BREAKING NEWS

“നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ, നീ പോലീസിനെ വിളിച്ചോ, നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്, നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്”… അസിസ്റ്റന്റ് എൻജിനീയർക്ക് നേരെ ലീഗ് നേതാവിന്റെ ഭീഷണി

· · 1 min read
Share: Copied!

കൊച്ചി: മൂവാറ്റുപുഴ പായിപ്ര പഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയറും ജനപ്രതിനിധിയും തമ്മിൽ വാക്കേറ്റം. എൻജിനീയറെ വെല്ലുവിളിച്ച് ലീ​ഗ് നേതാവ്. ഏഴാം വാർഡ് അംഗവും മുസ്ലിം ലീഗ് നേതാവുമായ അബ്ദുൽ കരീമാണ് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറായ സുമയ്യയോട് കയർത്തു സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഓഫീസിൽ കൃത്യമായ സേവനം നൽകുന്നില്ലെന്ന് ആരോപിച്ച നേതാവ്, ഫയലിൽ ഉടൻ തീരുമാനമുണ്ടാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥയെ ഓഫീസിനുള്ളിലിട്ട് പുറത്തുനിന്ന് പൂട്ടിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാദമായ സംഭവം നടന്നത്. പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ഫിറ്റ്നസ് അപേക്ഷയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്കൂൾ ഫിറ്റ്നസിന് കെഎസ്ഇബി. നൽകുന്ന എൻഒസി നിർബന്ധമാക്കിയിരുന്നു. എൻഒസി ലഭിക്കാത്തതിനാലാണ് കെ-സ്മാർട്ട് വഴി എത്തിയ അപേക്ഷ മടക്കുകയോ അനുമതി നൽകുകയോ ചെയ്യാതിരുന്നതെന്നാണ് വിവരങ്ങൾ. രണ്ടു ദിവസത്തിനകം എൻഒസി ഹാജരാക്കാമെന്ന് ഒൻപതാം വാർഡ് കൗൺസിലർ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥ സാവകാശം നൽകിയിരിക്കുകയായിരുന്നു.

ഇതിനിടെ നിയമപരമായ സാവകാശത്തെ മാനിക്കാതെ, അഞ്ചാം വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ സീനത്ത് അസീസും ഏഴാം വാർഡ് അംഗം അബ്ദുൽ കരീമും എ.ഇയുടെ ഓഫീസിലെത്തി കയർത്തു സംസാരിക്കുകയായിരുന്നു. ‘നീ, എടി’ എന്ന് വിളിച്ച് അപമാനിക്കുകയും ഹുങ്ക് കാണിച്ചാൽ വെളിയിൽ വിടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഫയൽ പരിശോധിച്ച് തീരുമാനമെടുക്കാൻ തനിക്ക് നിയമപരമായ സമയപരിധിയുണ്ടെന്ന് ഉദ്യോഗസ്ഥ വ്യക്തമാക്കിയെങ്കിലും ജനപ്രതിനിധികൾ
വഴങ്ങിയില്ല.

ലീ​ഗ് നേതാവിന്റെ ഭീഷണി ഇങ്ങനെ- നിന്റെ ഹുങ്ക് കാണാൻ വേണ്ടി വന്നിരിക്കുന്നതല്ല പായിപ്ര ഭരണസമിതി അം​ഗങ്ങൾ നിന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കാൻ ഞങ്ങൾക്കറിയാം. നിന്റെ വീട്ടിലിരിക്കുന്നവരായിരിക്കും കള്ളം പറയുന്നത്. നിന്നെ പഠിപ്പിച്ച നിന്റെ വീട്ടുകാർ, നിന്റെ കാർന്നോന്മാർ നിന്നെ സംസ്‌കാരം പഠിപ്പിച്ചില്ല, അതിന്റെ കുഴപ്പമാ ഇത്. നീ പോലീസിനെ വിളിച്ചോ അല്ലെങ്കിൽ ഞങ്ങൾ വിളിക്കാം. നീ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിട്ടുതന്നെയാണ് ഞാൻ സംസാരിക്കുന്നത്. നിന്റെയടുത്തൊക്കെ ഇതിലും മോശമായി പറയാത്തത് ഞങ്ങളൊക്കെ മാന്യരായതുകൊണ്ടാണ്. നീയൊരു പെണ്ണ് ആയതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, അല്ലെങ്കിൽ മോന്ത അടിച്ചുപൊളിച്ചേനെ.

അതേസമയം സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥയും ജനപ്രതിനിധികളും മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് അസിസ്റ്റന്റ് എൻജിനീയർ സുമയ്യ പരാതി നൽകിയപ്പോൾ, എ.ഇ ജോലി കൃത്യമായി ചെയ്തില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റും പോലീസിനെ സമീപിച്ചു.

BREAKING NEWS
ഇസ്രയേൽ സൈനീകർക്കിടയിൽ കനത്ത വിഷാദം; ആത്മഹത്യ വർധിക്കുന്നു, 2026ൽ മാത്രം 21 മരണമെന്ന് റിപ്പോർട്ട്!
19 Oct 2026
BREAKING NEWS
അവർ കോടതിയിലെത്തിയത് പുഞ്ചിരിയോടെ, ആത്മവീര്യം തകർന്നിട്ടില്ല- ദീപ്കെ!! ആശുതോഷിന്റേയും സൗരവിന്റേയും ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടി!! രാജ്യത്തെ യുവാക്കൾ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ട്, അധികാരം എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നത്, ശബ്ദങ്ങളെ അടിച്ചമർത്താൻ നിയമം എങ്ങനെയാണ് ദുരുപയോഗം ചെയ്യപ്പെടു...
19 Oct 2026
BREAKING NEWS
വർക്കലയിൽ വിദേശവനിതയ്ക്ക് നേരെ ആക്രമണം; തട്ടികൊണ്ടു പോകാനും ശ്രമം; പ്രതി പിടിയിൽ
19 Oct 2026
BREAKING NEWS
സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നടുകടലിൽ വച്ച് കടുത്ത വയറുവേദനയും രക്തസ്രാവവും; കപ്പലിലെ ജീവനക്കാരനെ സാഹസീകമായി രക്ഷിച്ച് വിഴിഞ്ഞത്തെത്തിച്ച് കോസ്റ്റുഗാർഡ്
19 Oct 2026