BREAKING NEWS

സ്കൂൾ വിട്ട് വിദ്യാർഥികളുമായി വരികയായിരുന്ന ബസിന്റെ ചില്ല് തലകൊണ്ട് കുത്തിത്തകർത്ത് കാട്ടുപോത്ത്, ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി, രണ്ടു കുട്ടികൾക്ക് നിസ്സാര പരുക്ക്, വാ​ഹനത്തിലുണ്ടായിരുന്ന 20 കുട്ടികളും സുരക്ഷിതർ!! കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി, പ്രതിഷേധിച്ച് നാട്ടുകാർ

· · 1 min read
Share: Copied!

മാനന്തവാടി: സ്കൂൾ വിട്ട് വീട്ടിലേക്കു വിദ്യാർഥികളുമായി വരികയായിരുന്ന സ്കൂൾ ബസിനുനേരെ കാട്ടുപോത്തിന്റെ ആക്രമണം. മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് ടി.ടി.ഐയുടെ ബസിനു നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ പിലാക്കാവ് പഞ്ചാരക്കൊല്ലിയിലായിരുന്നു സംഭവം.

വാഹനം റോഡിലൂടെ പോകവേ തേയിലത്തോട്ടത്തിൽക്കൂടി നടന്നെത്തിയ കാട്ടുപോത്ത് പൊടുന്നനെ ബസിന്റെ പിൻഭാഗത്ത് തലകൊണ്ടിടിച്ച് ഓടി മറയുകയായിരുന്നു. ഡ്രൈവർ സമയോചിതമായി വാഹനം നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ഈ സമയം ഇരുപതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. പോത്ത് കുത്തിയതിനെ തുടർന്ന് ബസിന്റെ ചില്ലുകൾ തകർന്നു. ഈ ഭാഗത്തിരുന്ന രണ്ടു കുട്ടികൾക്കു നിസാര പരുക്കേറ്റു. ഇവർക്ക് വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്കു വിട്ടയച്ചു.

അതേസമയം വന്യ മൃ​ഗങ്ങളുടെ കാര്യത്തിൽ വനപാലകർ അനാസ്ഥ കാട്ടുന്നതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിലുണ്ടായിരുന്ന എസ്റ്റേറ്റ് ചെയർമാൻ കൂടിയായ കളക്ടർ വി. ചെൽസാസിനിയുമായി നാട്ടുകാർ സംസാരിച്ചു. സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നതായും കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റാനുള്ള നിർദേശം നൽകിയതായും കളക്ടർ അറിയിച്ചു. അടിക്കടി വന്യമൃഗശല്യം അനുഭവപ്പെടുമ്പോഴും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വനംവകുപ്പ് നിസംഗത കാട്ടുന്നതായി നാട്ടുകാർ ആരോപിച്ചു.

ഇതിനിടെ രാത്രി ഏഴരയോടെ വനപാലകർ കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി. പ്രതിഷേധത്തിനു കൗൺസിലർ വി.ആർ. പ്രവീജ്, മുജീബ് കോടിയോടൻ, സോമൻ വട്ടർകുന്ന്, സി.എച്ച്. സുഹൈർ, എ.കെ. റൈഷാദ്, ഫൈസൽപഞ്ചാരക്കൊല്ലി, ഒ.പി. ഷമീർ, നാസർ പുത്തൻ കുളം റഷീദ് നിലാംബരി തുടങ്ങിയവർ നേതൃത്വം നൽകി.

BREAKING NEWS
’പിണറായി വിജയന് ചുറ്റും കറങ്ങുന്ന കുറച്ചു നേതാക്കന്മാർ; പിണറായിയുമായി ബന്ധപ്പെട്ട കേസുകളോ മറ്റ് പ്രശ്നങ്ങളോ പ്രതിരോധിക്കുകയാണ് ഇപ്പോഴത്തെ പാർട്ടി രീതി; ഏതൊക്കെ നേതാക്കൾ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് എം വി ഗോവിന്ദൻ വല്ലപ്പോഴുമൊക്കെ ആലോചിച്ചാൽ നല്ലത്’- കോടിയേരിയുടെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമ...
17 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് വേണ്ടി അമ്പലം പണിയും, സമീപം ഗോശാലയും
17 Nov 2026
BREAKING NEWS
സെൻസസ് പോർട്ടലിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ, സിഖ് വിഭാ​ഗം മാത്രം; സൂഫി, സുന്നി, ഷിയ, പെന്തക്കോസ്ത്, ഇസ്കോൺ, രാമകൃഷ്ണ പരമഹംസ, രാംദേവ് വിഭാ​ഗങ്ങളെ ഒഴിവാക്കി; ​ കേന്ദ്രത്തിനെതിരെ കോൺഗ്രസ്, വിമർശനവുമായി ജയറാം രമേശ് രം​ഗത്ത്
17 Nov 2026
BREAKING NEWS
സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 13-കാരൻ മരിച്ച സംഭവം; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ, കുടുംബത്തിന് 10 ലക്ഷം രൂപ; ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതതിനെത്തുടർന്നാണ് സ്റ്റേ വയർ നിലത്തുനിന്ന് ഇളകിമാറിയതെന്ന് ഉദ്യോ​ഗസ്ഥൻ
17 Nov 2026