BREAKING NEWS

സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല, അതില്‍ ഒരു സംശയവും വേണ്ട, എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി രമേശ് ചെന്നിത്തല

· · 1 min read
Share: Copied!

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല. സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം. ആളുകള്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വളരെ പക്വമായ നിലപാടാണ് സ്വീകരിച്ചത്. രാഷ്ട്രീയമായ പ്രതികാരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിട്ടില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിഎംഎല്‍എ കേസിലെ 66-2 അനുസരിച്ചാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയത്. ഡിജിപി ആഭ്യന്തരസെക്രട്ടറിക്കും, തുടര്‍ന്ന് സര്‍ക്കാരിനും കൈമാറി.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. പ്രാഥമികാന്വേഷണം നടത്തി തീരുമാനിക്കപ്പെടേണ്ടതാണെന്നാണ് നിയമോപദേശം ലഭിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടയെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ലളിതകുമാരി കേസില്‍ 5 കാര്യങ്ങളില്‍ പ്രാഥമികാന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അതിന് സമാനമാണ് ഈ കേസ്. അതുകൊണ്ടാണ് സര്‍ക്കാര്‍ പ്രാഥമികാന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

അതിനിടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികളുമായി വിജിലന്‍സ് മുന്നോട്ടു പോകുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. നിയമപരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. സര്‍ക്കാരിന് അങ്ങനെയേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല. സര്‍ക്കാരെടുത്ത നിലപാട് ശരി തന്നെയാണ്. അതില്‍ ഒരു സംശയവും വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

BREAKING NEWS
തെളിവുകൾ എല്ലാം കോടതിയിൽ ആണ് സമർപ്പിക്കേണ്ടത്, അല്ലാതെ സോഷ്യൽ മീഡിയയിൽ അല്ല, അത് കേട്ടപ്പോൾ തന്റെ മകന്റെ ശബ്ദം പോലെ തോന്നിയില്ല, പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന ഫോണിൽ നിന്നും എങ്ങനെ അത് ലീക്കായി?? കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18കാരന്റെ പിതാവ്
15 Oct 2026
BREAKING NEWS
ധാർഷ്ട്യം അം​ഗീകരിക്കാനാവില്ല!! രമ്യതയുടേത് ഏകാധിപത്യ നിലപാടുകൾ, ആഴ്ചയിൽ രണ്ട് ദിവസം പോലും ഓഫീസിലെത്താറില്ല...രമ്യ ഹരിദാസ് എംഎൽഎയുടെ പിഎ വി. വിമൽ, ഡ്രൈവർ കുഞ്ഞുമുഹമ്മദ് എന്നിവർ രാജിവച്ചു
15 Oct 2026
BREAKING NEWS
'ആദ്യം അവർ മറുപടി നൽകട്ടെ, അത് തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് നീങ്ങും'... ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് ചോദ്യം ചെയ്ത് ഹർജി; കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്‌
15 Oct 2026
BREAKING NEWS
'ഞങ്ങൾ ആനക്കൊമ്പുകൊണ്ടുള്ള ഗോപുരത്തിൽ ഇരിക്കുന്നവരല്ല, പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കും അറിയാം!! നീതിന്യായ വ്യവസ്ഥയെ ആർക്കും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാവില്ല... ഞങ്ങൾ നോട്ടീസ് അയയ്ക്കാം, എന്നാൽ അടുത്ത വാദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന...
15 Oct 2026