BREAKING NEWS

മോർഫ് ചെയ്ത ചിത്രങ്ങളും വ്യാജ പോസ്റ്റുകളും; വി. ഡി സതീശൻ മുഖ്യമന്ത്രിയായതിനു ശേഷം സോഷ്യൽ മീഡിയയിൽനിന്ന് നീക്കിയത് 15,627 പോസ്റ്റുകൾ; 4,201 പരാതികൾ, 3,472 എണ്ണത്തിൽ പോലീസ് നടപടി

· · 1 min read
Share: Copied!

തിരുവനന്തപുരം: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം ആറുമാസത്തിനിടെ സോഷ്യൽ മീഡിയയിൽനിന്ന് നീക്കം ചെയ്തത് 15,627 പോസ്റ്റുകൾ. സർക്കാരിന്റെ നിർദേശപ്രകാരം വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കം ചെയ്ത പോസ്റ്റുകളുടെ കണക്കാണിത്. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ നൽകിയ മറുപടിയിലാണ് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ, കൃത്രിമമായി നിർമിച്ച വ്യാജ പോസ്റ്റുകൾ എന്നിവയും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾക്കെതിരെ ഇതുവരെ പോലീസിന് 4,201 പരാതികൾ ലഭിച്ചു. ഇതിൽ 3,472 പരാതികളിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് അപകീർത്തികരമായ പോസ്റ്റുകൾക്കും മോർഫ് ചെയ്ത ചിത്രങ്ങൾക്കുമെതിരെ കേസെടുക്കുന്നത്.

കേന്ദ്രസർക്കാരിന്റെ സഹയോഗ് പോർട്ടൽ വഴിയാണ് ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകൾക്കും ജില്ലാ പോലീസ് മേധാവിമാർക്കും എഡിജിപി സൈബർ ഓപ്പറേഷൻസിനും പോർട്ടൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ നടപടിയെടുക്കാൻ ഈ സംവിധാനം സഹായിക്കുന്നുണ്ട്.

വ്യാജവിവരങ്ങളോ അധിക്ഷേപകരമായ ഉള്ളടക്കങ്ങളോ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പോലീസ് ആദ്യം ഔദ്യോഗിക നോട്ടീസ് നൽകും. ഈ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട കമ്പനികൾ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.

BREAKING NEWS
’ശബരിമലയെ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കും; തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വർധന ലക്ഷ്യം,അടുത്ത സീസണിനുമുമ്പ് വൻ സൗകര്യങ്ങളൊരുക്കും’- മുഖ്യമന്ത്രി
17 Nov 2026
BREAKING NEWS
ചുണയുണ്ടെ​ങ്കെിൽ ദേഹത്ത് തൊടടാ..., കൊല്ലാൻ വന്നതെങ്കിൽ കൊല്ലെടാ..., അസഭ്യവര്‍ഷവും കയ്യാങ്കളിയും, മണ്ണന്തല രഞ്ജിത്ത് വധക്കേസ് വിധിക്കിടെ കോടതിക്കു മുമ്പില്‍ തമ്മില്‍ തല്ലി സിപിഎമ്മും ബിജെപിയും
17 Nov 2026
BREAKING NEWS
’ധോണി, ധോണി’-​ ഗ്യാലറിയിൽ ഇനി ആ ആരവം ഇനിയുണ്ടാകില്ല; ഇനി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ കളിക്കളത്തിലുണ്ടാകില്ല, ഐപിഎൽ കരിയറിന് വിരാമം; പുതിയ ചുമതല മെന്റർ
17 Nov 2026
BREAKING NEWS
കെടിഡിസി ചെയർമാനാക്കണം, വി ഡി സതീശന് കത്ത് നൽകി പിവി അൻവർ
17 Nov 2026