BREAKING NEWS

അവർ കോടതിയിലെത്തിയത് പുഞ്ചിരിയോടെ, ആത്മവീര്യം തകർന്നിട്ടില്ല- ദീപ്കെ!! ആശുതോഷിന്റേയും സൗരവിന്റേയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി!! രാജ്യത്തെ യുവാക്കൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്, അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്, ശബ്ദങ്ങളെ അടിച്ചമർത്താൻ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടുന്നത് എന്നതെല്ലാം അവർക്ക് മനസിലാകുന്നുണ്ട്- രത്ന സിങ്

· · 1 min read
Share: Copied!

ഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ ആശുതോഷ് റങ്കയുടെയും സൗരവ് ദാസിന്റെയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. പ്രതിഷേധ വേദിയെന്ന പദവി അടുത്തിടെ എടുത്തുകളഞ്ഞ ജന്തർ മന്തറിൽ പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് പ്രവേശിച്ചതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഒക്ടോബർ 13ന് കസ്റ്റഡിയിലെടുത്ത ഇവരെ ഒക്ടോബർ 14ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലാണ് തിങ്കളാഴ്ച ഇരുവരെയും ഹാജരാക്കിയത്. നടപടികൾ പൂർത്തിയായതിനു പിന്നാലെ ഇവരെ വീണ്ടും തിഹാർ ജയിലിലേക്ക് മാറ്റി. ബുധനാഴ്ചയാണ് ഇനി ഹാജരാക്കുക. ഇരുവരെയും മോചിപ്പിക്കുന്നത് തടയാൻ അധികൃതർ മനഃപൂർവം നടപടികൾ വൈകിപ്പിക്കുകയാണെന്ന് സിജെപി ആരോപിച്ചു.

ഇന്നത്തെ നടപടികൾ പ്രഹസനത്തിന് തുല്യമായിരുന്നുവെന്ന് പാർട്ടിയുടെ നിയമവിഭാഗം മേധാവി രത്ന സിങ് പറഞ്ഞു. ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന രീതിയും നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയും അന്വേഷിക്കണമെന്നും ഇരുവരെയും കസ്റ്റഡിയിൽ തുടരാൻ ന്യായീകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയില്ലെന്നും അവർ ആരോപിച്ചു. “വാദത്തിനിടെ ഞങ്ങളുടെ അഭിഭാഷകർ നിയമപരമായ കാര്യങ്ങൾ മാത്രമാണ് ഉന്നയിച്ചത്. ഭാവിയിൽ പ്രതിഷേധങ്ങളുണ്ടാകുമെന്നോ, സമാധാനാന്തരീക്ഷം തകരുമെന്നോ സൂചിപ്പിക്കുന്ന ഒരു വാദം പോലും മറുഭാഗം ഉന്നയിച്ചില്ല. നടപടികൾക്കിടെ പ്രകോപനപരമായ പരാമർശങ്ങൾ മാത്രമാണ് ഉണ്ടായത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പോലും മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടിവന്നു. ആ സമയമത്രയും അദ്ദേഹം ഫോണിലായിരുന്നു. ഇത്തരമൊരു സാഹചര്യം ഞാൻ ആദ്യമായാണ് കാണുന്നത്,” രത്ന സിങ് പറഞ്ഞു.

ജാമ്യക്കാർ സമർപ്പിച്ച രേഖകൾ അധികൃതർ അംഗീകരിച്ചില്ലെന്നും അവർ ആരോപിച്ചു. ജാമ്യക്കാരുടെ വിവരങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം മാത്രം ഒരാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരാനുള്ള കാരണമാകില്ലെന്ന് അഭിഭാഷകർ വാദിച്ചതായും രത്ന സിങ് പറഞ്ഞു. “ഇവിടെ യാതൊരു ഭീഷണിയുമില്ല, ആശങ്കപ്പെടേണ്ട സാഹചര്യവുമില്ല. ഞങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധത്തിന് ആഹ്വാനവും ഉണ്ടായിട്ടില്ല. എന്നിട്ടും രണ്ട് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ടു. തങ്ങളെ തകർക്കാൻ സംവിധാനങ്ങൾ മുഴുവൻ ഉപയോഗിക്കുകയാണെന്ന് തോന്നുന്നുവെങ്കിലും അതിൽ അധികൃതർ വിജയിക്കില്ല. രാജ്യത്തെ യുവാക്കൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്. അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നതെന്നും ശബ്ദങ്ങളെ അടിച്ചമർത്താൻ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും അവർക്ക് മനസിലാകുന്നുണ്ട്,” അവർ കൂട്ടിച്ചേർത്തു.

നേരത്തെയും സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിലെ നടപടികൾ ഡൽഹി പോലീസും ഭരണകൂടവും തടസപ്പെടുത്തുകയാണെന്ന് രത്ന സിങ് ആരോപിച്ചിരുന്നു. ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന വാദം മണിക്കൂറുകളോളം വൈകിയെന്നും അവർ ചൂണ്ടിക്കാട്ടി. “ആശുവിന്റെയും സൗരവിന്റെയും ആദ്യത്തെ കുറ്റം ജന്തർ മന്തറിൽ ത്രിവർണ പതാക ഉയർത്തിയതാണ്. രണ്ടാമത്തെ കുറ്റം പിന്മാറാൻ തയ്യാറാകാതിരുന്നതും. അഞ്ച് ദിവസം ജയിലിൽ കഴിഞ്ഞിട്ടും അവർ കോടതിയിലെത്തിയത് പുഞ്ചിരിയോടെയാണ്. അവരുടെ ആത്മവീര്യം തകർന്നിട്ടില്ല,” സിജെപി നേതാവ് അഭിജീത് ദിപ്കെ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്ഐആറിനെതിരെയും സിജെപി നടത്തുന്ന പ്രചാരണത്തിനിടെയാണ് നേതാക്കളുടെ അറസ്റ്റ്. വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ വോട്ടർമാരുടെ അവകാശങ്ങൾ അപകടത്തിലാകുമെന്നാണ് പാർട്ടിയുടെ ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധത്തിലെ പ്രധാന വിഷയങ്ങളിലൊന്നായി സിജെപി ഇതിനെ ഉയർത്തിക്കാട്ടുന്നുണ്ട്.

“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്”… അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് നേതാവിന്റെ ഭീഷണി

 

BREAKING NEWS
ഇസ്രയേൽ സൈനീകർക്കിടയിൽ കനത്ത വിഷാദം; ആത്മഹത്യ വർധിക്കുന്നു, 2026ൽ മാത്രം 21 മരണമെന്ന് റിപ്പോർട്ട്!
19 Oct 2026
BREAKING NEWS
“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്"... അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് ...
19 Oct 2026
BREAKING NEWS
വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം; തട്ടികൊണ്ടു പോകാനും ശ്രമം; പ്രതി പിടിയിൽ
19 Oct 2026
BREAKING NEWS
സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നടുകടലിൽ വച്ച് കടുത്ത വയറുവേദനയും രക്തസ്രാവവും; കപ്പലിലെ ജീവനക്കാരനെ സാഹസീകമായി രക്ഷിച്ച് വിഴിഞ്ഞത്തെത്തിച്ച് കോസ്റ്റുഗാർഡ്
19 Oct 2026