BREAKING NEWS

എന്തിനാടോ നീയൊക്കെ ജീവിക്കുന്നേ…. മാതാപിതാക്കൾ മക്കൾക്ക് ഭക്ഷണം കൊടുക്കില്ല, നാട്ടുകാർ കൊടുക്കാൻ സമ്മതിക്കുകയുമില്ല… ആകെ കൊടുക്കുന്നത് കട്ടൻചായയിൽ ബിസ്കറ്റ് മുക്കി, മറ്റു കുട്ടികളെ നോക്കുന്നത് മൂത്തകുട്ടി, 9 വയസുകാരിയാണ് കൊണ്ടാണ് കിണറ്റിൽനിന്ന് വെള്ളം കോരിക്കുന്നത്, മക്കളെ പഠിക്കാൻ വിടില്ല, മക്കളുടെ ജനനതിയതി പോലും മാതാപിതാക്കൾക്ക് അറിയില്ല… രാഹുൽ മരിച്ചത് നരകിച്ച്

· · 1 min read
Share: Copied!

ആലപ്പുഴ: ഇങ്ങനെയും പ്രാകൃതമായി ജീവിക്കുന്ന മനുഷ്യരുണ്ടാകുമോ? മക്കൾക്ക് യാതൊരു വിധ സുരക്ഷയും നൽകാതെ, അവരുടെ ദയനീയത കണ്ട് ഒരു നേരത്തെ ആ​ഹാരവുമായി വരുന്ന നാട്ടുകാരെ ആട്ടിയകറ്റിയുള്ള ഒരു ജീവിതം. കഴിഞ്ഞ ദിവസം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാർത്തികപ്പള്ളി- ഡാണാപ്പടിയിലെ രണ്ടുവയസുകാരൻ രാഹുൽ ഉൾപ്പെടെയുള്ള ആറുമക്കൾ കഴിഞ്ഞുകൂടിയത് അതി ദയനീയ സാഹചര്യത്തിൽ.

വീടിന്റെ തറയിൽ നിറയെ ചെളി. ചുറ്റുപാടും ചിതറിക്കിടക്കുന്ന വൃത്തിഹീനമായ തുണികൾ. അടച്ചുറപ്പില്ലാത്ത വീട്. അതാണ് മരിച്ച രാഹുലിന്റെ വീടിന്റെ അവസ്ഥ. കുട്ടികളുടെ ദയനീയ അവസ്ഥ കണ്ട് പരിചരിക്കാനും ഭക്ഷണം കൊടുക്കാനും നാട്ടുകാർ ശ്രമിച്ചെങ്കിലും മാതാപിതാക്കൾ അതിനു സമ്മതിച്ചില്ലെന്നു നാട്ടുകാർ പറയുന്നു. കാർത്തികപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ വലിയകുളങ്ങര തൈമൂട്ടിൽ രാജേഷ് – താര ദമ്പതികളുടെ ആറാമത്തെ കുട്ടിയാണ് മരിച്ച രാഹുൽ. 3 വർഷത്തിനിടെ മരിക്കുന്ന ഈ വീട്ടിലെ രണ്ടാമത്തെ കുട്ടിയാണ് രാഹുൽ.

സംഭവത്തെക്കുറിച്ച് അയൽവാസി പറയുന്നത് ഇങ്ങനെ- ‘ മാതാപിതാക്കൾ മക്കൾക്ക് ഭക്ഷണം കൊടുക്കില്ല. രാത്രി പാൽ വാങ്ങി വെള്ളം ചേർത്ത് കൊടുക്കും. മൂത്ത കുട്ടികളുടെ കയ്യിലാണ് പാൽ കൊടുക്കുന്നത്. അച്ഛനും അമ്മയും ചെറിയ കുട്ടികളെ നോക്കില്ല. കുളിപ്പിക്കില്ല. മൂത്ത കുട്ടികളാണ് നോക്കിയിരുന്നത്. അയൽവാസികളാണ് ഭക്ഷണം കൊടുത്തിരുന്നത്. 9 വയസുള്ള കുട്ടിയെ കൊണ്ടാണ് കിണറ്റിൽനിന്ന് വെള്ളം കോരിക്കുന്നത്’

