്തം സ്ത്രീകളിൽ പലരും എന്റെ പക്ഷത്താണ് നിൽക്കുന്നത്, അവരുടെ പിന്തുണ എനിക്കുണ്ട്, ഞാൻ വിശ്വസിക്കുന്നത് ശിവശക്തിയിൽ"- രാഹുൽ ഗാന്ധി
20 Oct 2026
BREAKING NEWS
'ഈ പ്രസ്ഥാനത്തെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോയത് ആരാണെന്ന് ചോദിച്ചാൽ അത് അവരാണ്, ഞാൻ അവരുടെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്തത്, നാളെ എവിടെ പോകണം, എന്തു ചെയ്യണമെന്ന് അവർ പറയും, ഞാൻ അത് ചെയ്യും!! പുറത്തുനിന്ന് നോക്കുമ്പോൾ ഞാനാണ് നേതാവെന്ന് തോന്നാമെങ്കിലും യഥാർഥത്തിൽ തീരുമാനങ്ങൾ എടുത്തിരുന്നത്...
20 Oct 2026
BREAKING NEWS
’മണിപ്പൂർ കത്തിയെരിയുമ്പോഴും വിദേശയാത്ര നടത്തിയ ആളാണ് മോദി; ഇത് അങ്ങനെയല്ല; ബിജെപിയുടെ പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ’; രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് എം.എ. ബേബി
20 Oct 2026