തിരുവനന്തപുരം: വർക്കലയിൽ ബ്രിട്ടീഷ് വനിതയെ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ പ്രതി പിടിയിൽ. വർക്കല ഓടയം സ്വദേശി ഷഹദിനെ അയിരൂർ പൊലീസാണ് പിടികൂടിയത്.
ഇന്ന് പുലർച്ചെയാണ് വിദേശ വനിതയ്ക്കുനേരെ ആക്രമണമുണ്ടായതെന്നാണ് പരാതി. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ അജ്ഞാതൻ ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തതായി ബ്രിട്ടീഷ് വനിത വർക്കല ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷഹദ് പിടിയിലായത്.