CRIME

അട്ടപ്പാടിയിൽ അമ്മയേയും കുഞ്ഞിനേയും കൊന്നത് കൊടും ക്രൂരമായി, മരണശേഷവും ആ മൃതദേഹങ്ങളെ വെറുതെ വിട്ടില്ല!! ഭാര്യയെ കൊലപ്പെടുത്തിയത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്തുഞെരിച്ചും… മരണശേഷം കഴുത്തറുത്ത് ശരീരഭാ​ഗങ്ങൾ കഷ്ണങ്ങളാക്കി- പോസ്റ്റുമോർട്ടം റിപ്പോർട്ട്… പ്രതിയും കുടുംബവും അട്ടപ്പാടിയിലെത്തിയത് 20 ദിവസം മുൻപ്

· · 1 min read
Share: Copied!

അഗളി: അട്ടപ്പാടിയിൽ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തി ഏറ്റവും മൃ​ഗീയമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതി തലയിൽ വെട്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും കഴുത്തിന് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ തലയിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം കൊലപാതകശേഷം ബംഗാളിലേക്ക് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരേയും കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് മാറ്റി ശരീരഭാഗങ്ങൾ പല കഷണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കി.

ഞായറാഴ്ചയായിരുന്നു ഭവാനിപ്പുഴയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽകെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാൻ എത്തിയവരാണ് യുവതിയുടെയും മകളുടെയും മൃതദേഹങ്ങൾ കണ്ടത്. ആദ്യ ചാക്ക് തുറന്നപ്പോൾ ശരീരഭാഗങ്ങൾ ആണെന്ന് കണ്ടതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയിൽ എത്തിയത്. മൃതദേഹങ്ങൾ ഉപേക്ഷിച്ച ചാക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതിയെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്. കോയമ്പത്തൂരിൽ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങൾ എത്തിച്ച ചാക്കായിരുന്നു ഇതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

പാർട്ടിയുടെ ആഭ്യന്തര രഹസ്യങ്ങൾ പുറത്ത് പോകുന്നതെങ്ങനെ? വാർത്ത ചോർച്ച തടയാൻ അസാധാരണ നീക്കം; ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ സമ്മതപത്രം വാങ്ങി സി.പി.എം.

BREAKING NEWS
‘പപ്പയുടെ മടിയിലിരിക്കുന്ന മമ്മ’; രാജീവ്–സോണിയ ബന്ധത്തെക്കുറിച്ചുള്ള പരാമർശത്തിൽ രാഹുലിനെ ട്രോളി ബിജെപി, ശിവ–പാർവതി ചിത്രം പങ്കുവെച്ച് മറുപടി നൽകി രാഹുൽ; ’മനുഷ്യരെ ദൈവങ്ങളോട് ഉപമിക്കുന്നത് അഹങ്കാരം’: വിമർശിച്ച് അസം മുഖ്യമന്ത്രി
18 Nov 2026
BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026