കോഴിക്കോട്: നാല് വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 43കാരന് അഞ്ച് വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. നോർത്ത് ബേപ്പൂർ സ്വദേശി മുണ്ടോടി വീട്ടിൽ പയസിനെയാണ് ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.എസ്. അമ്പിളി ശിക്ഷിച്ചത്.
മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2024ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകന്റെ കൂടെ കളിക്കുകയായിരുന്ന നാല് വയസ്സുകാരനോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
മാറാട് എസ്ഐ എൽ.വി. അരുൺകുമാറിന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി.
ഒളിച്ചിരുന്ന് ലഹരി ഉപയോഗം, തൊടുപുഴ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണും സുഹൃത്തും പിടിയില്‍






