BREAKING NEWS

ലേശം കൗതുകം കൂടുതലാ സാറേ അതുകൊണ്ട് പറ്റിപ്പോയതാ… സ്കൂട്ടർ അപകടത്തിൽപ്പെട്ട് സീറ്റ് തെറിച്ചുവീണപ്പോൾ കൂടെപ്പോയത് പുള്ളിമാനിന്റെ തോൽ, രണ്ടു യുവാക്കൾ അറസ്റ്റിൽ!! ഒരു വീട്ടിൽ നിന്ന് ഉപകരണങ്ങൾ ഉൾപ്പെട്ട സാമഗ്രികൾ മാറ്റുന്നതിടയിൽ കൗതുകത്തിനെടുത്ത് സുഹൃത്തിന്റെ സ്‌കൂട്ടറിനുളളിൽ സൂക്ഷിച്ചതെന്ന് മൊഴി

· · 1 min read
Share: Copied!

കോവളം: പുളളിമാന്റെ തോലുമായി രണ്ടുയുവാക്കൾ അറസ്റ്റിൽ. വളളക്കടവ് കാരാളി പാലത്തിന് സമീപം ആറ്റുവരമ്പിൽ വീട്ടിൽ ജിത്തു എന്ന ഗോകുൽ(31), വെങ്ങാനൂർ ചരുവിള അനന്തുഭവനിൽ അനന്തു(23) എന്നിവരെയാണ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ദിവസം ഗോകുൽ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി ഭാഗത്ത് വച്ച് അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ സ്‌കൂട്ടറിന്റെ സീറ്റ് ഊരിത്തെറിച്ചപ്പോൾ അതിനുളളിലുണ്ടായിരുന്ന മാൻതോൽ റോഡിൽ വീഴുകയായിരുന്നു. അപകട സ്ഥലത്ത് എത്തിയ നാട്ടുകാർ ഇക്കാര്യം കോവളം പോലീസിനെ വിവരമറിയിച്ചു. എസ്എച്ച്ഒയുടെ നേത്യത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തിയോടെ അപകടത്തിൽ മുഖത്ത് പരുക്കേറ്റ ഗോകുൽ രക്ഷപ്പെട്ട് വിഴിഞ്ഞം ആശുപത്രിയിലെത്തി ചികിത്സ തേടി.

സംഭവമറിഞ്ഞ് വനംവകുപ്പിന്റെ പരുത്തിപ്പളളി റേഞ്ച് ഉദ്യോഗസ്ഥർ സ്ഥലതെത്തി ഗോകുലിനെയും റോഡിലുണ്ടായിരുന്ന മാൻതോലും കസ്റ്റഡിയിലെടുത്തു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാളുടെ സുഹ്യത്തായ അനന്തുവിനെയും കസ്റ്റഡിയിലെടുത്തു. ജഗതിയിലെ ഒരുവീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ ഉൾപ്പെട്ട സാമഗ്രികൾ മാറ്റുന്നതിടയിലാണ് മാൻതോൽ കണ്ടത്. കൗതുകത്തെ തുടർന്ന് അവിടെ നിന്നെടുത്ത് സുഹൃത്തായ ഗോകുലിന്റെ സ്‌കൂട്ടറിനുളളിൽ സൂക്ഷിക്കുകയായിരുന്നുവെന്നാണ് അനന്തു നൽകിയ മൊഴി. സംഭവത്തിൽ വേറെ ആരെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരുത്തിപളളി റേഞ്ച് ഓഫീസർ വി. വിപിൻ ചന്ദ്രൻ, വനപാലകരായ പ്രദീപ്, ജിജിമോൾ, വിഷ്ണു, രമ്യ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

BREAKING NEWS
ഇസ്രയേൽ സൈനീകർക്കിടയിൽ കനത്ത വിഷാദം; ആത്മഹത്യ വർധിക്കുന്നു, 2026ൽ മാത്രം 21 മരണമെന്ന് റിപ്പോർട്ട്!
19 Oct 2026
BREAKING NEWS
അവർ കോടതിയിലെത്തിയത് പുഞ്ചിരിയോടെ, ആത്മവീര്യം തകർന്നിട്ടില്ല- ദീപ്കെ!! ആശുതോഷിന്റേയും സൗരവിന്റേയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി!! രാജ്യത്തെ യുവാക്കൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്, അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്, ശബ്ദങ്ങളെ അടിച്ചമർത്താൻ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടു...
19 Oct 2026
BREAKING NEWS
“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്"... അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് ...
19 Oct 2026
BREAKING NEWS
വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം; തട്ടികൊണ്ടു പോകാനും ശ്രമം; പ്രതി പിടിയിൽ
19 Oct 2026