BREAKING NEWS

ഒളിച്ചിരുന്ന് ലഹരി ഉപയോഗം, തൊടുപുഴ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണും സുഹൃത്തും പിടിയില്‍

· · 1 min read
Share: Copied!

ഇടുക്കി: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ സനീഷ് ജോര്‍ജ് പിടിയില്‍. സനീഷിനൊപ്പം സുഹൃത്ത് നിസാര്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. തൊടുപുഴ കാളിയാര്‍ കോടിക്കുളത്തിന് സമീപത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലായിരുന്നു അറസ്റ്റ്.

ഇവരില്‍ നിന്നും വലിയ അളവില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. നിലവില്‍ ലഹരി ഉപയോഗിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റ് ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നതില്‍ വിശദമായ അന്വേഷണം നടത്തും.

കഴിഞ്ഞ ഭരണസമിതിയില്‍ യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച സനീഷ് എല്‍ഡിഎഫ് പിന്തുണയോടെയാണ് ചെയര്‍പേഴ്‌സണായത്. പിന്നീട് ഇയാള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയും നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ പാര്‍ട്ടിയില്‍ സജീവമാകുകയും ചെയ്തിരുന്നു.

BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026