BREAKING NEWS

‘കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളത്. എന്നാൽ കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനേ ബിജെപിയിൽ ഉള്ളൂ”, ഇതര നേതാക്കൾക്ക് ലഭിച്ച പാർട്ടി ഫണ്ടുകൾ ഒക്കെ അതാത് പാർട്ടികളിൽ എത്തി, എന്നാൽ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞത് -സന്ദീപ് വാര്യർ

· · 1 min read
Share: Copied!

കാസർകോട്: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്ത പണം നൽകിയവരുടെ പട്ടികയിൽ ഉള്ള ബി.ജെ.പി നേതാവ് താനല്ലെന്ന വി. മുരളീധരന്റെ പ്രതികരണത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളതെന്നും എന്നാൽ, കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ എന്നുമാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്. ഡയറിയിൽ ഉള്ളത് തന്റെപേരല്ലെന്നായിരുന്നു ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി. മുരളീധരൻ പറഞ്ഞത്. ‘ലോകത്ത് ആകെ ഒരു മുരളീധരൻ മാത്രമേ ബിജെപിയിൽ ഉള്ളോ? വേറെയും മുരളീധരൻമാർ ബി.ജെ.പിയിൽ ഉണ്ട്. ഏത് മുരളീധരനാണ് പണം വാങ്ങിയതെന്ന് കണ്ടുപിടിക്ക്. സിഎംആർഎല്ലിന് എതിരെ സമരം നടത്തിയ വ്യക്തിയാണ് ഞാൻ. ഞാൻ ഏതായാലും പണം വാങ്ങിയിട്ടില്ല.

100 ശതമാനം ഉറപ്പാണ്’ -ഷോൺ ജോർജ് വെട്ടിലാക്കിയാൽ അതിൽ വീഴുന്ന ആളല്ല താനെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, വി. മുരളീധരനെതിരെ സംശയമുന തിരിക്കുകയാണ് സന്ദീപ് വാര്യർ. ‘കേരളത്തിലെ ബിജെപിയിൽ മുരളീധരൻ ഒരാൾ മാത്രമല്ല ഉള്ളത്. എന്നാൽ കരിമണൽ കർത്താ കാശ് കൊടുക്കാൻ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയിൽ ഉള്ളൂ. ഇതര നേതാക്കൾക്ക് ലഭിച്ച പാർട്ടി ഫണ്ടുകൾ ഒക്കെ അതാത് പാർട്ടികളിൽ എത്തി.

എന്നാൽ മുരളീധരന് പണം കിട്ടിയ കാര്യം ബിജെപി ഇന്നലെയാണ് അറിഞ്ഞത്’ -സന്ദീപ് വാര്യർ പറഞ്ഞു. ബി.ജെ.പി നേതാവ് ഷോൺ ജോർജ് പുറത്തുവിട്ട സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ ബി.ജെ.പി നേതാക്കളുടെ പേര് വെട്ടിയിരുന്നു. എന്നാൽ, മുരളീധരനും ഹിന്ദു ഐക്യവേദി, ആർ.എസ്.എസ് തുടങ്ങിയ സംഘ്പരിവാർ സംഘടനകൾക്കും പണം നൽകിയതായി ​ഡയറിയിൽ പറയുന്നുണ്ട്.

BREAKING NEWS
’ആദ്യം തേങ്ങകൊണ്ട് തലയ്ക്ക് അടിച്ചു, ബോധംകെട്ട് വീണതോടെ ഒമറിനെ കൂട്ടി തിരിച്ചുവന്ന് ബെൽറ്റും കൈയും ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു’; അഭിരാമിന്റെ കൊലപാതകത്തിൽ 17കാരന്റെ വെളിപ്പെടുത്തൽ
20 Nov 2026
BREAKING NEWS
സാൻഡ്പേപ്പർ വിവാദം വിട്ടുകളയൂ, പാക്കിസ്ഥാൻ സാൻഡ്പേപ്പറല്ല ഉപയോ​ഗിച്ചിരുന്നത്, പകരം ബോട്ടിൽ അടപ്പുകൊണ്ടാണ് പന്ത് ചുരണ്ടിയിരുന്നത്... ഒരുകാലത്ത് ഞാൻ കളിക്കളത്തിൽ 22 പേർക്കെതിരെയാണ് കളിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഞാൻ നേരിട്ട ഓരോ താരവും ഒത്തുകളി ആരോപണങ്ങളുടെ നിഴലിലായിരുന്നു"- വെളിപ്പെടുത്തലുമായി ...
20 Nov 2026
BREAKING NEWS
56-ാം വയസിൽ 'യുവനേതാവോ'?- ചോദ്യമുന്നയിച്ച് വിദ്യാർഥി!! ജനനത്തീയതിയല്ല, പുതിയ കാര്യങ്ങൾ അറിയാനുള്ള കൗതുകവും ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യവുമാണ് ഒരാളെ യുവാവാക്കുന്നത്, ഏറ്റവും വിചിത്രമെന്ന് തോന്നുന്ന ചോദ്യങ്ങൾ ചോദിക്കാൻ പോലും ഭയപ്പെടാതിരിക്കുക, അതാണ് എന്നെ സംബന്ധിച്ചിടത്തോളം യുവത്വം- മറുപടിയുമായി ര...
20 Nov 2026
BREAKING NEWS
'അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, ധീരസഖാക്കൾക്ക് അഭിവാദ്യങ്ങൾ, ലാൽസലാം സഖാക്കളേ, ജയിലറ കണ്ട് വിരണ്ടവരല്ല, ജയിലറ കണ്ട് വിറച്ചവരല്ല, ജയിലറ കണ്ട് വളർന്നവരാണേ'... ഷുക്കൂർ വധക്കേസ് പ്രതികളെ ജയിലിലേക്കു കൊണ്ടു പോകുന്നതിനിടെ അഭിവാദ്യമർപ്പിച്ച് സിപിഎം പ്രവർത്തകർ, മുഷ്ടി ചുരുട്ടി തിരികെ അഭിവാദ്യമർപ്പിച്ച് പ്രതി...
20 Nov 2026