BREAKING NEWS

കെടിഡിസി ചെയർമാനാക്കണം, വി ഡി സതീശന് കത്ത് നൽകി പിവി അൻവർ

· · 1 min read
Share: Copied!

കോഴിക്കോട്: കെടിഡിസി ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് പിവി അൻവർ മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നൽകി. താൻ അടക്കം മൂന്ന് പേരെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് നൽകിയെന്നും പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൻവറുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

സർക്കാർ അധികാരമേറ്റിട്ട് ആറ്മാസം ആയിട്ടും ബോർഡ്-കോർപ്പറേഷൻ പദവികളിൽ ഇടതുപക്ഷക്കാർ തുടരുന്നത് മുന്നണിക്കുള്ളിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ആർ.എസ്.പി അടക്കമുള്ളവർ പരസ്യ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ചിലർക്ക് അമിത പ്രാധാന്യം നൽകുന്നതായും പരാതിയുണ്ടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിലും വടക്കൻ കേരളത്തിലെ മുന്നേറ്റങ്ങളിൽ അൻവറിന്റെ സാന്നിധ്യം നിർണായകമായിട്ടുണ്ടെന്ന വിലയിരുത്തൽ യു.ഡി.എഫിലുണ്ട്. അസോസിയേറ്റ് അംഗം എന്ന നിലയിൽ അൻവറിനെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന.

 

CRIME
ഇൻഫെർട്ടിലിറ്റി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപ തട്ടാന്‍ ശ്രമം, ഡിസിസി അംഗം പൊലീസ് കസ്റ്റഡിയില്‍
17 Nov 2026
BREAKING NEWS
മെഴ്സിഡസ് ബെന്‍സ് കാറില്‍ സഞ്ചാരം, ബ്രാന്‍ഡഡ് വസ്ത്രങ്ങളും പാദരക്ഷകളും, കമ്മ്യൂണിസ്റ്റെന്ന് പേര്, സിപിഎം എംപിക്കെതിരെ ജഡ്ജി
17 Nov 2026
BREAKING NEWS
’ശബരിമലയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ചില ക്ഷുദ്രശക്തികൾ; ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ കെൽപ്പുള്ളവർ, കഴിഞ്ഞ ദിവസം ടോയ്‌ലറ്റിലെ വാൽവ് അടച്ചു; ഇന്ന് പുലർച്ചെ ബഹളമുണ്ടാക്കി’; സസൂക്ഷ്മ പരിശോധനയ്ക്ക് നിർദ്ദേശം നല്കി ദേവസ്വം മന്ത്രി കെ മുരളീധരൻ
17 Nov 2026
BREAKING NEWS
'എട്ടുവർഷമായി അനീതി; പാലിൽനിന്ന് ഈച്ചയെ എടുത്തുകളയുന്നതുപോലെ കുൽദീപിനെ ഒഴിവാക്കി; ഇത് സാധാരണ സംഭവമല്ല'-'; ടീം മാനേജ്‌മെന്റിനെതിരെ ആകാശ് ചോപ്ര
17 Nov 2026