BREAKING NEWS

സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 13-കാരൻ മരിച്ച സംഭവം; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ, കുടുംബത്തിന് 10 ലക്ഷം രൂപ; ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതതിനെത്തുടർന്നാണ് സ്റ്റേ വയർ നിലത്തുനിന്ന് ഇളകിമാറിയതെന്ന് ഉദ്യോ​ഗസ്ഥൻ

· · 1 min read
Share: Copied!

മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് 13 വയസ്സുകാരൻ മരിച്ച സംഭവത്തിൽ നടപടിയുമായി സർക്കാർ. കെഎസ്ഇബി വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കെ. ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രാഥമിക വിലയിരുത്തലിൽ കണ്ടെത്തിയ സൂപ്പർവൈസറി വീഴ്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന മറ്റ് ജീവനക്കാർക്കെതിരെയും അച്ചടക്കനടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരിച്ച വിദ്യാർഥിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാൻ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കെഎസ്ഇബിക്ക് നിർദേശം നൽകി.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്തെ വൈദ്യുതി ലൈനുകളിലും അനുബന്ധ സംവിധാനങ്ങളിലും കെഎസ്ഇബി ജീവനക്കാർ അടിയന്തര പരിശോധന നടത്തും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക സുരക്ഷാ ഓഡിറ്റും നടത്താൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തുന്ന സുരക്ഷാവീഴ്ചകളും അപകടസാധ്യതകളും അടിയന്തരമായി പരിഹരിക്കും. സംഭവത്തിലെ നിയമപരമായ പരിശോധന പൂർത്തിയാക്കാൻ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കും നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ വെണ്ണിയൂർ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ കെ. ബിജു താനൂർ പൊലീസിൽ പരാതി നൽകി. ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതതിനെത്തുടർന്നാണ് സ്റ്റേ വയർ നിലത്തുനിന്ന് ഇളകിമാറിയതെന്നാണ് പരാതിയിലെ ആരോപണം. വരമ്പിലെ വൈദ്യുതത്തൂൺ അപകടാവസ്ഥയിലായതിനും നിലം ഉഴുതതാണ് കാരണമെന്നാണ് ഉദ്യോഗസ്ഥന്റെ വാദം. സംഭവത്തിൽ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.

തിരൂരങ്ങാടി ചെറുമുക്കിൽ വീടിന് സമീപത്തെ പാടത്ത് കളിക്കുന്നതിനിടെയാണ് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദിന് (13) ഷോക്കേറ്റത്. സ്റ്റേ വയറിൽ തൊട്ടയുടൻ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണം കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന ആരോപണം ശക്തമായിരുന്നു. പ്രദേശത്ത് ഷോക്കേൽക്കാനുള്ള സാധ്യത സംബന്ധിച്ച് നേരത്തേ പരാതികൾ ഉയർന്നിരുന്നതായും നാട്ടുകാർ ആരോപിച്ചിരുന്നു.

അപകടത്തിനുശേഷം സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായി. സംഭവത്തിൽ കെഎസ്ഇബി മാപ്പ് പറഞ്ഞിരുന്നു. ദാരുണമായ അപകടമാണ് സംഭവിച്ചതെന്നും ഇത്തരമൊരു ദുരന്തം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നുമായിരുന്നു ബോർഡിന്റെ പ്രതികരണം. പിന്നാലെ വൈദ്യുതി മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ജുനൈദിന്റെ പിതാവിനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ആവശ്യമായ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.

അതേസമയം, 13കാരന്റെ മരണത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കെഎസ്ഇബി ഓഫീസ് ഉപരോധിച്ചിരുന്നു. പൊതുജനങ്ങളുടെയും പ്രത്യേകിച്ച് കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ വൈദ്യുതി വിതരണ സംവിധാനങ്ങളിലെ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ജീന്‍സ് പാന്റില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു, ശരീരത്തില്‍ ക്യാപ്സൂളുകളായി ഒളിപ്പിച്ചു, കരിപ്പൂരില്‍ രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി, നാലുപേര്‍ പിടിയില്‍

BREAKING NEWS
ജീന്‍സ് പാന്റില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു, ശരീരത്തില്‍ ക്യാപ്സൂളുകളായി ഒളിപ്പിച്ചു, കരിപ്പൂരില്‍ രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി, നാലുപേര്‍ പിടിയില്‍
17 Nov 2026
BREAKING NEWS
പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് സ്ഥാനമില്ല, 'പിണറായിസം' മാത്രമാണുള്ളത്, സ്തുതി പാടുന്നവർക്ക് മാത്രമാണ് പരിഗണന ലഭിക്കുന്നത്, അടിമയായി തുടരുന്നതിൽ അർഥമില്ല, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ സിപിഎം വിടുന്നു
17 Nov 2026
BREAKING NEWS
'പേര് സഫ്ന, ജോലി വിദേശത്ത് സിവിൽ എൻജിനീയർ, '; വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ; ; ചികിത്സാ സഹായത്തിനെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം, 45-കാരൻ പിടിയിൽ
17 Nov 2026
BREAKING NEWS
‘മർദ്ദിച്ച് അവശയാക്കി; പിന്നാലെ പിറ്റ്ബുൾ നായയെക്കൊണ്ട് കടിപ്പിച്ചു; മുഖത്തേറ്റ അടിയിൽ മൂക്കിന്റെ എല്ലിന് പൊട്ടൽ; സഹിച്ച് മടുത്തു, സ്ഥിരം മദ്യപാനം, ഉപ​ദ്രവം പതിവ്‘; പരാതി നല്കി ഭാര്യ; ഭർത്താവിനെ അറസ്റ്റ് ചെയ്തു
17 Nov 2026