BREAKING NEWS

ബസിൽ കയറുന്നതിനിടെ കാലിൽ നിന്ന് ഷൂ ഊരി വീണു, ഇതെടുക്കാനായി ഇറങ്ങാൻ ശ്രമിക്കവേ വാഹനം മുന്നോട്ടെടുത്തു, പിടിവിട്ട് നിലത്തുവീണ കോളേജ് വിദ്യാർഥിനിയുടെ തലയിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി ദാരുണാന്ത്യം

· · 1 min read
Share: Copied!

പാലക്കാട്: ബസിൽനിന്നു തെറിച്ചുവീണ് കോളജ് വിദ്യാർഥിനിയുടെ തലയിലൂ‌ടെ ടയർ കയറിയിറങ്ങി ദാരുണാന്ത്യം. കോങ്ങാട് കരുണയിൽ ഗോപീകൃഷ്ണന്റെ മകൾ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്. മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ്.

ഇന്നു രാവിലെ കോളജിൽ പോകുന്നതിനു സ്വകാര്യ ബസിൽ കയറിയതാണ് വിദ്യാർഥിനി. ബസിൽ കയറുന്നതിനിടെ ഗൗരിയുടെ ഒരു കാലിൽനിന്ന് ഷൂ ഊരി പുറത്തേക്ക് വീണു. ഇതെടുക്കാനായി ബസിൽനിന്ന് ഇറങ്ങാൻ ശ്രമിക്കവേ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. പിടിവിട്ട് തെറിച്ചുവീണ ഗൗരിയുടെ തലയിലൂടെ ഇതേ ബസ് കയറിയിറങ്ങുകയായിരുന്നുവെന്നാണു വിവരം. വിദ്യാർഥിനിയെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

‘മട്ടൻ ബിരിയാണിയും, മട്ടൻ ചാപ്സും സൂപ്പർ; മലബാർ ടച്ചുണ്ട്‘: കല്ല്യാണത്തിനെത്തി കാറ്ററിങ് സർവ്വീസിനെ പ്രശംസിച്ചു; മന്ത്രി പി. കെ ബഷീറിന് വിമർശനം; ‘സത്യപ്രതിജ്ഞാ ലംഘനം നടത്തി; സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യം ചെയ്തു‘

BREAKING NEWS
മലപ്പുറത്ത് മലഞ്ചരക്ക് കടയിൽ നിന്നും 18,000 രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതി പിടിയിൽ;കണ്ണൂരിലും സമാന കേസുകളുള്ളയാളാണെന്ന് പൊലീസ്
07 Nov 2026
BREAKING NEWS
രാവിലെ ഓഫീസിലെത്തിയ ജീവനക്കാർ നോക്കുമ്പോൾ കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും കാണാനില്ല! വേങ്ങര പഞ്ചായത്ത് ഓഫീസിൽ മോഷണം; പ്രതിയെ മണിക്കൂറുകൾക്കകം പൊക്കി പൊലീസ്
07 Nov 2026
BREAKING NEWS
വ്യക്തിയോ പാർട്ടിയോ ഭരണഘടനയ്ക്ക് മുകളിലല്ല; കോടതിയുടെ അധികാരം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടും: സുപ്രീംകോടതി
07 Nov 2026
BREAKING NEWS
‘ജുവനൈൽ ആക്ടിന്റെ മറവിൽ 18 വയസ് തികയാത്തവർക്ക് ആരെയും കൊല്ലാനോ ആക്രമിക്കാനോ കഴിയും എന്ന അവസ്ഥ, ഗൗരവമായി കണക്കാക്കേണ്ട കാര്യം; നിയമത്തിന്റെ മറവിൽ കുറ്റവാളികൾ രക്ഷപ്പെടരുത്‘: രമേശ് ചെന്നിത്തല
07 Nov 2026