BREAKING NEWS

’കെ.കെ. ശൈലജയെ പേരാവൂരിൽ നിർത്തിയത് ഒതുക്കാനാണെന്ന പ്രചാരണം തിരിച്ചടിയായി; പിന്നെ ധനരാജ് ഫണ്ട് വിവാദവും’; സിപിഎം കണ്ണൂര്‍ വിപുലീകൃത കമ്മറ്റിയിൽ വിമര്‍ശനം

· · 1 min read
Share: Copied!

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലുണ്ടായ തിരഞ്ഞെടുപ്പ് തിരിച്ചടികളിൽ ആത്മവിമർശനവുമായി സിപിഎം പ്രവർത്തന റിപ്പോർട്ട്. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി അണികളെ സത്യം ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കെ.കെ. ശൈലജയെ പേരാവൂരിൽ സ്ഥാനാർഥിയാക്കിയത് ഒതുക്കാനാണെന്ന പ്രചാരണം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

ഈ പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ജില്ലയിൽ മുസ്ലിം വിഭാഗത്തിൽനിന്ന് സ്ഥാനാർഥിയില്ലാതിരുന്നതും തിരിച്ചടിക്ക് കാരണമായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. പയ്യന്നൂരിൽ ഏരിയാ കമ്മിറ്റിയുടെ വീഴ്ചയും പരാജയത്തിന് വഴിവെച്ചതായി റിപ്പോർട്ടിൽ പറയുന്നു.

മട്ടന്നൂരിൽ വോട്ടുകൾ കുറഞ്ഞതും ഏരിയാ കമ്മിറ്റിയുടെ പിടിപ്പുകേടാണെന്ന വിമർശനമുണ്ട്. ഗ്രൂപ്പ് ചർച്ചയിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും രൂക്ഷവിമർശനം നേരിട്ടു. എന്നാൽ, തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ ഉത്തരവാദിത്വം മുഴുവൻ ഏരിയാ കമ്മിറ്റികളുടെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്ന് ചില പ്രതിനിധികൾ വിമർശിച്ചു.

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്കു പിന്നാലെ ഒക്ടോബർ 22, 23 തീയതികളിൽ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരും. പാർട്ടിയുടെ തെറ്റുതിരുത്തൽ നടപടികളുടെ വിശദമായ വിലയിരുത്തൽ യോഗത്തിൽ നടക്കും. മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ഉൾപ്പെടെയുള്ള വിഷയങ്ങളും സിപിഎമ്മിന് മുന്നിലുണ്ട്.

 

BREAKING NEWS
’യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ശല്യമാവരുതേ’; ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വയ്ക്കുന്നവർക്കെതിരെ നടപടി; ഉറക്കെയുള്ള സംസാരവും വേണ്ട; ആദ്യ നിയമലംഘനത്തിന് 1000 രൂപ പിഴ; ആവർത്തിച്ചാൽ ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ കിട്ടും
19 Oct 2026
BREAKING NEWS
30 വയസുള്ള യുവതി പ്രസവിച്ചത് 7 തവണ, രാഹുൽ മരിച്ചത് ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതും പോഷകാഹാരക്കുറവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! 2022 മുതൽ ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു, ഒരാഴ്ച മുൻപും കുട്ടികളെ ഏറ്റെടുക്കാൻ ശ്രമിച്ചു അമ്മ ആത്മഹത്യാഭീഷണി മുഴക്കി ഉദ്യോഗസ്ഥരെ മടക്കിയയച്ചു, നാലുമക...
19 Oct 2026
BREAKING NEWS
’വെടിമരുന്നും ചില്ലുകഷ്ണങ്ങളും തെറിച്ച് ടൈഗർ ഷ്റോഫിന്റെഇടതുകൈയ്ക്ക് പരിക്ക്; അദ്ദേഹവും അമ്മയും വലിയ ഭയത്തിലാണ്; സംസ്ഥാന സർക്കാർ കുടുംബത്തിന് പൂർണ പിന്തുണ നൽകും; മുംബൈയിൽ ഗുണ്ടായിസമോ ഭീഷണികളോ വെച്ചുപൊറുപ്പിക്കില്ല’; ഏക്നാഥ് ഷിൻഡെ
19 Oct 2026
BREAKING NEWS
ആണാണോയെന്ന് വന്ന് ടെസ്റ്റ് ചെയ്തു നോക്കണമെങ്കിൽ നോക്കാം, ആരെയും പുറത്താക്കാനും അകത്താക്കാനും താൻ ഇല്ല, ഇ ഡി എന്തെങ്കിലും കേസ് കൊണ്ടുവന്നാൽ ഉടനെ കയറി ചാർജ് ചെയ്യാൻ കഴിയില്ല- കെ മുരളീധരന്‍
19 Oct 2026