BREAKING NEWS

പാർട്ടിയുടെ ആഭ്യന്തര രഹസ്യങ്ങൾ പുറത്ത് പോകുന്നതെങ്ങനെ? വാർത്ത ചോർച്ച തടയാൻ അസാധാരണ നീക്കം; ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ സമ്മതപത്രം വാങ്ങി സി.പി.എം.

· · 1 min read
Share: Copied!

തിരുവനന്തപുരം: പാർട്ടി ചർച്ചകളിലെ വിവരങ്ങൾ പുറത്തേക്ക് ചോരുന്നത് തടയാൻ അസാധാരണ നടപടിയുമായി സി.പി.എം. സംസ്ഥാന സമിതി അംഗങ്ങളുടെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ സമ്മതപത്രം ഒപ്പിട്ട് വാങ്ങി. വിശാല സംസ്ഥാന സമിതി യോഗം നടക്കാനിരിക്കെയാണ് തിരുവനന്തപുരം ജില്ലാ നേതൃത്വത്തിന്റെ നടപടി.

സംസ്ഥാന സമിതി അംഗങ്ങളിൽനിന്നാണ് ഫോൺ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള സമ്മതപത്രം ഒപ്പിട്ട് വാങ്ങിയത്. ഫോൺ കമ്പനികളോട് വിവരങ്ങൾ ലഭ്യമാക്കാൻ സ്വയം ആവശ്യപ്പെടുന്ന മാതൃകയിലാണ് സമ്മതപത്രം തയ്യാറാക്കിയിരുന്നത്.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് നേരത്തെ അപേക്ഷാ ഫോമിന്റെ മാതൃക നൽകിയിരുന്നു. വിഷയത്തിൽ എതിർപ്പ് ഉന്നയിക്കാതെ എല്ലാവരും സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകിയതായാണ് വിവരം.

പാർട്ടി യോഗങ്ങളിലെ ചർച്ചകളും തീരുമാനങ്ങളും പുറത്തേക്ക് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേതൃത്വം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ആഴ്ചകൾക്ക് മുൻപ് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടിയുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്.

എന്നാൽ, പാർട്ടിക്കുള്ളിൽ തന്നെ നടപടിക്കെതിരെ അതൃപ്തി ഉയർന്നിട്ടുണ്ട്. ഒരു വിഭാഗം നേതാക്കൾ വിഷയത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചതായാണ് വിവരം. വിഷയം കേന്ദ്ര, സംസ്ഥാന നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താനും ഇവർ നീക്കം നടത്തുന്നുണ്ട്.

വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി നടന്ന ഈ നീക്കം പാർട്ടിക്കുള്ളിലെ വിവരചോർച്ച സംബന്ധിച്ച നേതൃത്വത്തിന്റെ ആശങ്ക വ്യക്തമാക്കുന്നതായാണ് വിലയിരുത്തൽ.

തടിതപ്പാൻ നോക്കണ്ട, ഒരു വയസുകാരിയുടെ ശരീരത്തിൽ കുടുങ്ങിയത് സൂചിതന്നെ, പ്രസവ സമയത്താണ് സൂചി ശരീരത്തിൽ തറച്ചത്… കുറ്റക്കാർക്കെതിരെ കർശന നടപടി വേണം- അന്വേഷണ റിപ്പോർട്ടിനെതിരെ കുട്ടിയുടെ പിതാവ്

BREAKING NEWS
മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല
25 Oct 2026
BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026