BREAKING NEWS

’പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’-പഴഞ്ചൊല്ല് അന്വർത്ഥമായി; വാഴക്കുല മോഷണക്കേസിൽ പിടിയിലായത് ബൈക്ക് മോഷണമടക്കമുള്ള നിരവധി കളവ് കേസ് പ്രതി! ഫാമിൽനിന്ന് മോഷ്ടിച്ചത് 12 കിലോ തൂക്കമുള്ള എട്ട് വാഴക്കുലകൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും മോഷണം നടത്തി മുങ്ങിനടന്നിരുന്ന പ്രതി വാഴക്കുല മോഷണക്കേസിൽ പിടിയിലായി. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ താമസിക്കുന്ന ഷാജഹാൻ (38) ആണ് അറസ്റ്റിലായത്.

ജവഹർനഗറിലെ തണൽ ട്രസ്റ്റിന്റെ കീഴിൽ വെങ്ങാനൂർ വില്ലേജിലെ ആഴാകുളത്തുള്ള കൃഷിഫാമിൽനിന്നാണ് വാഴക്കുലകൾ മോഷണം പോയത്. 12 കിലോ വീതം തൂക്കമുള്ള എട്ട് കപ്പ വാഴക്കുലകളാണ് മോഷണം പോയതെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.

ട്രസ്റ്റ് ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രദേശത്തുനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും ഷാജഹാനെ പൊലീസ് തിരയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇതുകൂടാതെ നിരവധി മോഷണക്കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി.

BREAKING NEWS
ലീഗ് പുറത്താക്കിയ കെ.എസ് ഹംസ ലീഗ് പ്രതിനിധിയാണെന്ന് പറയുന്നത് പോലെയാണ് സമസ്ത പുറത്താക്കിയ ആളെ സമസ്ത പ്രതിനിധിയെന്ന് പറയുന്നത്, സുന്നികൾ ലീഗുമായി കലഹിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗ് നേതൃത്വത്തിലുണ്ട്, ഇവർക്ക് നേതൃത്വം വഴങ്ങരുതായിരുന്നു, 'ഇരു സമസ്തകളെയും ഒഴിവാക്കാൻ ഗൂഢാലോചന നടന്നു- റഹ്മത്തു...
19 Oct 2026
BREAKING NEWS
’കെ.കെ. ശൈലജയെ പേരാവൂരിൽ നിർത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തിരിച്ചടിയായി; പിന്നെ ധനരാജ് ഫണ്ട് വിവാദവും’; സിപിഎം കണ്ണൂര്‍ വിപുലീകൃത കമ്മറ്റിയിൽ വിമര്‍ശനം
19 Oct 2026
BREAKING NEWS
എന്തിനാടോ നീയൊക്കെ ജീവിക്കുന്നേ.... മാതാപിതാക്കൾ മക്കൾക്ക് ഭക്ഷണം കൊടുക്കില്ല, നാട്ടുകാർ കൊടുക്കാൻ സമ്മതിക്കുകയുമില്ല... ആകെ കൊടുക്കുന്നത് കട്ടൻചായയിൽ ബിസ്കറ്റ് മുക്കി, മറ്റു കുട്ടികളെ നോക്കുന്നത് മൂത്തകുട്ടി, 9 വയസുകാരിയാണ് കൊണ്ടാണ് കിണറ്റിൽനിന്ന് വെള്ളം കോരിക്കുന്നത്, മക്കളെ പഠിക്കാൻ വിടില്ല, മ...
19 Oct 2026
BREAKING NEWS
വിമാനത്തില്‍ "ബോംബുണ്ട്", 12കാരിയുടെ തമാശ ഒടുവില്‍ കാര്യമായി, അഹമ്മദാബാദ്-ഹൈദരാബാദ് വിമാനത്തിൽ സുരക്ഷാ പരിശോധന
19 Oct 2026