BREAKING NEWS

കേന്ദ്ര നേതൃത്വം അഴിമതിക്കാരനായ പിണറായിയെയും മരുമകനെയും ചവറ്റുകുട്ടയിൽ തള്ളാൻ തയ്യാറാകണം, അല്ലെങ്കിൽ പാർട്ടി കുഴിച്ചുമൂടപ്പെടും, വി ഡി സതീശൻ പിണറായിക്ക് വേണ്ടിയാണോ ഭരിക്കുന്നത്??- കെ എം ഷാജഹാന്‍

· · 1 min read
Share: Copied!

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സംഭവത്തിൽ പ്രതികരണവുമായി ഹർജിക്കാരൻ കെ എം ഷാജഹാൻ. കോടതി വിധി വി എസ് അച്യുതാനന്ദനും സിപിഎമ്മിന്‍റെ ജീർണ്ണതക്കെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകൾക്കും സമർപ്പിക്കുന്നുവെന്ന് കെ എം ഷാജഹാൻ പറഞ്ഞു. സിപിഎം കേന്ദ്ര നേതൃത്വം അഴിമതിക്കാരനായ പിണറായിയെയും മരുമകനെയും ചവറ്റുകുട്ടയിൽ തള്ളാൻ തയ്യാറാകണം, അല്ലെങ്കിൽ പാർട്ടി കുഴിച്ചുമൂടപ്പെടുമെന്ന് അദ്ദേഹം പ്രതികരിച്ചു. മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണ ഉത്തരവിനെതിരെ പിണറായി വിജയൻ സമർപ്പിച്ച അപ്പീലിന് ഹൈക്കോടതി അനുമതി നിഷേധിച്ച സംഭവത്തിലാണ് കെ എം ഷാജഹാന്‍റെ പ്രതികരണം. അഡ്വക്കറ്റ് ജനറൽ രാജു ബാബുവിന് ലജ്ജയുണ്ടെങ്കിൽ സ്ഥാനം രാജിവെക്കണമെന്ന് കെ എം ഷാജഹാൻ ആവശ്യപ്പെട്ടു. വി ഡി സതീശൻ പിണറായിക്ക് വേണ്ടിയാണോ ഭരിക്കുന്നത് എന്ന് വ്യക്തമാക്കണം.

ഇടതു വലത് മുന്നണിയുടെ ഒത്തുകളിക്കെതിരായ വിധിയാണിത്. കോടതിയെ വഞ്ചിച്ച് രക്ഷപ്പെടാനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞു. സർക്കാരിൻറെ അഭിഭാഷകനായ രാജു ബാബുവിനെ നിയന്ത്രിച്ചത് പിണറായിയുടെ അഭിഭാഷകരാണ്. അഴിമതി മൂടിവെക്കാനുള്ള ഇടതു വലത് ശ്രമത്തിന്റെ മസ്തകം തകർത്ത വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

അഴിമതിക്കെതിരെ പോരാടുന്ന പൊതുപ്രവർത്തകർക്ക് ഊർജ്ജം നൽകുന്ന വിധിയാണിത്. കേരള ഹൈക്കോടതി സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നുവെന്നും കെ എം ഷാജഹാൻ പറഞ്ഞു. കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്ന് നേരത്തെ സർക്കാർ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞിരുന്നു. പിണറായിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

BREAKING NEWS
'ആദ്യം അവർ മറുപടി നൽകട്ടെ, അത് തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് നീങ്ങും'... ജന്തർ മന്തറിലെ പ്രതിഷേധ വിലക്ക് ചോദ്യം ചെയ്ത് ഹർജി; കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീംകോടതിയുടെ നോട്ടീസ്‌
15 Oct 2026
BREAKING NEWS
'ഞങ്ങൾ ആനക്കൊമ്പുകൊണ്ടുള്ള ഗോപുരത്തിൽ ഇരിക്കുന്നവരല്ല, പുറത്തു നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കും അറിയാം!! നീതിന്യായ വ്യവസ്ഥയെ ആർക്കും ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാവില്ല... ഞങ്ങൾ നോട്ടീസ് അയയ്ക്കാം, എന്നാൽ അടുത്ത വാദം കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ പെരുമാറ്റത്തെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന...
15 Oct 2026
BREAKING NEWS
ബുംറയ്ക്ക് പകരക്കാരനില്ല, അദ്ദേഹം ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ബൗളർ... എല്ലാ മത്സരങ്ങളിലും ഒരേ രീതിയിൽ കളിക്കാനാവില്ല!! യുവ പേസർമാർ അനുഭവത്തിലൂടെ മികവുറ്റവരാകും, പിൻതുണയും അവസരവും നൽകണം... തോൽവിയുടെ വഴിത്തിരിവ് തിലകിന്റെ പുറത്താകൽ- ബോളർമാരെ പിൻതുണച്ച് സഞ്ജു
15 Oct 2026
BREAKING NEWS
സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ല, അതില്‍ ഒരു സംശയവും വേണ്ട, എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി രമേശ് ചെന്നിത്തല
15 Oct 2026