BREAKING NEWS

നരേന്ദ്ര മോദിയുടെ അമ്മയ്ക്ക് വേണ്ടി അമ്പലം പണിയും, സമീപം ഗോശാലയും

· · 1 min read
Share: Copied!

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ പേരിൽ അമ്പലം പണിയാൻ ഒരുങ്ങി ആന്ധ്രാപ്രദേശിലെ മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റി. ഞായറാഴ്ച യെമ്മിഗനൂർ മണ്ഡലത്തിലെ ഗുഡിക്കല്ലു ഗ്രാമത്തിലെ അര ഏക്കർ സ്ഥലത്ത് അമ്പലം പണിയുന്നതിനായുള്ള “ഭൂമി പൂജ” നടന്നു. ഒരു മകന് തൻ്റെ അമ്മയോടുള്ള ആദരവിൻ്റെ പ്രതീകമായാണ് ചാരിറ്റബൾ സൊസൈറ്റി ഈ അമ്പലത്തെ വിശേഷിപ്പിച്ചത്.

അദോണി നിയോജകമണ്ഡലത്തിലെ ബിജെപി എംഎൽഎ പി വി പാർത്ഥസാരതിയാണ് അമ്പലത്തിനായുള്ള തറക്കല്ലിട്ടത്. അമ്പലത്തിനു പുറമേ അതിനോട് ഗോശാലയും പണിയാൻ ചാരിറ്റബിൾ സൊസൈറ്റി പദ്ധിയിട്ടിട്ടുണ്ട്. ആദ്യം സ്ഥലത്ത് ഒരു ഗോശാല നിർമ്മിക്കുമെന്നും തുടർന്ന് ഹീരാബെൻ മോദിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രം നിർമ്മിക്കുമെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

എംഎൽഎ പി വി പാർത്ഥസാരഥി മുഖ്യാതിഥിയായി ചടങ്ങിൽ ബിജെപി, ജനസേന, വൈഎസ്ആർ കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) എന്നിവയുൾപ്പെടെ വിവിധ പാർട്ടികളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ അമ്മയ്ക്ക് വേണ്ടിയുള്ള ക്ഷേത്രം രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് ബിജെപി എംഎൽഎ പാർത്ഥസാരഥി പറഞ്ഞു. ‘പ്രധാനമന്ത്രി രാഷ്ട്രത്തലവനായതിനാൽ ഇത് രാജ്യത്തെ എല്ലാ അമ്മമാരോടുമുള്ള ആദരവിൻ്റെ പ്രതീകമാണ്.’ പാർത്ഥസാരഥി പറഞ്ഞു.

BREAKING NEWS
സെൻസസ് പോർട്ടലിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ, സിഖ് വിഭാ​ഗം മാത്രം; സൂഫി, സുന്നി, ഷിയ, പെന്തക്കോസ്ത്, ഇസ്കോൺ, രാമകൃഷ്ണ പരമഹംസ, രാംദേവ് വിഭാ​ഗങ്ങളെ ഒഴിവാക്കി; ​ കേന്ദ്രത്തിനെതിരെ കോൺഗ്രസ്, വിമർശനവുമായി ജയറാം രമേശ് രം​ഗത്ത്
17 Nov 2026
BREAKING NEWS
സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 13-കാരൻ മരിച്ച സംഭവം; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ, കുടുംബത്തിന് 10 ലക്ഷം രൂപ; ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതതിനെത്തുടർന്നാണ് സ്റ്റേ വയർ നിലത്തുനിന്ന് ഇളകിമാറിയതെന്ന് ഉദ്യോ​ഗസ്ഥൻ
17 Nov 2026
BREAKING NEWS
ജീന്‍സ് പാന്റില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു, ശരീരത്തില്‍ ക്യാപ്സൂളുകളായി ഒളിപ്പിച്ചു, കരിപ്പൂരില്‍ രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി, നാലുപേര്‍ പിടിയില്‍
17 Nov 2026
BREAKING NEWS
പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് സ്ഥാനമില്ല, 'പിണറായിസം' മാത്രമാണുള്ളത്, സ്തുതി പാടുന്നവർക്ക് മാത്രമാണ് പരിഗണന ലഭിക്കുന്നത്, അടിമയായി തുടരുന്നതിൽ അർഥമില്ല, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ സിപിഎം വിടുന്നു
17 Nov 2026