BREAKING NEWS

പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് അവന്‍ റോഡിൽ പ്രകടിപ്പിച്ചത്, പല തെറ്റുകൾക്കും അവന്റെ അമ്മയും അച്ഛനും കൂട്ടുനിന്നിട്ടുണ്ടാകും, അവൻ കാണിച്ച അഹങ്കാരം ആ വളർത്തലിന്റെ ഫലമാണ്, സുഹൈലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭാഗ്യലക്ഷ്മി

· · 1 min read
Share: Copied!

നെടുമ്പാശ്ശേരിയിൽ കാറിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവവും അതിനെത്തുടർന്നുള്ള വിവാദങ്ങളും കേരളത്തിൽ വലിയ ചർച്ചയായിരിക്കെ, പ്രതിയായ സുഹൈൽ എന്ന യുവാവിന്റെ പ്രവൃത്തിക്കതിരെയും പൊലീസിന്റെ അന്വേഷണ രീതിക്കെതിരെയും ആഞ്ഞടിച്ച് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് ആ കുട്ടി റോഡിൽ പ്രകടിപ്പിച്ചതെന്നും, മാതാപിതാക്കളുടെ തെറ്റായ പിന്തുണയാണ് ഇത്തരം വളർത്തലിന് കാരണമെന്നും അവർ കുറ്റപ്പെടുത്തി. തെളിവെടുപ്പ് വേളയിൽ പൊലീസ് പ്രതിയെ സഹായിക്കുന്ന രീതിയിൽ പെരുമാറിയെന്ന സംശയം പ്രകടിപ്പിച്ച അവർ, കോടതി പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയ നടപടിയെയും പ്രോസിക്യൂഷന്റെ നിസ്സംഗതയെയും ചോദ്യം ചെയ്തു. രാത്രികാലങ്ങളിൽ സ്ത്രീകൾ പുറത്തിറങ്ങുന്നതിനെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ശശികലയുടെ നിലപാടുകളെയും രൂക്ഷമായി വിമർശിച്ച ഭാഗ്യലക്ഷ്മി, സ്ത്രീകൾക്കെതിരായ ഇത്തരം മാനസികാവസ്ഥകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്നു.‘

‘കഴിഞ്ഞ മൂന്നോ നാലോ ദിവസമായി സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ ഡൽഹിയിലെ പ്രശ്നവും നെടുമ്പാശ്ശേരിയിൽ സുഹൈൽ എന്ന കുട്ടി ഉൾപ്പെട്ട സംഭവവുമാണ്. നമുക്കതിനെ ഒരു അശ്രദ്ധയെന്ന് വിളിക്കാൻ കഴിയില്ല; ആ കുട്ടി പ്രകടിപ്പിച്ചത് ശുദ്ധമായ ധാർഷ്ട്യമാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പണത്തിന്റെ ഹുങ്ക് ആ കുട്ടി കാണിച്ചു. അതുകൊണ്ടാണ് അവൻ “എന്റെ അച്ഛൻ വരും” എന്ന് പറഞ്ഞത്. അവൻ ജീവിതത്തിൽ ചെയ്ത പല തെറ്റുകൾക്കും അവന്റെ അമ്മയും അച്ഛനും അവന് കൂട്ടുനിന്നിട്ടുണ്ടാകണം. അതുകൊണ്ടാണ് അവന് ഇത്രയധികം… ഈ നാട്ടിൽ നമ്മൾക്കെല്ലാവർക്കും അറിയാം, എല്ലാവരും പാലിക്കേണ്ട ചില സ്പീഡ് പരിധികളുണ്ട്.

നമ്മൾ സാധാരണക്കാർ ഏതെങ്കിലും ട്രാഫിക് സിഗ്നൽ തെറ്റിക്കുകയോ സ്പീഡ് പരിധി കവിയുകയോ ചെയ്താൽ ഉടൻ തന്നെ നിയമലംഘനം നടത്തിയെന്ന സന്ദേശം നമുക്ക് ലഭിക്കും. ഈ കുട്ടിക്ക് ഒരിക്കലും അതുപോലെയുള്ള യാതൊന്നും ലഭിച്ചിട്ടുണ്ടാകില്ല. അല്ലെങ്കിൽ അതു ലഭിച്ചാൽ തന്നെ, അമ്മയും അച്ഛനും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാതെ അവനെ സഹായിച്ചതുകൊണ്ട്, ഈ രാജ്യത്തെ നിയമങ്ങൾ എന്താണെന്ന് അറിയാതെയാണ് അവൻ വളർന്നത്; റോഡിൽ അവൻ കാണിച്ച അഹങ്കാരം ആ വളർത്തലിന്റെ ഫലമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

BREAKING NEWS
സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല, അതില്‍ ഒരു സംശയവും വേണ്ട, എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി രമേശ് ചെന്നിത്തല
15 Oct 2026
BREAKING NEWS
കേന്ദ്ര നേതൃത്വം അഴിമതിക്കാരനായ പിണറായിയെയും മരുമകനെയും ചവറ്റുകുട്ടയിൽ തള്ളാൻ തയ്യാറാകണം, അല്ലെങ്കിൽ പാർട്ടി കുഴിച്ചുമൂടപ്പെടും, വി ഡി സതീശൻ പിണറായിക്ക് വേണ്ടിയാണോ ഭരിക്കുന്നത്??- കെ എം ഷാജഹാന്‍
15 Oct 2026
BREAKING NEWS
ബുംറയ്ക്ക് പകരക്കാരനില്ല, അദ്ദേഹം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ബൗളർ... എല്ലാ മത്സരങ്ങളിലും ഒരേ രീതിയിൽ കളിക്കാനാവില്ല!! യുവ പേസർമാർ അനുഭവത്തിലൂടെ മികവുറ്റവരാകും, പിൻതുണയും അവസരവും നൽകണം... തോൽവിയുടെ വഴിത്തിരിവ് തിലകിന്റെ പുറത്താകൽ- ബോളർമാരെ പിൻതുണച്ച് സഞ്ജു
15 Oct 2026
BREAKING NEWS
വിസ്മയ ആൺസുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നത് അവന് ഇഷ്ടമായിരുന്നില്ല, ഇതിന്റെ പേരില്‍ എപ്പോഴും വഴക്കാണ്, അവന് മദ്യാപനമോ ദുശ്ശീലങ്ങളോ ഇല്ല, കുഞ്ഞിനെപ്പോലും വെറുതെ വിടാതെ ഉപദ്രവിച്ചത് തങ്ങള്‍ക്ക് സഹിക്കാനാകുന്നില്ല, പൊട്ടിക്കരഞ്ഞ് യുവതിയുടെ അമ്മ
15 Oct 2026