BREAKING NEWS

’പിണറായി വിജയന് ചുറ്റും കറങ്ങുന്ന കുറച്ചു നേതാക്കന്മാർ; പിണറായിയുമായി ബന്ധപ്പെട്ട കേസുകളോ മറ്റ് പ്രശ്നങ്ങളോ പ്രതിരോധിക്കുകയാണ് ഇപ്പോഴത്തെ പാർട്ടി രീതി; ഏതൊക്കെ നേതാക്കൾ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് എം വി ഗോവിന്ദൻ വല്ലപ്പോഴുമൊക്കെ ആലോചിച്ചാൽ നല്ലത്’- കോടിയേരിയുടെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ സിപിഎം വിട്ടു

· · 1 min read
Share: Copied!

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പാർട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന തീരുമാനം. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസിന്റെ മുൻ എം.ഡിയായ വിനയകുമാർ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു.

പാർട്ടി പിണറായി വിജയന്റെ നിയന്ത്രണത്തിലാണെന്നാണ് വിനയകുമാറിന്റെ പ്രധാന വിമർശനം. പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സ്ഥാനമൊഴിയാതെ സിപിഎമ്മിന് രക്ഷയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പാർട്ടി വ്യക്തികേന്ദ്രീകൃതമായ കൊട്ടാരമായി മാറിയെന്ന് വിനയകുമാർ ആരോപിച്ചു. പിണറായി വിജയനെ ചുറ്റിപ്പറ്റിയുള്ള കുറച്ചുനേതാക്കൾ മാത്രമായി പാർട്ടി ചുരുങ്ങി. മുഖ്യമന്ത്രിയുടെ സ്വകാര്യ, കുടുംബകാര്യങ്ങൾ സംരക്ഷിക്കുന്നതിനും മകൾക്കെതിരായ കേസുകളെയും മറ്റു പ്രശ്നങ്ങളെയും പ്രതിരോധിക്കുന്നതിനുമാണ് ഇപ്പോൾ പാർട്ടി മുൻഗണന നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംഘടനാപരമായ കാര്യങ്ങൾ ആരുടെയും പരിഗണനയിലില്ലെന്നും വിനയകുമാർ പറഞ്ഞു.

പുതിയ സംസ്ഥാന സെക്രട്ടറിയെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിയിലെ നേതാക്കൾ തങ്ങൾ ഇരിക്കുന്ന കസേരയുടെ ഉത്തരവാദിത്വം എന്താണെന്ന് ഇടയ്ക്കെങ്കിലും ആലോചിക്കുന്നത് നന്നായിരിക്കുമെന്നും എം.വി. ഗോവിന്ദനെ പരാമർശിച്ച് വിനയകുമാർ പറഞ്ഞു.

BREAKING NEWS
കള്ളന്മാരിലും കള്ളന്‍... കൂട്ടാളികളറിയാതെ കവര്‍ച്ച ചെയ്ത സ്വര്‍ണവും കവര്‍ന്നു, ഒളിപ്പിച്ചത് നാലേകാൽ പവൻ, വിനോദ് കുടുങ്ങിയത് പൊലീസ് ചോദ്യം ചെയ്യലില്‍
18 Nov 2026
LATEST UPDATES
ആറുമാസം കൊണ്ട് അടിയോടടി..? ഭരണത്തിൽ പ്രതീക്ഷിച്ച മാറ്റമുണ്ടായോ? വാഗ്ദാനങ്ങൾ യാഥാർഥ്യമായോ..? സതീശൻ സർക്കാർ നേരിടുന്ന വെല്ലുവിളികൾ...
18 Nov 2026
BREAKING NEWS
ഉദ്യോഗാര്‍ഥികളെ ചര്‍ച്ചയ്ക്ക് വിളിച്ചു വരുത്തിയിട്ടു ഗേറ്റില്‍ തടഞ്ഞു, ഏഴ് ദിവസം ഐസിയുവില്‍ കിടന്നിട്ട് വന്ന ആളോടാണ് ഈ നടപടി, മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടല്ലേ വന്നത്, വിമര്‍ശനവുമായി വളര്‍മതി
18 Nov 2026
BREAKING NEWS
"ഷാജന്‍ സ്‌കറിയ ക്രിസ്തീയ നാമധാരിയായ ഏറ്റവും വലിയ വര്‍ഗീയവാദി", അവനെ ഭയപ്പെടുന്ന ഒരുപാട് പേരുണ്ടാകും, അവനോട് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയം നിര്‍ത്തി പോവുന്നതാണ്-പി വി അന്‍വര്‍
18 Nov 2026