അതുപോലെ ബാക്കി കുട്ടികളെ കുട്ടികളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും മാതാപിതാക്കളുടെ കൂടെ അയയ്ക്കരുതെന്നും നാട്ടുകാർ പറയുന്നു. കുട്ടികളെ തനിച്ചാക്കി ദമ്പതികൾ പുറത്തേക്ക് പോകും. രാത്രി 12 മണി ആകുമ്പോഴാണ് വരുന്നത്. അതുവരെ അയൽക്കാരാണ് കുട്ടികളെ സംരക്ഷിക്കുന്നത്. ‘2 ആഴ്ച മുൻപ് ഞാൻ വീട്ടിൽപോയി കുട്ടികളെ നഴ്സറിയിൽ വിടണമെന്ന് പറഞ്ഞു. അങ്ങനെയാണ് ഒരു കുട്ടിയെ വിട്ടത്. അവരെ പഠിക്കാൻ വിടാതെ നിർത്തിയിരിക്കുകയായിരുന്നു. കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല. സ്ഥിരമായി കട്ടൻ ചായയിൽ ബിസ്കറ്റ് കലക്കി കൊടുക്കും. അതു മാത്രമാണ് ആ കുഞ്ഞുങ്ങളുടെ ആഹാരം. ഇതു സ്ഥിരമായപ്പോൾ വാടക വീടിന്റെ ഉടമ മുൻപ് പോലീസിനെ അറിയിച്ചിരുന്നു. അയൽവാസികളാണ് അന്ന് രാഹുലിനെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തത്. കുട്ടികൾക്ക് വാക്സിനും എടുത്തിട്ടില്ല. എത്ര വയസായി എന്നു പോലും മാതാപിതാക്കൾക്ക് അറിയില്ല’–നാട്ടുകാരിൽ ഒരാൾ പറഞ്ഞു.

അതേസമയം പോഷകാഹാരക്കുറവ് മൂലമുള്ള അനീമിയ ആണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി തൃക്കുന്നപ്പുഴ പോലീസ് അറിയിച്ചു. രണ്ടു വയസുകാരന്റെ മരണത്തെത്തുടർന്നു മറ്റു കുട്ടികളുടെ സംരക്ഷണം ജില്ലാ ശിശുക്ഷേമസമിതി ഏറ്റെടുത്തു. ഇന്നലെ രാവിലെ 6.30നാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. അമ്മയെ പ്രസവത്തിനായി ആലപ്പുഴ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ വീട്ടിൽ കുട്ടികളും പിതാവും മാത്രമാണ് ഉണ്ടായിരുന്നത്.

തുടർന്ന് രാജേഷിന്റെ ഓട്ടോറിക്ഷയിൽ രാഹുലിനെ മറ്റു നാലു മക്കൾക്കൊപ്പം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. മൂന്നു വർഷം മുൻപ് ഇവരുടെ മറ്റൊരു ആൺകുട്ടിയും മരിച്ചിരുന്നു. ഗർഭിണിയായ താരയെയും മക്കളെയും കഴിഞ്ഞ ഓഗസ്റ്റിൽ പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തിരുന്നു. എന്നാൽ താര ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഒന്നര ആഴ്ചയ്ക്കു ശേഷം ഇവരെ തിരികെ വീട്ടിലേക്കുവിട്ടു. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാനായി ശിശുക്ഷേമ സമിതി വീട്ടുകാരെ സമീപിച്ചിരുന്നെങ്കിലും താരയും രാജേഷും ഇതിനു തയാറായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.

ഫ്രാൻസിൽ തുടങ്ങിയ പ്രതിഷേധാ​ഗ്നി യൂറോപ്പിലാകെ പടരുന്നു! നാല് രാജ്യങ്ങളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം; കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മാക്രോൺ; കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി ട്രംപ്

BREAKING NEWS
ലീഗ് പുറത്താക്കിയ കെ.എസ് ഹംസ ലീഗ് പ്രതിനിധിയാണെന്ന് പറയുന്നത് പോലെയാണ് സമസ്ത പുറത്താക്കിയ ആളെ സമസ്ത പ്രതിനിധിയെന്ന് പറയുന്നത്, സുന്നികൾ ലീഗുമായി കലഹിക്കണമെന്ന് ആഗ്രഹിക്കുന്ന അസുന്നികൾ ലീഗ് നേതൃത്വത്തിലുണ്ട്, ഇവർക്ക് നേതൃത്വം വഴങ്ങരുതായിരുന്നു, 'ഇരു സമസ്തകളെയും ഒഴിവാക്കാൻ ഗൂഢാലോചന നടന്നു- റഹ്മത്തു...
19 Oct 2026
BREAKING NEWS
’കെ.കെ. ശൈലജയെ പേരാവൂരിൽ നിർത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തിരിച്ചടിയായി; പിന്നെ ധനരാജ് ഫണ്ട് വിവാദവും’; സിപിഎം കണ്ണൂര്‍ വിപുലീകൃത കമ്മറ്റിയിൽ വിമര്‍ശനം
19 Oct 2026
BREAKING NEWS
വിമാനത്തില്‍ "ബോംബുണ്ട്", 12കാരിയുടെ തമാശ ഒടുവില്‍ കാര്യമായി, അഹമ്മദാബാദ്-ഹൈദരാബാദ് വിമാനത്തിൽ സുരക്ഷാ പരിശോധന
19 Oct 2026
BREAKING NEWS
ഫ്രാൻസിൽ തുടങ്ങിയ പ്രതിഷേധാ​ഗ്നി യൂറോപ്പിലാകെ പടരുന്നു! നാല് രാജ്യങ്ങളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം; കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മാക്രോൺ; കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി ട്രംപ്
19 Oct 2026